Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്ന പിണറായി സര്‍ക്കാര്‍ മത്സ്യകര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സിറക്കി

സെപ്തംബര്‍ 24ന് ഗവര്‍ണര്‍ ഒപ്പുവച്ചു. ഇതുപ്രകാരം, ജലാശയങ്ങളിന്‍ നിന്ന് പിടിക്കുന്ന മീന്‍, സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും മാര്‍ക്കറ്റുകളും വഴിയേ വില്‍ക്കാവൂ. മാത്രമല്ല, വില്‍ക്കുന്ന മീനിന്റെ വിലയുടെ അഞ്ചു ശതമാനം സര്‍ക്കാരിന് യൂസര്‍ ഫീസ് ആയി നല്‍കണം.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 12, 2020, 12:40 pm IST
in Kerala

കൊച്ചി: കര്‍ഷക രക്ഷയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ ഇടനിലക്കാര്‍ക്കു വേണ്ടി സമരം നടത്തുന്ന കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്കെതിര്. പിടിച്ച മീന്‍ എവിടെയും വില്‍ക്കാനുള്ള അധികാരം ഫിഷിങ് ഹാര്‍ബറുകളില്‍ മാത്രമായി ഒതുക്കി അതിന്, ഇടനിലക്കാരുടെ ചന്തപ്പിരിവു പോലെ, യൂസേഴ്സ് ഫീസ് വാങ്ങുന്ന ഓര്‍ഡിനന്‍സാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നത്. കര്‍ഷകന് വിപണന സ്വാതന്ത്ര്യം നല്‍കുന്ന കേന്ദ്ര നിയമത്തെ എതിര്‍ക്കുന്നവര്‍ സംസ്ഥാനത്തെ മീന്‍പിടിത്തക്കാരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരായി മാറി.

സെപ്തംബര്‍ 24ന് ഗവര്‍ണര്‍ ഒപ്പുവച്ചു. ഇതുപ്രകാരം, ജലാശയങ്ങളിന്‍ നിന്ന് പിടിക്കുന്ന മീന്‍, സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും മാര്‍ക്കറ്റുകളും വഴിയേ വില്‍ക്കാവൂ. മാത്രമല്ല, വില്‍ക്കുന്ന മീനിന്റെ വിലയുടെ അഞ്ചു ശതമാനം സര്‍ക്കാരിന് യൂസര്‍ ഫീസ് ആയി നല്‍കണം. മീന്‍പിടിച്ച് വില്‍ക്കാനുള്ള അവകാശം തടയുകയും സര്‍ക്കാര്‍ പറയുന്നിടത്ത് വില്‍ക്കാന്‍ സര്‍ക്കാരിന് പണം നല്‍കുകയും ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സ്ഥാനത്ത് അവരുടെ ജോലിയും പണപ്പിരിവ് അവകാശവും ഇടനിലക്കാര്‍ക്കുകൊടുക്കാന്‍ വാദിക്കുന്നുവെന്നു മാത്രമാണ് വ്യത്യാസം.

മത്സ്യലേലവും വിപണനവും ഗുണനിലവാരം ഉറപ്പാക്കലും എന്ന പേരിട്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതനുസിച്ച് ഒരു ബോട്ട് മീന്‍പിടിത്തത്തിനു പോയി, മടങ്ങിയെത്തുമ്പോള്‍ അഞ്ചു ലക്ഷം രൂപയുടെ മീനെങ്കിലും വില്‍ക്കാനായില്ലെങ്കില്‍ ബോട്ടുടമയ്‌ക്കും തൊഴിലാളികള്‍ക്കും നഷ്ടമാകും. അഞ്ചു ശതമാനമായ 25000 രൂപ സര്‍ക്കാരിനു കൊടുക്കണം. ആറു ദിവസമെടുത്ത് മീന്‍ പിടിത്തത്തിന് ഒരു ബോട്ടു പോയിവരാന്‍ മൂന്നു ലക്ഷം രൂപയോളം ചെലവു വരും. ഒരു മാസം ഒരു ബോട്ടിലൂടെ ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ കൈക്കലാക്കുന്നതാണ് ഓര്‍ഡിനന്‍സ്.

ഹാര്‍ബറുകളുടെ സൗകര്യവും നിലവാരവും മെച്ചപ്പെടുത്താനെന്ന പേരിലാണ് ഫീ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ഇതിന് കേന്ദ്രത്തിന്റെ സഹായം ഉണ്ടെന്നതാണ് വാസ്തവം. സര്‍ക്കാരിന് മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്നാണ് മത്സ്യമേഖലയിലെ സകലരും ചൂണ്ടിക്കാട്ടുന്നത്. നവംബര്‍ 11ന് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സംഘം തീര ദേശത്തും മത്സ്യ മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലും ഓര്‍ഡിനന്‍സ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ മത്സ്യമേഖലയിലെ എല്ലാ സംഘടനകളും സര്‍ക്കാരിനെ എതിര്‍ത്തു. ഇതുവരെ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനോ, ഉപേക്ഷിക്കുമെന്ന് പറയാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.

Tags: Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.