Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് കാലത്ത് ഐസക്കിന് മൗനം; പാര്‍ട്ടിയില്‍ ചര്‍ച്ച

തെരഞ്ഞെടുപ്പ് കാലയളവില്‍ രാഷ്‌ട്രീയം പറയാതെ വിശപ്പുരഹിത പദ്ധതി, ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിന് സിപിഎം നടപടി നേരിട്ട ഓമനക്കുട്ടന്റെ മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ കിട്ടിയതിന് അഭിനന്ദനം തുടങ്ങിയവ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിടുക മാത്രമാണ് ചെയ്തത്.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Dec 12, 2020, 11:38 am IST
in Kerala

ആലപ്പുഴ: പാര്‍ട്ടിയിലും, സര്‍ക്കാരിലും ഒറ്റപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസക് മാധ്യമങ്ങളില്‍ നിന്നടക്കം ഒളിച്ചോടുന്നു. വോട്ടെടുപ്പ് ദിനത്തില്‍ പതിവിന് വിരുദ്ധമായി മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ പോലും ഐസക് തയാറായില്ല. വോട്ട് ചെയ്യാനെത്തുമെന്ന് അറിയിച്ചിരുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വോട്ട് ചെയ്ത് ഐസക് മടങ്ങി.

തെരഞ്ഞെടുപ്പ് കാലയളവില്‍ രാഷ്‌ട്രീയം പറയാതെ വിശപ്പുരഹിത പദ്ധതി, ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിന് സിപിഎം നടപടി നേരിട്ട ഓമനക്കുട്ടന്റെ മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ കിട്ടിയതിന് അഭിനന്ദനം തുടങ്ങിയവ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിടുക മാത്രമാണ് ചെയ്തത്.  

2018ല്‍ ചേര്‍ത്തല അംബേദ്കര്‍ കോളനിയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം നേരിട്ട ഓമനക്കുട്ടനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയും, മന്ത്രി ജി. സുധാകരന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അണികളില്‍ പ്രതിഷേധം ശക്തമായതോടെ പാര്‍ട്ടി നടപടി റദ്ദു ചെയ്യുകയായിരുന്നു. അതേ ഓമനക്കുട്ടന്റെ മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ ലഭിച്ചത് ഐസക്കും, എ.എം. ആരിഫ് എംപിയും അടക്കമുള്ളവര്‍ ആഘോഷമാക്കിയതിന് പിന്നില്‍ പാര്‍ട്ടിയിലെ എതിരാളികള്‍ക്കുള്ള മറുപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ പേരില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട ഐസക്കിനെതിരേ ജി. സുധാകരനും മറ്റു മന്ത്രിമാരും ആഞ്ഞടിച്ചിരുന്നു.   വിജിലന്‍സ് റെയ്ഡ് വിവാദം തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വീണ്ടും ഉന്നയിക്കാനുള്ള നീക്കം, നേതൃത്വം മുളയിലേ നുള്ളിയത് ഐസക്കിനൊപ്പം അണിനിരക്കാനുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയില്‍ കണ്ണൂര്‍ ലോബിക്കെതിരെ പഴയ വിഎസ് അനുകൂലികളെ കൂട്ടി പോരാടാനുള്ള നീക്കവും ഔദ്യോഗിക പക്ഷം പൊളിച്ചു.  

തിരുത്തല്‍ ശക്തിയായി പുതിയ ഗ്രൂപ്പ് സമവാക്യത്തിന് ഐസക് ചുക്കാന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവോ എന്ന സംശയം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ സ്വന്തം ജില്ലയില്‍പ്പോലും പ്രവര്‍ത്തകരുടെ പിന്തുണയില്ലാത്ത തോമസ് ഐസക്കിന് പാര്‍ട്ടിയില്‍ ആരുടെയും പിന്തുണ കിട്ടില്ലെന്നാണ് ഔദ്യോഗിക പക്ഷം  കരുതുന്നത്. പോലീസ് നിയമ ഭേദഗതിയില്‍  വീഴ്ച പറ്റിയെങ്കിലും പിണറായിക്കെതിരെ കൂട്ടായ എതിര്‍ ശബ്ദമുയര്‍ത്താന്‍ ഇന്നും പാര്‍ട്ടിയില്‍ ആരുമില്ല എന്നത് തോമസ് ഐസക്കിന് തന്നെ വിനയായി.  

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് കരടാണെന്ന നിലപാടില്‍ മൂന്നു ദിവസം ഉറച്ചുനിന്ന തോമസ്‌ഐസക് അത്അന്തിമ റിപ്പോര്‍ട്ടാണെന്ന് സമ്മതിച്ചത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പാര്‍ട്ടിയെ പൂര്‍ണമായും തന്റെ പിന്നില്‍ നിര്‍ത്തുക എന്ന തന്ത്രമാണ് ഐസക് പയറ്റിയതെങ്കിലും അന്തിമ റിപ്പോര്‍ട്ടാണെന്ന സത്യം പുറത്തുവന്നതോടെ പിന്തുണച്ചവരും പ്രതിസന്ധിയിലായി.  

സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിപ്പറയുകയും, വിജി. റെയ്ഡിനെതിരായ ഐസക്കിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ആയുധമായി എന്ന ശാസനയുടെ അടിസ്ഥാനത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്തതോടെ അടുത്ത പാ

ര്‍ട്ടി സമ്മേളന കാലയളവിലേക്കുള്ള ഐസക്കിനെതിരായ കുറ്റപത്രവും ഒരുങ്ങിക്കഴിഞ്ഞു. കണ്ണൂര്‍ ലോബിയിലുള്ള പടലപ്പിണക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി വിജയന്‍ അവിടെ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വന്തം ചേരി ശക്തിപ്പെടുത്തുന്നതിനൊപ്പം ഐസക് അടക്കമുള്ളവര്‍ക്കെതിരേ ശക്തമായ നീക്കത്തിനും അടുത്ത സമ്മേളന കാലയളവില്‍ തുടക്കം കുറിക്കാം.

Tags: Thomas Isaacതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

Kerala

മസാല ബോണ്ട് ഇടപാട് എല്ലാ നിയമങ്ങളും പാലിച്ച്; ഇഡി നടത്തുന്നത് രാഷ്‌ട്രീയ കളി: പ്രതികരണവുമായി തോമസ ഐസക്

Kerala

പുന്നപ്ര-വയലാര്‍; ആയിരങ്ങള്‍ രക്തസാക്ഷികളെന്ന സിപിഎം അവകാശവാദം പൊളിയുന്നു, അപൂര്‍ണ വിവരങ്ങളുമായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ‘ഡയറക്ടറി’

പുതിയ വാര്‍ത്തകള്‍

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.