Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പിണറായിയില്‍ സിപിഎം അല്ലാത്ത സ്ഥാനാര്‍ത്ഥികളോട് ‘കടക്ക് പുറത്ത്!’

പിണറായി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് ദിലീഷ് ഭീഷണിപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്‍പില്‍ വെച്ച പ്രചാരണ ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 7, 2020, 10:25 pm IST
inKannur

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊട്ടന്‍പാറയിലെ ദിലീഷ് എന്ന സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സ്ഥാനാര്‍ത്ഥിയെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിണറായി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് ദിലീഷ് ഭീഷണിപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്‍പില്‍ വെച്ച പ്രചാരണ ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.  കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു.

പ്രദേശത്ത് മറ്റു പാര്‍ട്ടിയുടെ ബോര്‍ഡും കൊടിയും പാടില്ലെന്നാണ് ദിലീഷ് ഫോണിലൂടെ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്കും ബോര്‍ഡുവയ്‌ക്കാന്‍ അവകാശമില്ലേയെന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ ചോദ്യത്തിന്, ഇതിനു മുമ്പ് പലയാളുകളും ഇവിടെ മത്സരിച്ചിട്ടുണ്ടെന്നും അവരാരും ഈ പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. ഇങ്ങനെ ബോര്‍ഡുവെച്ച് പ്രചാരണം നടത്താനാണ് ഭാവമെങ്കില്‍ നമുക്ക് നല്ല രീതിയില്‍ പോകാനാവില്ലെന്നും ഇയാള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ന്യൂമാഹി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയേയും  കഴിഞ്ഞദിവസം സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി. പണിക്കാണ്ടി റിനിയെന്ന സിപിഎം പ്രവര്‍ത്തകനാണ് ഭീഷണി മുഴക്കിയത്. ജയിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ശ്രീജിത്തിന്റെ ഭാര്യ റീമയെ ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ശ്രീജിത്തിന്റെ ഭാര്യ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടുവന്ന സിപിഎം ഇതര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ ഭീഷണപ്പെടുത്തിയ സംഭവങ്ങളും പിന്താങ്ങിയവരെ ബലമായി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സിപിഎം സ്വാധീന മേഖലകളില്‍ ഇതര സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

പ്രചരണ രംഗത്തുളള സ്ഥാനാര്‍ത്ഥികളെയും കൂടെ പ്രവര്‍ത്തിക്കുന്നവരെയും വീട്ടില്‍ കയറി സിപിഎം സംഘം ഭീഷണിപ്പെടുത്തുന്നതായും വ്യാപക പരാതിയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നാട്ടില്‍ ജീവിക്കാന്‍ വിടില്ലെന്നാണ് പലര്‍ക്കു നേരെയുമുള്ള ഭീഷണി. തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്നയാളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചെന്ന പരാതിയും കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ശ്രീകണ്ഠപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്കുള്ള വഴിമുട്ടിച്ച സംഭവവുമുണ്ടായിരുന്നു. ചില മേഖലകളില്‍ ബൂത്തിലിരിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും സിപിഎം സംഘം മുഴക്കുന്നുണ്ട്. സിപിഎം ഭീഷണി നിലനില്‍ക്കുന്ന സാചഹര്യത്തില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags: cpmcandidatepinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.