Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം: മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ പറയുന്നത് പച്ചക്കള്ളം; എല്‍ഡിഎഫ്- എസ്ഡിപിഐ ബന്ധവും ശക്തം

കേരളത്തില്‍ പലയിടങ്ങളിലും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ട്, അത് പുറത്തുവന്നാല്‍ തിരിച്ചടി ഭയന്നാണ് യുഡിഎഫ് ഇക്കാര്യം നിഷേധിക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 6, 2020, 05:03 pm IST
inKerala

തിരുവനന്തപുരം: എല്‍ഡിഎഫും എസ്ഡിപിഐയുമായുള്ള ബന്ധത്തിനു പുറമേ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യവും ചര്‍ച്ചയാകുന്നു. മുസ്ലിം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഇവരുടെ നേതാക്കളുമായി  നേരത്തെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും ചര്‍ച്ച ആരംഭിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇത് പുറത്തുവരികയും യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് വെട്ടിലാകുകയും ചെയ്തതോടെ തങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ആവര്‍ത്തിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍, ഇവര്‍ പറയുന്നത് പച്ചക്കള്ളമാണെന്നാണ് വെളിവാകുന്നത്.

കേരളത്തില്‍ പലയിടങ്ങളിലും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ട്, അത് പുറത്തുവന്നാല്‍ തിരിച്ചടി ഭയന്നാണ് യുഡിഎഫ് ഇക്കാര്യം നിഷേധിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ളയിടങ്ങളില്‍ എല്ലാം അവര്‍ യുഡിഎഫുമായി സഖ്യത്തിലാണ്. ഇവര്‍ സംയുക്ത സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റില്‍ നാലു സീറ്റുകളില്‍ യുഡിഎഫ്-വെല്‍ഫെയര്‍ പാട്ടി സഖ്യമാണ് മത്സരിക്കുന്നത്.

കൊടുവള്ളി നഗരസഭയിലെ രണ്ട് ഡിവിഷനുകളിലും, ചങ്ങരോട്ട്, കാരശ്ശേരി, കൊടിയത്തൂര്‍, അരിക്കുളം, തിരുവള്ളൂര്‍, കുറ്റ്യാടി, വേളം, വാണിമേല്‍, തുടങ്ങിയ പഞ്ചായത്തുകളിലും തൂണേരി ബ്ലോക്ക് ഡിവിഷനിലും യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമുണ്ട്.   പെരുമ്പടപ്പ് പഞ്ചായത്തില്‍ അടക്കം മലപ്പുറം ജില്ലയിലെ ചിലയിടങ്ങളിലും ഈ സഖ്യം മത്സരിക്കുന്നു. തീവ്രവര്‍ഗീയ പാര്‍ട്ടികളുമായുള്ള സഖ്യം യുഡിഎഫ് മൂടിവയ്‌ക്കുകയാണ്.

നേരത്തെ മുതല്‍ എല്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുമായി ബന്ധമുണ്ട്. ഇക്കാര്യം മൂടിവയ്‌ക്കുകയാണ് അവരും. പിണറായി സര്‍ക്കാര്‍  മുസ്ലിം പ്രീണനം ശക്തമാക്കിയതായി കത്തോലിക്കാ സഭ പോലും ഇതിനകം പറഞ്ഞു കഴിഞ്ഞു. സ്‌കോളര്‍ഷിപ്പ് അടക്കമുള്ള പല കാര്യങ്ങളിലും ഫണ്ടിന്റെ 80 ശതമാനവും ഒരു വിഭാഗത്തിനു മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. മുന്‍പ് ഇടതു പക്ഷവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.

Tags: യുഡിഎഫ്മുല്ലപ്പള്ളി രാമചന്ദ്രന്‍sdpiഎല്‍ഡിഎഫ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ;ആരം ടീസർ എത്തി

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.