Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വാഴാനിയില്‍ ഇനി വികസനമെത്തുമോ

പദ്ധതികളില്‍ രാഷ്‌ട്രീയം കലര്‍ത്തിയതിനാല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള പദ്ധതികള്‍ മാത്രമേ ഡിവിഷനില്‍ നടപ്പാക്കിയിട്ടുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 04:53 pm IST
inThrissur

തൃശൂര്‍: ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ വികസന പദ്ധതികളില്‍ രാഷ്‌ട്രീയ വിവേചനമുണ്ടായതായി ജനങ്ങള്‍. തെക്കുംകര, മാടക്കത്തറ, മുളങ്കുന്നത്തുകാവ് (7 വാര്‍ഡുകള്‍), പാണഞ്ചേരി (2 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വാഴാനി ഡിവിഷന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനായിട്ട് പോലും വാഴാനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പേരിനു മാത്രമേ നടന്നിട്ടുള്ളൂവെന്ന് ജനങ്ങള്‍ പറയുന്നു. പദ്ധതികളില്‍ രാഷ്‌ട്രീയം കലര്‍ത്തിയതിനാല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള പദ്ധതികള്‍ മാത്രമേ ഡിവിഷനില്‍ നടപ്പാക്കിയിട്ടുള്ളൂ.  

എല്ലാ പദ്ധതികളിലും ജില്ലാ പഞ്ചായത്ത് സ്വജനപക്ഷപാതം കാണിച്ചു. കാര്‍ഷിക-മലയോര മേഖലയായ വാഴാനിയില്‍ കൃഷിയ്‌ക്ക് സഹായകരമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. വികസനമെന്നത് വാഗ്ദാനത്തിലും പ്രഖ്യാപനത്തിലും മാത്രമായി ചുരുങ്ങി. സ്ഥലവും വീടുമല്ലാത്ത നിരവധി പേര്‍ ഇപ്പോഴും ഡിവിഷനിലുണ്ട്. നൂറുക്കണക്കിന് കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നത്. നിരവധി ഗ്രാമീണ റോഡുകള്‍ ശോചനീയാവസ്ഥയിലാണ്. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് വിവിധ സ്ഥലങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണെന്നും ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ മേരി തോമസാണ് വാഴാനിയെ നിലവില്‍ പ്രതിനിധീകരിക്കുന്നത്.

ജനാഭിപ്രായം

* കാര്‍ഷിക-മലയോര മേഖലയെ പൂര്‍ണമായും തഴഞ്ഞു. കാര്‍ഷിക മേഖലയില്‍ യാതൊരുവിധ പദ്ധതിയും നടപ്പാക്കിയില്ല

* ഡിവിഷനിലെ 20ഓളം പട്ടികജാതി കോളനികള്‍ വികസനമെത്താതെ കിടക്കുന്നു. കോളനികളിലൊന്നിലും അടിസ്ഥാന സൗകര്യങ്ങളെത്തിക്കാനായിട്ടില്ല.

* വാഴാനി-ചെപ്പാറ-പത്താഴക്കുണ്ട്-പൂമല കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനം വാഗ്ദാനത്തിലൊതുങ്ങി

* മലയോര മേഖലയായ കുണ്ടുകാട് -കട്ടിലപൂവം പ്രദേശത്തെ അവഗണിച്ചു

* വാഴാനി നീന്തല്‍ കുളത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് കിടക്കുന്നു. മാലിന്യ കേന്ദ്രമായി തീര്‍ന്ന നീന്തല്‍കുളം ഇപ്പോള്‍ ഉപയോഗശൂന്യമായി

* കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ ഡിവിഷനില്‍ കടുത്ത കുടിവെള്ള പ്രശ്‌നം. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തില്‍

* കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിച്ചുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിയില്ല

* വാഴാനി ഡാം ടൂറിസം കേന്ദ്രം ശോചനീയാവസ്ഥയില്‍.

* കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ ഫണ്ട് വിനിയോഗിച്ചില്ല. നിലവിലുള്ള ഗ്രൗണ്ടുകള്‍ ശോചനീയാവസ്ഥയില്‍.

* വാഴാനി ആദിവാസി കോളനിയോട് അവഗണന. കോളനിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ല.

* താണിക്കുടം-കരുമത്ര റോഡ് വീതി കൂട്ടല്‍ പ്രവൃത്തി നിയമകുരുക്കില്‍. പദ്ധതിയുടെ ഭാഗമായി സ്ഥലം അളവ് പോലും പൂര്‍ത്തിയായിട്ടില്ല

* വാഴാനിയില്‍ 43 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഐബി പൊട്ടിപൊളിഞ്ഞ് കാടു കയറി കിടക്കുന്നു

* മാടക്കത്തറയിലെ കാര്‍ഷിക-നഴ്‌സറി മേഖലയ്‌ക്കായി യാതൊരു പദ്ധതികളും നടപ്പാക്കിയില്ല

* വാഴാനി ആദിവാസി കോളനിയുടെ ശോചനീയാവസ്ഥയ്‌ക്ക് നടപടിയെടുത്തില്ല

* ഡിവിഷനില്‍ നിരവധി റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യല്ലാതെ കിടക്കുന്നു

എല്‍ഡിഎഫ് അവകാശവാദം

* ഡിവിഷനില്‍ വിവിധ മേഖലകളിലായി മൊത്തം 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

* 5 കോടി 86 ലക്ഷം രൂപ ചെലവഴിച്ച് തെക്കുംകര-വട്ടായി കുടിവെള്ള പദ്ധതി നടപ്പാക്കി

* കാര്യാടും കല്ലുകൂട്ടത്തും  മിനി ഹൈമാസ്റ്റുകള്‍ സ്ഥാപിച്ചു

* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 50 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മ്മിച്ചു

* കാര്‍ഷിക മേഖലയില്‍ 1 കോടി 50 ലക്ഷം രൂപയുടെ പദ്ധതികള്‍

* കരുമത്രയില്‍ 25 ലക്ഷം രൂപ ചെലവില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ വിശ്രമ കേന്ദ്രം തുറന്നു

* താമരകുളം നവീകരണത്തിന് 25 ലക്ഷം രൂപയും ശങ്കരംകുളം നവീകരണത്തിന് 28 ലക്ഷം രൂപയും അനുവദിച്ചു

* 1 കോടി രൂപ വിനിയോഗിച്ച് വാഴാനി-കല്ലംപാറ കനാല്‍ ബണ്ട് റോഡ് നിര്‍മ്മിച്ചു

* കല്ലംകൂട്ടം-മലാക്ക റോഡ് 1 കോടി 5 ലക്ഷം രൂപ ചെലവഴിച്ച് വീതികൂട്ടി ഗതാഗതയോഗ്യമാക്കി

* അത്താണി-പത്താഴക്കുണ്ട് ഡാം റോഡ് 71 ലക്ഷം രൂപ ചെലവില്‍ റീടാറിങ് നടത്തി

* 30 ലക്ഷം രൂപ വിനിയോഗിച്ച് പാണഞ്ചേരി മുടിക്കോട് കുടിവെള്ളപദ്ധതി ആരംഭിച്ചു

* മച്ചാട് ഗവ.എച്ച്എസ്എസില്‍ 57 ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍

* മാടക്കത്തറയില്‍ പ്രളയത്തില്‍ തകര്‍ന്ന മേഖലയ്‌ക്ക് 25 ലക്ഷം രൂപ അനുവദിച്ചു

* 30 ലക്ഷം രൂപ ചെലവില്‍ വാഴാനി ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കി

* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 40 ലക്ഷം ചെലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മ്മിച്ചു

* മാടക്കത്തറയില്‍  40 ലക്ഷം  രൂപ വിനിയോഗിച്ച് പുതിയ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി

* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 12 അങ്കണവാടികള്‍ നിര്‍മ്മിച്ചു

* പുന്നംപറമ്പ്, മാടക്കത്തറ ലൈബ്രറികള്‍ക്കായി മൊത്തം 1 ലക്ഷം രൂപയുടെ ഫര്‍ണീച്ചര്‍ നല്‍കി

Tags: electiondevelopment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.