Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂലില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; കൂടുതല്‍ മന്ത്രിമാര്‍ രാജിക്ക്

കഴിഞ്ഞ ദിവസം രാജിവച്ച ഗതാഗത മന്ത്രി സുവേന്ദു അധികാരി മന്ത്രിസ്ഥാനത്തിന് പുറമേ ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷന്‍ ചെയര്‍മാന്‍, ഹാല്‍ഡിയ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്നീ പദവികളും രാജിവച്ചു. കൂടാതെ തൃണമൂല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബംഗാള്‍ പോലീസ് സുരക്ഷയും അധികാരി വേണ്ടെന്നുവച്ചു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 29, 2020, 12:41 pm IST
in India

ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയും തൃണമൂല്‍ നേതാവുമായിരുന്ന സുവേന്ദു അധികാരി തല്‍സ്ഥാനം രാജിവച്ചതിന് പിന്നാലെ മമത ബാനര്‍ജി സര്‍ക്കാരിലെ കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ കൂടിയായ രണ്ട് മന്ത്രിമാര്‍ ഉടന്‍ തന്നെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. കൂച്ച് ബെഹാര്‍ തെക്ക് എംഎല്‍എയായ മിഹിര്‍ ഗോസ്വാമി വെള്ളിയാഴ്ച തൃണമൂലില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വലിയ പ്രതിസന്ധിയിലേക്കാണ് തൃണമൂലും മമത സര്‍ക്കാരും എത്തിച്ചേര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജിവച്ച ഗതാഗത മന്ത്രി സുവേന്ദു അധികാരി മന്ത്രിസ്ഥാനത്തിന് പുറമേ ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷന്‍ ചെയര്‍മാന്‍, ഹാല്‍ഡിയ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്നീ പദവികളും രാജിവച്ചു. കൂടാതെ തൃണമൂല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബംഗാള്‍ പോലീസ് സുരക്ഷയും അധികാരി വേണ്ടെന്നുവച്ചു.  

കാന്തി എംപിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ശിശിര്‍ അധികാരിയുടെ മകനായ സുവേന്ദു അധികാരിയുടെ രാജി പാര്‍ട്ടിയിലെ വലിയ ഭിന്നതയുടെ സൂചനയാണ്. ശിശിര്‍ അധികാരി അടക്കമുള്ള വലിയ വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

മകന്‍ സുവേന്ദു നിരവധി പാര്‍ട്ടി പദവികള്‍ കൈകാര്യം ചെയ്യുന്നുവെന്ന ചിലരുടെ ആരോപണമാണ് രാജിവയ്‌ക്കാന്‍ കാരണമായതെന്ന് ശിശിര്‍ അധികാരി കുറ്റപ്പെടുത്തി. തന്റെ മകന്‍ വലിയ മുറിവേറ്റാണ് പാര്‍ട്ടി വിട്ടതെന്നും ശിശിര്‍ അധികാരി പറയുന്നു. ശിശിര്‍ അധികാരിയും മറ്റൊരു മകനായ ദിബ്യേന്ദു അധികാരിയും ലോക്‌സഭാ എംപിമാരാണ്.  

ആറു ജില്ലകളിലായുള്ള 40ലേറെ നിയമസഭാ മണ്ഡലങ്ങളില്‍ വലിയ സ്വാധീനശക്തിയുള്ള നേതാവാണ് സുവേന്ദു. അധികാരി കുടുംബം തൃണമൂലില്‍ നിന്ന് അകലുന്നത് വലിയ പ്രതിസന്ധിയാണ് മമതയ്‌ക്ക് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 30നാണ് അവസാനിക്കുന്നത്. അതിന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.  

കേരളം, തമിഴ്‌നാട്, ആസാം എന്നീ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പമായിരിക്കും ബംഗാളിലും വിധിയെഴുത്ത്. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ തൃണമൂല്‍ നേതാക്കള്‍ ഏതുവിധേനയും ബിജെപിയുമായി അടുക്കാനുള്ള ശ്രമത്തിലാണ്. തൃണമൂലില്‍ മികച്ച പ്രതിച്ഛായയുള്ള നേതാക്കളെ മാത്രം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ബിജെപി. നിലവില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കാന്‍ തയാറായി നില്‍ക്കുന്ന രണ്ടു മന്ത്രിമാരും മികച്ച പ്രതിച്ഛായയുള്ളവരാണെന്ന് ബിജെപി ബംഗാള്‍ നേതൃത്വം വ്യക്തമാക്കി.  

മമതയുടെ ഏകാധിപത്യ ഭരണത്തില്‍ അതൃപ്തിയുള്ള തൃണമൂല്‍ നേതാക്കളും അണികളും പാര്‍ട്ടി വിടുകയാണെന്നും സംസ്ഥാനത്ത് തൃണമൂല്‍ രാജിന്റെ അന്ത്യത്തിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ഏകാധിപതിയായ മമതയും അഴിമതിക്കാരനായ മരുമകന്‍ അഭിഷേക് ബാനര്‍ജിയും നയിക്കുന്ന തൃണമൂലിനോടുള്ള പ്രതിഷേധമാണ് അവിടെ കാണുന്നതെന്ന് ബിജെപി  ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗ്ഗീയ പ്രതികരിച്ചു.  ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ നില്‍ക്കാനാവില്ലെന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്കെത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അറിയിച്ചു.

Tags: congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.