Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പരിഭ്രാന്തിയില്‍; രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരും

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്‌ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 21, 2020, 05:00 am IST
inEditorial

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം നഗ്നമായ അധികാര ദുര്‍വിനിയോഗത്തിലൂടെ ഏതുവിധേനയും കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നത്. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന, ജയിലില്‍ കഴിയുന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെതായുള്ള ശബ്ദസന്ദേശത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രേരിപ്പിച്ചുവെന്ന് സ്വര്‍ണ കള്ളക്കടത്തു കേസിലെ മറ്റൊരു പ്രതിയും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്ദരേഖ ആര്, എവിടെവച്ച് റെക്കോര്‍ഡു ചെയ്തു എന്നത് ദുരൂഹമായി അവശേഷിക്കുകയാണ്. ഇതേക്കുറിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പോലീസ് ഉരുണ്ടുകളിക്കുന്നു. ഡിഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ ശബ്ദരേഖ സ്വപ്‌നയുടെതാണോയെന്ന് വ്യക്തമല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്‌മയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലാവുന്നതിനു മുന്‍പ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നത് ആരും മറന്നിട്ടില്ല.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നടക്കുന്ന അന്വേഷണത്തിന്റെ കുന്തമുനയും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. വിജിലന്‍സിനെ രംഗത്തിറക്കി സിബിഐയെ തടയാന്‍ നോക്കുന്നത് ഇതിനാലാണ്.  ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ എം. ശിവശങ്കറിനെ പ്രതിയാക്കിയിട്ടുള്ളതും മുഖ്യമന്ത്രിക്ക് രക്ഷാ കവചമൊരുക്കാനാണ്. ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ഈ കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കര്‍ സിബിഐക്ക് നല്‍കിയ മൊഴിയെക്കുറിച്ചറിയാനും, മുഖ്യമന്ത്രിക്ക് വിനയാവാത്ത വിധം സിബിഐക്ക് മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനുമാണിത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസുമൊക്കെ അന്വേഷിക്കുന്ന കേസുകളില്‍ ജാമ്യം ലഭിക്കാതിരിക്കുന്ന ശിവശങ്കറിനെ നേരില്‍ കാണാന്‍ വിജിലന്‍സിന് അവസരം ലഭിച്ചിരിക്കുന്നു. ഇത് അപകടകരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുന്നത് മുന്‍കൂട്ടി അറിയാനുമാവും. കേസില്‍ കുടുങ്ങിയ ശിവശങ്കര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യമനുസരിച്ചു നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതനാണ്. വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാല്‍ പോലീസിന്റെ എല്ലാ ഒത്താശയും ഇതിന് ലഭിക്കുന്നു.  

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് ജനങ്ങളെ ഇളക്കിവിടാനാണ്. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ത്തി ധനമന്ത്രി തോമസ് ഐസക് സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളതും ഇതിനാണ്. കൊവിഡാണെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പിടികൊടുക്കാതെ ആശുപത്രിയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉടനെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കുമ്പോള്‍ എങ്ങനെയൊക്കെ കബളിപ്പിക്കാമെന്ന് രവീന്ദ്രനെ പഠിപ്പിക്കാനുള്ള അവസരമായി ആശുപത്രി വാസത്തെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും അറിയാം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്‌ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്‌ക്കേണ്ട സാഹചര്യം ഏതറ്റംവരെയും പോയി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കേരളം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്.

Tags: cpmകേരള സര്‍ക്കാര്‍pinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.