Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കാവ്യഭംഗിയുടെ ദേശെപ്പരുമ

ദേശം കൊങ്ങിണിപ്പറമ്പില്‍ നാരായണ പിള്ളയുടെയും പൂവത്തുംപടവില്‍ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എന്‍. കുട്ടിക്കൃഷ്ണ പിള്ള എന്ന എന്‍.കെ. ദേശം. 1936 ഒക്ടോബര്‍ 31ന് ആലുവയ്‌ക്കു സമീപം ദേശത്താണ് ജനിച്ചത്. നാടിന്റെ പേരില്‍ അറിയപ്പെടുന്ന കവിയെ നാട്ടുകാര്‍ സ്‌നേഹപൂര്‍വം മണിച്ചേട്ടന്‍ എന്നാണു വിളിക്കുന്നത്.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Nov 19, 2020, 10:39 am IST
in Literature

ശതാഭിഷേകം പിന്നിടുമ്പോഴാണ് കവി എന്‍.കെ. ദേശത്തെ തേടി തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം എത്തുന്നത്. കഴിഞ്ഞമാസം 31നായിരുന്നു 84 തികഞ്ഞത്. കൊവിഡ് കാലമായതിനാല്‍ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അങ്കമാലി കോതകുളങ്ങരയില്‍ മകളുടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന എന്‍.കെ. ദേശം ഒന്നിനും പുറകെ പോകാറില്ല. അതുപോലെ ഒന്നും പിടിച്ചുവാങ്ങുവാനും ശ്രമിക്കാറില്ല. വൈലോപ്പിള്ളിയെപ്പോലും അത്ഭുതപ്പെടുത്തിയാതണ് അദ്ദേഹത്തിന്റെ കാവ്യ പ്രപഞ്ചം.  

വൈലോപ്പിള്ളി ചെയര്‍മാനായി പ്രവര്‍ത്തിച്ച ഒരു അവാര്‍ഡ് നിര്‍ണയ സമിതി 1976 ലെ കവിതാ പുരസ്‌കാരം എന്‍.കെ. ദേശത്തിന്റെ ‘കന്യാഹൃദയ’ത്തിനാണ് നിശ്ചയിച്ചത്. പക്ഷേ, സമ്മാനം കൊടുത്തത് പാലാനാരായണന്‍ നായരുടെ ‘വിളക്ക്കൊളുത്തൂ’ എന്ന കൃതിക്ക്. അധികം പ്രായമൊന്നുമായിട്ടില്ല. അവാര്‍ഡ് നേടാന്‍ ഇനിയും കാലമുണ്ട് എന്ന് നിര്‍വാഹകസമിതിയോഗം തീരുമാനിച്ചുവത്രെ.

അന്ന് അക്കാദമി സെക്രട്ടറിയായിരുന്ന പവനന്‍ ഒരു ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  ഇത് നേരത്തേ അറിഞ്ഞിരുന്നു. പക്ഷേ, പരാതിപ്പെട്ടില്ല. വന്ദ്യവയോധികനും വല്യേട്ടനുമായ പാലാതന്നെയായിരുന്നു അതിനര്‍ഹന്‍ എന്നതില്‍ സംശയമില്ല, എന്നതായിരുന്നു ദേശത്തിന്റെ നിലപാട്.

പന്ത്രണ്ടാമത്തെ വയസ്സിലാണ് എന്‍.കെ. ദേശം കാവ്യരചന തുടങ്ങിയത്. 1973ല്‍ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നരക്ഷരാളീ, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികള്‍, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം എന്നിവയാണു പ്രധാന കൃതികള്‍. ഉല്ലേഖത്തിന് 1982ല്‍ ആദ്യ ഇടശ്ശേരി അവാര്‍ഡ് ലഭിച്ചു. ഇടശേരിക്ക് അക്കാലത്തെ യുവ കവികളില്‍ ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്‍.കെ. ദേശം ആയിരുന്നുവെന്ന് മഹാകവി അക്കിത്തം എഴുതിയിട്ടുണ്ട്.  

മുദ്രയ്‌ക്കു 2007ല്‍ ഓടക്കുഴല്‍ അവാര്‍ഡും 2009ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2013ല്‍ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ആശാന്‍ പുരസ്‌കാരത്തിന്  അര്‍ഹനായി. 2017ല്‍ പരിഭാഷയ്‌ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഗീതാഞ്ജലിക്കു ലഭിച്ചു. കവിത പോലെ തന്നെ പ്രിയപ്പെട്ടതാണു ദേശത്തിനു ശ്ലോകമെഴുത്തും. തൃശൂരില്‍ നിന്നിറങ്ങുന്ന കവന കൗതുകം മാസികയില്‍ അരനൂറ്റാണ്ടിലേറെ മുടങ്ങാതെ ശ്ലോകം എഴുതിയിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അക്ഷരശ്ലോക കളരികളുടെ രക്ഷാധികാരി കൂടിയാണു ദേശം. 30 വയസ്സു വരെ ദേശം എഴുതിയതു പ്രണയ കവിതകളാണ്. പിന്നീടു സാമൂഹിക, രാഷ്‌ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു മാറി. ഭാഷാശുദ്ധി മുതല്‍ ഭാവശുദ്ധി വരെ എല്ലാ കാര്യത്തിലും അതീവ നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ദേശം വൃത്തം, വ്യാകരണം എന്നിവയിലും വിട്ടുവീഴ്ചയ്‌ക്കു തയാറല്ല. അദ്ദേഹത്തിന്റെ കവിതകളെ എന്‍.വി. കൃഷ്ണവാര്യര്‍ നിരവധി വട്ടം പ്രശംസിച്ചിട്ടുണ്ടണ്ടണ്ട്.

ദേശം കൊങ്ങിണിപ്പറമ്പില്‍ നാരായണ പിള്ളയുടെയും പൂവത്തുംപടവില്‍ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എന്‍. കുട്ടിക്കൃഷ്ണ പിള്ള എന്ന എന്‍.കെ. ദേശം. 1936 ഒക്ടോബര്‍ 31ന് ആലുവയ്‌ക്കു സമീപം ദേശത്താണ് ജനിച്ചത്. നാടിന്റെ പേരില്‍ അറിയപ്പെടുന്ന കവിയെ നാട്ടുകാര്‍ സ്‌നേഹപൂര്‍വം മണിച്ചേട്ടന്‍ എന്നാണു വിളിക്കുന്നത്.

യുസി കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത ദേശത്തിന് എംഎ മലയാളം പാസായി അധ്യാപകനാവുക എന്നതായിരുന്നു സ്വപ്‌നം. സെക്കന്‍ഡ് ലാംഗ്വേജായ മലയാളത്തിനു യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കുണ്ടായിരുന്നു. എന്നാല്‍, ബിരുദ പഠനം കഴിഞ്ഞ ഉടന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി. പിന്നീട് എല്‍ഐസിയിലേക്കു മാറി. 1996ല്‍ വിരമിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: ബിജു, ബാലു, അപര്‍ണ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.