ന്യൂദല്‍ഹി: യാത്ര ബസ്സുകളിലെ തീപിടുത്തം പ്രതിരോധിക്കുന്നതിനായി ഉള്ളഫയര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് സപ്രഷന്‍ സിസ്റ്റം ( എഫ് ഡി എസ്എസ് )പ്രതിരോധ ഗവേഷണ വികസന സംഘടന( DRDO) വിജയകരമായി പ്രദര്‍ശിപ്പിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്,ഉപരിതല ഗതാഗത ദേശീയപാത മന്ത്രി നിധിന്‍ ഗഡ്ഗരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
ഡിആര്‍ഡിഒ യ്‌ക്ക് കീഴിലുള്ള, ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സേഫ്റ്റി ആണ് ഈ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
യാത്രാ വാഹനങ്ങളിലെ തീപിടുത്തം 30 സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് തിരിച്ചറിയാനും 60 സെക്കന്‍ഡിനുള്ളില്‍ തീപിടുത്തം അണയ്‌ക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. വാഹനങ്ങളിലെ യാത്രക്കാരുടെ ജീവനും വാഹനങ്ങള്‍ക്കും ഉള്ള അപകടം ഇതിലൂടെ പരമാവധി ഒഴിവാക്കാനാകും
















