Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

അര്‍ണബ് ഗോസ്വാമിയെ പേടിക്കുന്നതാര്? കോണ്‍ഗ്രസ്സിന് ഭരണ പങ്കാളിത്തമുള്ള മഹാരാഷ്‌ട്ര സര്‍ക്കാര്‍ സോണിയയുടെ താളത്തിന് തുള്ളുകയാണ്

അര്‍ണബ് പറയുന്നത് തെറ്റാണെങ്കില്‍ അക്കാര്യം മറ്റുള്ളവര്‍ക്ക് പറയാം. അപ്പോഴും അര്‍ണബിനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 7, 2020, 05:00 am IST
inEditorial

കോണ്‍ഗ്രസ്സിന് അധികാരം കിട്ടിയാല്‍ ഏതു സാഹചര്യത്തിലും അടിയന്തരാവസ്ഥ ആവര്‍ത്തിക്കാമെന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് റിപ്പബ്ലിക് ടിവി ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍. പാല്‍ഗറില്‍ രണ്ട് സംന്യാസിമാര്‍ ദാരുണമായി കൊലചെയ്യപ്പെട്ടതിനെക്കുറിച്ചും, പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്ന ഹിന്ദി സിനിമാതാരം സുശാന്ത് സിങ് രജ്പുത്ത് കൊല്ലപ്പെട്ടതിനെക്കുറിച്ചും മഹാരാഷ്‌ട്ര ഭരിക്കുന്നവരുടെ ഉറക്കം കെടുത്തുന്നവിധമുള്ള ചോദ്യശരങ്ങളുതിര്‍ത്ത അര്‍ണബിനെ കേസില്‍ കുടുക്കാനുള്ള ശ്രമം പാളിപ്പോവുകയായിരുന്നു. ഇതോടെയാണ് ഒരു ആത്മഹത്യാ കേസ് പൊടിതട്ടിയെടുത്ത് ഭയം എന്തെന്നറിയാത്ത ആ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തത്. റിപ്പബ്ലിക് ചാനലിനുവേണ്ടി ചില ജോലികള്‍ ചെയ്ത ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ചില വിവാദങ്ങളുണ്ടായിരുന്നു. ജോലിയെടുത്തതിന്റെ പണം ലഭിച്ചില്ല എന്നതായിരുന്നു പരാതി. എന്നാല്‍ ഈ കേസ് കോടതിയില്‍ ഒത്തുതീര്‍ന്നതാണ്. അന്‍വേ നായിക് മരിക്കാനിടയായതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന അര്‍ണബിന്റെ വിശദീകരണം കോടതിക്ക് ബോധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ ആരുടെയോ ഒരു മൊഴി സംഘടിപ്പിച്ച് അര്‍ണബിനെ ജയിലിലടയ്‌ക്കാനാണ് മുംബൈ പോലീസ് ശ്രമിക്കുന്നത്.

പാല്‍ഗറില്‍ സംന്യാസിമാര്‍ പൈശാചികമായി കൊല ചെയ്യപ്പെട്ടതിനെക്കുറിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി മൗനം പാലിച്ചതിനെ അര്‍ണബ് തന്റെ ചാനലിലൂടെ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ടത് ക്രൈസ്തവ പാതിരിമാരായിരുന്നുവെങ്കില്‍ സോണിയ വത്തിക്കാനിലേക്ക് റിപ്പോര്‍ട്ടയയ്‌ക്കുമായിരുന്നുവെന്ന് പരിഹസിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ രാജ്യദ്രോഹപരമായ നിലപാടിനെ നിരന്തരം തുറന്നുകാട്ടുന്നതിനാല്‍ പണ്ടുമുതലേ കോണ്‍ഗ്രസ്സ് ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച അര്‍ണബിനെതിരെ പാല്‍ഗര്‍ സംഭവത്തോടെ സര്‍വസന്നാഹങ്ങളോടെയും നീങ്ങുകയാണുണ്ടായത്. കോണ്‍ഗ്രസ്സിന് ഭരണ പങ്കാളിത്തമുള്ള മഹാരാഷ്‌ട്ര സര്‍ക്കാര്‍ സോണിയയുടെ താളത്തിന് തുള്ളുകയാണ്. സുശാന്ത് സിങ്ങിന്റെ ദുരൂഹ മരണത്തില്‍ ഭരണത്തെ നിയന്ത്രിക്കുന്ന ചിലരുടെ കൈകളുണ്ടെന്നതിന് അര്‍ണബിന്റെ ചാനല്‍ വിശ്വാസയോഗ്യമായ വിവരങ്ങള്‍ പുറത്തുവിട്ടു. സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതോടുകൂടി സംശയത്തിന്റെ നിഴലിലായവര്‍ ഒറ്റക്കെട്ടായി ചേര്‍ന്ന് അര്‍ണബിനെ നിശ്ശബ്ദനാക്കാന്‍ ചാടിപ്പുറപ്പെടുകയായിരുന്നു. ചാനലിന്റെ ടിആര്‍പി

റേറ്റില്‍ കൃത്രിമം കാണിക്കുകയാണെന്ന ആരോപണവുമായി മുംബൈ പോലീസ് രംഗത്തുവന്നെങ്കിലും അത് ചെയ്തത് മറ്റൊരു ചാനലാണെന്ന് മണിക്കൂറുകള്‍ക്കകം അര്‍ണബ് തെളിയിച്ചു. ഇതോടെ മുംബൈ പോലീസിന്റെ പ്രതികാരം വര്‍ധിച്ചു.

അര്‍ണബിനെതിരായ കേസ് അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുന്നത് അവസാനിപ്പിക്കാനുള്ള ശ്രമമാണെന്ന് പകല്‍പോലെ വ്യക്തമാണ്. അര്‍ണബ് പറയുന്നത് തെറ്റാണെങ്കില്‍ അക്കാര്യം മറ്റുള്ളവര്‍ക്ക് പറയാം. അപ്പോഴും അര്‍ണബിനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും പത്രപ്രവര്‍ത്തകരെ പീ

ഡിപ്പിച്ചും അടിയന്തരാവസ്ഥയില്‍ ഇതാണ് ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സ് ചെയ്തത്. ഇതിന്റെ തനിയാവര്‍ത്തനമാണ് ഒരു സംസ്ഥാനത്തെ ഭരണാധികാരം ദുരുപയോഗിച്ച് സോണിയയുടെ കോണ്‍ഗ്രസ്സ് ചെയ്യുന്നത്.  ഭരണകൂട ഭീകരതയിലൂടെ മാധ്യമ സ്വാതന്ത്ര്യത്തെ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചമര്‍ത്തുമ്പോള്‍ അതിനെതിരെ നിലയുറപ്പിക്കേണ്ടവര്‍ ഒറ്റുകാരെയും വിധേയന്മാരെയും പോലെ പെരുമാറുന്നു. ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ മറവില്‍ കലാപത്തിന് ശ്രമിച്ച സിദ്ദിഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷം കെട്ടിയ മതതീവ്രവാദിക്കെതിരെ യുപി പോലീസ് കേസെടുത്തതിന് ഐക്യരാഷ്‌ട്രസഭയെക്കൊണ്ടുപോലും പ്രതികരിപ്പിച്ച ലോബി അര്‍ണബിന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നതിലെ വിരോധാഭാസം ആപല്‍ക്കരമാണ്. അര്‍ണബ് ഗോസ്വാമി ഇന്നൊരു വ്യക്തിയല്ല. അനീതികള്‍ക്കെതിരെ പോരാടുന്നതിന്റെയും രാഷ്‌ട്രത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന്റെയും പ്രതീകമാണ്. ഈ പോരാട്ടത്തില്‍ അര്‍ണബ് പരാജയപ്പെടാന്‍ പാടില്ല. അടിയന്തക്കെതിരെ കണ്ടതുപോലുള്ള അതിശക്തമായ ജനരോഷം ഉയരേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.