Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പിണറായി പടന്നക്കരയില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തിയ അക്രമം: സിപിഎം-പോലീസ് ഒത്തുകളിയെന്ന് ആരോപണം, കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ബിജെപി

പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുന്നതിനായി പോലിസും ഗ്രാമപഞ്ചായത്തും ശ്രമിച്ചുവരുന്നതിനിടയിലാണ് ജെസിബി ഉപയോഗിച്ച് സിപിഎം സംഘം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറി ഒരു മീറ്ററോളം വീതിയില്‍ ലളിതയുടെ കൈവശമുള്ള സ്ഥലത്തെ മതില്‍ തകര്‍ത്ത് വീണ്ടും കൈയേറിയത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 3, 2020, 08:35 am IST
inKannur

കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ സ്ത്രീകള്‍ക്ക് നേരെ സിപിഎം സംഘം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് സിപിഎമ്മും  പോലീസും ഒത്തുകളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും അടിയന്തിരാവസ്ഥയില്‍ പോലീസിന്റെ കൊടിയ മര്‍ദ്ദനത്തിന് വിധേയനാവുകയും തുടര്‍ന്ന് ജയില്‍വാസവുമനുഭവിക്കുകയും ചെയ്ത വലിയ പുനത്തില്‍ രാജന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ കുടുംബത്തെയാണ് റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടു നല്‍കിയില്ലെന്ന കാരണത്താല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 26ന് മാര്‍ക്‌സിസ്റ്റ് അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പിണറായി പോലിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ക്രൂരപീഡനം. 

രാജന്റെ ഭാര്യ ലളിത പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചു 2012 ല്‍ ധര്‍മ്മടം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുടെ മദ്ധ്യസ്ഥതയില്‍ നടപ്പാതക്കായി സ്ഥലം നല്‍കിയിരുന്നു. 1.80 മീറ്റര്‍ വീതിയില്‍ 20 മീറ്ററോളം നീളത്തില്‍ സ്ഥലമാണ് അന്ന് വിട്ടുനല്‍കിയത്. ഇപ്പോള്‍ നടപ്പാത വികസനത്തിന്റെ പേരില്‍ രണ്ടാമതും ലളിതയുടെ സ്ഥലം മാത്രം പാര്‍ട്ടി അവശ്യപ്പെട്ടതോടെ ലളിത തടസ്സവാദമുന്നയിക്കുകയായിരുന്നു. പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുന്നതിനായി പോലിസും ഗ്രാമപഞ്ചായത്തും ശ്രമിച്ചുവരുന്നതിനിടയിലാണ് ജെസിബി ഉപയോഗിച്ച് സിപിഎം സംഘം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറി ഒരു മീറ്ററോളം വീതിയില്‍ ലളിതയുടെ കൈവശമുള്ള സ്ഥലത്തെ മതില്‍ തകര്‍ത്ത് വീണ്ടും കൈയേറിയത്. ഇത് തടയാന്‍ ശ്രമിച്ച ലളിതയെ ജെസിബിയുടെ കൈകള്‍ക്കകത്താക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ലളിതയെ ബ്രാഞ്ച് സെക്രട്ടറിയടക്കമുളളവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കി വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു. ലളിതയെ രക്ഷിക്കാര്‍ ശ്രമിക്കുന്ന മകളെയും മകന്റെ ഭാര്യയെയും വലിച്ചിഴക്കുകയും അസഭ്യം പറയുകയും ചെയ്തു. അക്രമം നടക്കവേ പിണറായി പോലീസ് സ്റ്റേഷനിലെ പോലിസുകാര്‍ ഒന്ന് തടയാന്‍ പോലും ശ്രമിക്കാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിക്കേറ്റ ലളിതയും മകന്റെ ഭാര്യയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

ഇത്രയും ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും വളരെ ലാഘവമായ സ്റ്റേഷനില്‍ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകള്‍ പ്രകാരമാണ് അക്രമികള്‍ക്കെതിരെ പോലിസ് കേസെടുത്തത്. അക്രമത്തിന് ശേഷവും പ്രദേശത്തെ സിപിഎം സംഘം കുടുംബത്തെ വേട്ടയാടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അക്രമത്തിനിരയായ ലളിത പറഞ്ഞു. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇത്രയും വലിയ മനുഷ്യാവകാശ ലംഘനവും സ്ത്രീപിഡനവും നടന്നിട്ടും പോലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായിട്ടുള്ളത്. ഗുരുതര നിയമലംഘനത്തിനെതിരെ ബിജെപി കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് ഹരിദാസ് പറഞ്ഞു. 

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലീസും ഭരണപക്ഷവും ചേര്‍ന്ന് നടത്തുന്ന മനുഷ്യാവകാശ ലംഘനം ദേശീയശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി തുടര്‍ ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. രാജന്‍, ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് കെ.പി. ഹരീഷ്ബാബു, ജനറല്‍ സെക്രട്ടറി എ. അനില്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗം അജയകുമാര്‍ മീനോത്ത് എന്നിവര്‍ പങ്കെടുത്തു.

Tags: cpmwomenbjpകുടുംബംpinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.