Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മും സര്‍ക്കാരും കളങ്കപ്പെട്ടു; സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലാവുകയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 12:16 pm IST
inKerala

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്, ബെംഗളൂരു മയക്കുമരുന്ന് കേസിലും കേസിലും മുഖ്യമന്ത്രി നല്‍കിയ മറുപടി പരിഹാസ്യമുണര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യാഴാഴ്ച എഴുതി വായിച്ച 15 മിനിട്ട് നീളുന്ന മറുപടിയില്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.  

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലാവുകയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പിണറായി പഴയ മറുപടി തന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നേരത്തെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പൊളിഞ്ഞു വീണിട്ടും മുഖ്യമന്ത്രി അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും രണ്ട് മന്ത്രിമാരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരയും അന്വേഷണം നീളുന്നതില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.  

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്ത് സംഘം എന്തിന് വന്നു എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു. സ്വപ്‌ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി സ്വപ്‌നയ്‌ക്കൊപ്പം വിദേശ രാജ്യത്ത് പോയിട്ടുണ്ട്. ശിവശങ്കറിനെ സ്വപ്‌നയ്‌ക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയില്‍ വസ്തുതാ പരമായി എന്ത് മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.  

ലൈഫ് മിഷന്‍ അഴിമതിക്കായി കരാറുകാരന്‍ കൊടുത്തയച്ച അഞ്ച് ഫോണുകളില്‍ ഒന്ന് ശിവശങ്കറിന്റെ കയ്യിലാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുന്നയാള്‍ കരാറ് നല്‍കുന്നതിന് പകരമായി ഫോണ്‍ കൈപ്പറ്റിയെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ഒഴിഞ്ഞുമാറാന്‍ സാധിക്കുക. യുഎഇ കോണ്‍സുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങിനെയെങ്കില്‍ കരാറിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ശിവശങ്കറിന് ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമാക്കണം. യുണിടാക്കില്‍ നിന്ന് ലഭിച്ചതില്‍ ഒരു ഫോണ്‍ കൂടിയുണ്ട്. 

കരാറുകാരില്‍ നിന്ന് സ്വപ്ന കൈപ്പറ്റിയ അഞ്ച് ഫോണുകളില്‍ ഒന്ന് സംബന്ധിച്ച് ഇതുവരെ വെളിപ്പെടുത്തലുകള്‍ വന്നിട്ടില്ല. ഇത് ആര്‍ക്കാണ് ലഭിച്ചതെന്ന് കൃത്യമായി നമുക്കറിയാം. മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കുമെതിരെ വന്ന അന്വേഷണം അട്ടിമറിക്കുന്നതിനായാണ് സംസ്ഥാനം സിബിഐക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവ പൂര്‍ണമായ അന്വേഷണം നടത്തിയില്ലങ്കില്‍ കേസ് വിജിലന്‍സിനെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് നീക്കം.  

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി ചെയ്ത കുറ്റം സംബന്ധിച്ച് ഒന്നും അറിയില്ലെന്ന സിപിഎം വാദം പച്ചക്കള്ളം. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസില്‍ സിപിഎമ്മും സര്‍ക്കാരും കളങ്കപ്പെട്ടു. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാര്‍ക്ക നേരേയും ആരോപണം നീളുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണം ഇതിനായി ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: cpmകെ. സുരേന്ദ്രന്‍goldsmugglingdrugpinarayiസ്വര്‍ണകടത്ത്ബിനീഷ് കോടിയേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.