Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാളയാര്‍ കേസ്: മുഖ്യമന്ത്രിക്കു നേരേയുള്ള മുന്‍ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വിമര്‍ശനം; വ്യക്തമാകുന്നത് പ്രതികളെ സംരക്ഷിക്കാനുളള സര്‍ക്കാര്‍ ശ്രമം

കേസില്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ടായില്ല. മൂന്നുമാസത്തിനിടെ പലപ്പോഴും സോജന്‍ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേത്തുടര്‍ന്ന് ജഡ്ജിയും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ പിഴവാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നും ജലജ മാധവന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 08:07 am IST
in Kerala

പാലക്കാട്: വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കേസില്‍ ഹാജരായിരുന്ന മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ് ജലജ രംഗത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ജലജ മാധവന്റെ പ്രതികരണത്തോടെ 2019 ഒക്‌ടോബര്‍ 28നും 31നും ജന്മഭൂമി പുറത്തു കൊണ്ടുവന്നിരുന്നു.  

വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്ന് ജലജ മാധവന്‍ പറഞ്ഞു. കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഒരു ഉത്തരവ് പ്രകാരമാണ് മാറ്റിയത്. ഉത്തരവില്‍ മാറ്റുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പ്രോസിക്യൂട്ടര്‍മാരുടെ പിഴവ് കാരണം കേസില്‍ പരാജയപ്പെട്ടു എന്ന് വീണ്ടും  മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നു. ആ സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം അറിയണം. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് കാരണം പറയാതെയാണ് ഇടത് അനുകൂല സംഘടനാ ചുമതല വഹിച്ചിരുന്ന എന്നെ മാറ്റിയത്. ഒന്നുകില്‍ ആഭ്യന്തര വകുപ്പില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ല. അദ്ദേഹം അറിഞ്ഞുകൊണ്ടാണ് എല്ലാം നടക്കുന്നതെങ്കില്‍ എന്തിനാണ് എന്നെ മാറ്റിയതെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്, ജലജ മാധവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യമില്ലാത്ത കാര്യത്തിന് പഴികേള്‍ക്കേണ്ടിവന്നതായും രണ്ട് സ്ത്രീകളെയാണ് മുഖ്യമന്ത്രി ബലിയാടാക്കുന്നതെന്നും, എന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ജലജ മാധവന്‍ പറഞ്ഞു. ആദ്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ലത ജയരാജിനെ മാറ്റിയാണ് എന്നെ നിയമിച്ചത്. മൂന്നുമാസത്തിന് ശേഷം  ഒരു കാരണവുമില്ലാതെ എന്നെ മാറ്റുകയും വീണ്ടും ലത ജയരാജിനെ നിയമിക്കുകയും ചെയ്തു. രണ്ട് ഒഫീഷ്യല്‍ വിറ്റ്‌നസുകളെ എക്‌സാം ചെയ്തു കഴിഞ്ഞ് അതിന്റെ ഹിയറിങ് തുടങ്ങുന്നതിന് മുന്നേ അവര്‍ എന്നെ മാറ്റി. കേസിലെ മൂന്നാം പ്രതിയായ പ്രദീപിനുവേണ്ടി ഹാജരായത് സിഡബ്ല്യുസി ചെയര്‍മാനായ അഡ്വ.എന്‍. രാജേഷായിരുന്നു. സംഭവം വിവാദമായതോടെ സാമൂഹിക നീതി വകുപ്പില്‍ നിന്നും അന്വേഷണം നടത്തി. രാജേഷ് കേസില്‍ ഹാജരായോ എന്നത് സംബന്ധിച്ച് തന്റെ മൊഴിയെടുത്തിരുന്നതായും അതിന് ശേഷമാണ് തന്നെ കാരണംകൂടാതെ നീക്കിയതെന്നും ജലജ പറഞ്ഞു.  

അന്വേഷണ സംഘം സഹകരിക്കാതിരുന്നതും കേസ് അട്ടിമറിച്ചതും മൂലമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കൊലപാതക സാധ്യത സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി  സോജന്‍ അത് എഴുതിയില്ല. ഇളയകുട്ടിയുടെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വടി ഉപയോഗിച്ചാണ് ഇളയകുട്ടി കയര്‍ കെട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കേസില്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ടായില്ല. മൂന്നുമാസത്തിനിടെ പലപ്പോഴും സോജന്‍ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേത്തുടര്‍ന്ന് ജഡ്ജിയും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ പിഴവാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നും ജലജ മാധവന്‍  പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലും ജലജ മാധവന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

കൊലപാതകമാണെന്ന  തരത്തില്‍  പുനരന്വേഷിക്കണം

ഇനി കേസ് നടത്തിയാലും പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. ആത്മഹത്യ എന്നരീതിയിലാണ് പുനരന്വേഷണത്തിന് ഉത്തരവിടുന്നതെങ്കില്‍ പ്രതികള്‍ രക്ഷപ്പെടും. അതേസമയം കൊലപാതകമാണെന്ന തരത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമാണ് വേണ്ടത്. കേസ് അത്രയ്‌ക്ക് ദുര്‍ബ്ബലമാണ്. ആര് നടത്തിയാലും തോല്‍ക്കും. ശാസ്ത്രീയ സാങ്കേതിക തെളിവുകള്‍ ഇല്ല. സാഹചര്യ ത്തെളിവുകള്‍ മാത്രമാണുള്ളത്. ഇതുവച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.