Categories: Sports

കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബേസില്‍ വിവാഹിതനായി

Published by

താമരശ്ശേരി: കേരള സീനിയര്‍ ബാസ്റ്റക്കറ്റ്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബേസില്‍ ഫിലിപ്പ് വിവാഹിതനായി. വയനാട് മീനങ്ങാടി ചോലയില്‍ വീട്ടില്‍ ബെന്നിയുടെയും സലോമിയുടെയും മകള്‍ സാബ്രി സി.ബെന്നിയാണ് വധു. താമരശ്ശേരി മെയ്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു വിവാഹം.

മെയ്കാവ് പുന്നകോമ്പില്‍ വീട്ടില്‍ ഫിലിപ്പോസിന്റെയും എല്‍സിയുടെയും മകനാണ് ബേസില്‍ ഫിലിപ്പ്.

ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ കൂടിയാണ് ബേസില്‍ ഫിലിപ്പ്. 2015-16 സീസണില്‍ ശ്രീലങ്കയില്‍ നടന്ന എഫ്‌ഐബിഎ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബേസിലാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by