Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളേയും കവചിത വാഹനങ്ങളേയും തകര്‍ക്കാന്‍ സൈന്യത്തിന് കരുത്തായി നാഗ് മിസൈല്‍; പരീക്ഷണം വിജയം, ഇനി പോര്‍മുഖത്തേയ്‌ക്ക്

1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 11:01 am IST
in Defence

പൊഖ്‌റാന്‍ : ഇന്ത്യ തദ്ദേശീയമായ ടാങ്ക്‌വേധ മിസൈല്‍ നാഗ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു ഇനി യുദ്ധമുഖത്തേയ്‌ക്ക്. പുലര്‍ച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയിലെ ഫയറിങ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) അറിയിച്ചു. അവസാന ഘട്ട പരീക്ഷണം പൂര്‍ത്തിയായതോടെ മിസൈല്‍ ഉടന്‍ തന്നെ കരസേനയ്‌ക്ക് കൈമാറും.  

പൂര്‍ണമായും തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ മൂന്നാം തലമുറ മിസൈലാണ് നാഗ്. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണിത്. ടാങ്കുകളെ തകര്‍ക്കാനുള്ള ഏറ്റവും കരുത്തേറിയ മിസൈല്‍ ആണ് ഇത്. ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളേയും കവചിത വാഹനങ്ങളേയും തകര്‍ക്കാന്‍ പാകത്തിനാണ് നാഗിന്റെ രൂപകല്‍പ്പന. മിസൈല്‍ വഹിക്കുന്ന പ്രത്യേക വാഹനമാണ് നാഗിനെ നിയന്ത്രിക്കുന്നത്. നാലു മുതല്‍ ഏഴ് കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യങ്ങളാണ് ഭേദിക്കുക. നേരിട്ട് യുദ്ധഭൂമിയില്‍ ഉപയോഗിക്കാനുള്ള മിസൈലുകളാണ് നാഗെന്നും ഡിആര്‍ഡിഒ വ്യക്തമാക്കി.

ഏത് കാലാവസ്ഥയിലും നാഗ് മിസൈലുകള്‍ പ്രയോഗിക്കാനാകും. തെര്‍മ്മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്. 1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.

രണ്ടര കിലോമീറ്ററിനപ്പുറത്തേക്ക് പ്രയോഗിക്കുന്ന ചെറു മിസൈലുകള്‍ വേണമെന്ന ഇന്ത്യന്‍ കരസേനയുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. നിലവിലുള്ളത് മിലന്‍ 2ടിയും കോണ്‍കൂര്‍ മിസൈലുമാണ്. 300 നാഗ് മിസൈലുകളും 24 മിസൈല്‍ വിക്ഷേപണ വാഹനങ്ങളും വാങ്ങാന്‍ കരസേനയ്‌ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്.

ഇസ്രായേല്‍ നിര്‍മിതമായ സ്‌പൈക്ക് ടാങ്ക് വേധ മിസൈലുകള്‍ നിലവില്‍ ആശ്രയിക്കുന്ന ഇന്ത്യയ്‌ക്ക് നാഗ് സൈന്യത്തിന് കൈമാറുന്നതോടെ ഇനി അത്തരം മിസൈലുകള്‍ ഇറക്കുമതി ചെയ്യേണ്ടി വരില്ല. ടാങ്കുകള്‍ ആക്രമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള ഇത്തരം മിസൈലുകള്‍ കൈവശമുള്ളത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈലുകള്‍ വികസിപ്പിച്ചത്.

Tags: indian armyപ്രതിരോധംനാഗ് മിസൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

India

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.