Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിന്നക്കനാലിലെ കൈയേറ്റഭൂമി റവന്യൂ സംഘം തിരിച്ചുപിടിച്ചു; നടപടി കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്

പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 60 പോലീസുകാര്‍ ഉള്‍പ്പെടെ നൂറോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് ഭൂമി ഏറ്റെടുക്കാനായി ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 12, 2020, 10:40 am IST
inKerala
ചിന്നക്കനാലിലെ കയ്യേറ്റഭൂമിയില്‍ എത്തിയ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണനും റവന്യൂ സംഘവും

ചിന്നക്കനാലിലെ കയ്യേറ്റഭൂമിയില്‍ എത്തിയ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണനും റവന്യൂ സംഘവും

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വെള്ളൂക്കുന്നേല്‍ കുടുംബം അനധികൃതമായി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും കെട്ടിടങ്ങളും റവന്യൂ സംഘം തിരിച്ച് പിടിച്ചു. നടപടി ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന്.  

ഇന്ന് ഉടമസ്ഥന്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അവധി ദിവസമായിട്ടും ഞായറാഴ്ച ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര നടപടി വന്നത്. പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 60 പോലീസുകാര്‍ ഉള്‍പ്പെടെ നൂറോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് ഭൂമി ഏറ്റെടുക്കാനായി ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്. ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടി.  

വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ കൈവശം വെച്ചിരുന്ന 9.015 ഏക്കറില്‍ 5 ഏക്കര്‍ ഭൂമിയാണ് കണ്ടുകെട്ടിയത്. റോഡിന്റെ ഇരുവശത്തുമായുള്ള ആനയിറങ്കല്‍ ക്യാമ്പ്, കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പ് എന്നിവയും ഇവിടെയുള്ള കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു വീടും, 14 ടെന്റുകളും താല്‍ക്കാലിക ഷെഡ്ഡുകളും പിടിച്ചെടുത്ത സ്ഥലത്ത് ഉള്‍പ്പെടും. കെട്ടിടത്തിന്റെ ഡോറില്‍ നോട്ടീസ് പതിച്ചു. പിന്നാലെ ഗെയിറ്റിലെ താഴ് അറത്തുമാറ്റി പുതിയത് സ്ഥാപിച്ചു. കലിപ്‌സോ അഡ്വഞ്ചേഴ്‌സിന് മുന്നിലായി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. ഗെയിറ്റിനുള്ളില്‍ ജിമ്മിയുടെ ഒരു ആഡംബര കാറും കിടപ്പുണ്ട്. ഇയാളെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാന്‍ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏറ്റെടുത്ത കെട്ടിടത്തിന്റെ വാതിലില്‍ നോട്ടീസ് പതിച്ച് പൂട്ട് സീല്‍ ചെയ്തപ്പോള്‍ (രണ്ടാമത്ത് കാണുന്നത് ഇതേ കെട്ടിടം)

ജിമ്മി സഖറിയ തന്റെ ഭൂമിയെന്ന് അവകാശപ്പെട്ട സ്ഥലങ്ങളുടെ നാല് പട്ടയങ്ങളാണ് ഹാജരാക്കിയത്. ഇതില്‍ മൂന്നും വ്യാജമാണെന്നും ഉള്ള ഒരു പട്ടയത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പുറംമ്പോക്കായ ഭൂമി കയ്യേറിയിരുന്നതെന്നും കണ്ടെത്തി. ഈ പട്ടയ സ്ഥലം ഇവിടെ നിന്ന് അരകിലോ മീറ്ററോളം അകലെയാണ്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, എല്‍ആര്‍ തഹസില്‍ദാര്‍ കെ.എസ്. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഗോപകുമാര്‍, കൃഷ്ണകുമാര്‍, മൂന്നാര്‍ എഎസ്പി സ്വപ്‌നില്‍ മഹാജന്‍ എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.

എല്‍ആര്‍ തഹസില്‍ദാര്‍ ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സബ് കളക്ടര്‍ക്ക് നല്‍കും. ഇത് ലഭിച്ചാല്‍ ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുമെന്ന് സബ് കളക്ടറും പറഞ്ഞു. ഇതിനൊപ്പം കൈയേറ്റം സംബന്ധിച്ചുള്ള ജിമ്മിക്കെതിരായ കേസും മുന്നോട്ട് പോകും.

Tags: landidukkiചിന്നക്കനാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.