Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് 125, അണക്കെട്ട് തമിഴ്‌നാടിന് കരുത്താകുമ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഭീതി ഒഴിയുന്നില്ല

1895 ഒക്ടോബര്‍ പത്തിന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവര്‍ണര്‍ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. കുടിവെള്ളത്തിന് പോലും ക്ഷാമം നേരിട്ടിരുന്ന തമിഴ്‌നാടിന് പുതുജീവന്‍ പകര്‍ന്ന് നല്‍കിയത് മുല്ലപ്പെരിയാറാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 10, 2020, 10:51 am IST
inKerala

കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് 125 വയസ് തികയുന്നു. എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. കേരളവും തമിഴ്‌നാടും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം തുടരുന്ന സ്ഥലം.  

1895 ഒക്ടോബര്‍ പത്തിന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവര്‍ണര്‍ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ആശങ്ക അകറ്റണമെന്ന് കേരള ജനത നിരന്തരം ആവശ്യപ്പെടുമ്പോഴും തമിഴ്‌നാട് ഇത് ചെവിക്കൊള്ളുന്നില്ല. സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ കൃത്യമായ നടപടി എടുക്കാനാകാത്തതും വലിയ തിരിച്ചടിയാണ്. പതിറ്റാണ്ടുകളായി തുലാമഴയില്‍ മുല്ലപ്പെരിയാര്‍ നിറയുമ്പോള്‍ മധ്യകേരളത്തില്‍ ആശങ്കയുടെ കാര്‍മേഘം മൂടുകയാണ്. 2018ല്‍ മുന്നറിയിപ്പില്ലാതെ സ്പില്‍വേ ഷട്ടര്‍ തുറന്നത് വലിയ നാശത്തിന് ഇടയാക്കിയിരുന്നു.

കുടിവെള്ളത്തിന് പോലും ക്ഷാമം നേരിട്ടിരുന്ന തമിഴ്‌നാടിന് പുതുജീവന്‍ പകര്‍ന്ന് നല്‍കിയത് മുല്ലപ്പെരിയാറാണ്. അതിന് മുഖ്യ കാരണമായതാകട്ടെ മുല്ലപ്പെരിയാറിന്റെ ശില്‍പി കേണല്‍ ജോണ്‍ പെന്നിക്വിക്കും. ബ്രിട്ടീഷ് മിലിട്ടറിയുടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പെന്നിക്വിക്ക് ജനിച്ചത് 1841 ജനുവരി 15ന് ഭാരതത്തിലെ പൂനൈയിലാണ്. കുമ്മായവും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നൂറ്റാണ്ട് കാലത്തിലധികം ആയുസുള്ള ഒരു ജലാശയം ഇദ്ദേഹം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് പ്രാവര്‍ത്തികമാക്കി.  

ശിവഗിരി മലയില്‍ ഉത്ഭവിച്ച് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാര്‍ നദിയെ സാങ്കേതിക വിദ്യകള്‍ ശൈശവ ഘട്ടത്തില്‍ മാത്രമായിരുന്ന അക്കാലത്ത് തികച്ചും അപ്രായോഗികമായിരുന്നു. മൂന്ന് തവണ ഇവിടെ അണകെട്ടിയെങ്കിലും ഇത് ജലപ്രവാഹത്താല്‍ തകരുകയായിരുന്നു. പിന്നീട് നാട്ടിലെ സ്വന്തം സ്ഥലം വിറ്റ് ഈ പണത്തിനാണ് അണക്കെട്ട് പൂര്‍ത്തിയാക്കിയത്. 1886ല്‍ ആണ് ഡാമിന്റെ പണിക്ക് തുടക്കം കുറിച്ചത്. 43 ലക്ഷമാണ് നിര്‍മ്മാണ ചിലവ്.  

മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കാര്യക്ഷമായി വിനിയോഗിച്ചതുമൂലമാണ് തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകള്‍ സമ്പല്‍ സമൃദ്ധമായത്. ഇന്ന് തമിഴ്‌നാടിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ലും ഈ ജില്ലകള്‍ തന്നെയാണ്. കനാല്‍ മാര്‍ഗം 125 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിക്കുന്നത്.  

8000 ഹെക്ടറിലധികം കൃഷിയിടത്തിലാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. ഇതിനൊപ്പം രണ്ടിടങ്ങളില്‍ തമിഴ്‌നാട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ എന്നും തമിഴ്‌നാടിന് കരുത്താകുമ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഭീതി ഒഴിയുന്നില്ല. നിലവില്‍ 128 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

Tags: keralaമുല്ലപ്പെരിയാര്‍ അണക്കെട്ട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.