Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പ്രകൃതിവാതക വിപണന പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം; വില നിര്‍ണയത്തിന് മാതൃക മാനദണ്ഡങ്ങള്‍; വികസനപദ്ധതികള്‍ക്ക് വിപണന സ്വാതന്ത്ര്യം

പ്രകൃതിവാതകത്തിന് വിപണിവില നിര്‍ണയിക്കുന്നതിന് കരാറുകാര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ നല്‍കുകയും ഇ ലേലത്തിലൂടെ നടപടികള്‍ സുതാര്യമാക്കുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 08:06 pm IST
inIndia

ന്യൂദല്‍ഹി: പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിന് സഹായകരമാകുന്ന പ്രകൃതിവാതക വിപണന പരിഷ്‌കാരങ്ങള്‍ക്ക്  കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗം അംഗീകാരം നല്‍കി.

വിപണിയില്‍ വില്‍ക്കേണ്ട വാതകത്തിന്റെ വില നിര്‍ണയത്തിന് മാതൃക മാനദണ്ഡങ്ങള്‍ വഴി നടപടികള്‍ സുതാര്യമാക്കുക, നിശ്ചിത ഫീല്‍ഡ് വികസനപദ്ധതികള്‍ക്ക് വിപണന സ്വാതന്ത്ര്യം നല്‍കുക എന്നിവയാണ് പുതിയ പരിഷ്‌കരണ നയത്തിലെ ലക്ഷ്യങ്ങള്‍.

പ്രകൃതിവാതകത്തിന് വിപണിവില നിര്‍ണയിക്കുന്നതിന് കരാറുകാര്‍ക്ക് പ്രത്യേക  മാനദണ്ഡങ്ങള്‍ നല്‍കുകയും ഇ  ലേലത്തിലൂടെ നടപടികള്‍ സുതാര്യമാക്കുകയും ചെയ്യും. വിവിധ കരാര്‍ ഏജന്‍സികള്‍ക്കിടയില്‍ ലേല നടപടികളില്‍ ഏകീകരണം കൊണ്ടുവരാനും പ്രവര്‍ത്തനം സുഗമമാക്കാനും ഇത് സഹായിക്കും.

തുറന്നതും സുതാര്യവുമായ ഇലക്ട്രോണിക് ലേലത്തില്‍ പങ്കെടുക്കുന്നതിന് അഫിലിയേറ്റുകള്‍ക്ക് അനുമതി നല്‍കി. പ്രകൃതിവാതക മേഖലയില്‍ മത്സരം സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കും. അതേസമയം, അഫിലിയേറ്റുകള്‍ മാത്രം ലേലത്തില്‍ പങ്കെടുക്കാന്‍ ഉള്ളപ്പോള്‍ പുനര്‍ലേലം നടത്തണം.

നേരത്തെ വില സ്വാതന്ത്ര്യം നല്‍കിയിട്ടുള്ള ബ്ലോക്കുകളില്‍ ഫീല്‍ഡ് വികസനപദ്ധതികള്‍ക്കും ഈ നയം വിപണന സ്വാതന്ത്ര്യം അനുവദിക്കുന്നു. പ്രകൃതി വാതക മേഖലയിലെ നിര്‍മാണം, അടിസ്ഥാനസൗകര്യം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ പരിഷ്‌കാരങ്ങള്‍ സഹായിക്കും.

നിക്ഷേപം പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രകൃതിവാതക അധിഷ്ഠിത സാമ്പത്തിക രംഗത്തേക്കുള്ള മുന്നേറ്റത്തിന് ഈ നടപടികള്‍ വഴിയൊരുക്കും.

പ്രകൃതിവാതകത്തിന്റെ ഉപഭോഗം  പരിസ്ഥിതി മെച്ചപ്പെടുത്തും. ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ പ്രകൃതിവാതകം ഉപയോഗിക്കുന്ന മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

സിറ്റി ഗ്യാസ് വിതരണം പോലുള്ള അനുബന്ധ വ്യവസായങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഈ നടപടി സഹായിക്കും.

പ്രകൃതിവാതക മേഖലയില്‍ ഗവണ്‍മെന്റ് നിരവധി പരിഷ്‌കരണ നടപടികള്‍ ആവിഷ്‌കരിച്ചതിന്റെ ഫലമായി കിഴക്കന്‍ തീരത്ത് 70,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. 2019 ല്‍ പ്രകൃതിവാതക ഉല്‍പാദനം പരമാവധി ആക്കാന്‍ ഗവണ്‍മെന്റ് പരിഷ്‌കരണ നടപടികള്‍ സ്വീകരിച്ചിരുന്നു. ആഭ്യന്തര വാതക ഉല്‍പ്പാദകര്‍ക്ക് വിപണനത്തിലും വില നിര്‍ണ്ണയത്തിലും പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. 2019 ഫെബ്രുവരി 28 ന് ശേഷമുള്ള എല്ലാ കണ്ടെത്തലുകള്‍ക്കും ഫീല്‍ഡ് തല വികസന നയങ്ങള്‍ക്കും പൂര്‍ണ്ണ വിപണന, വിലനിര്‍ണ്ണയ സ്വാതന്ത്ര്യവും ഉണ്ടാകും.

Tags: പ്രകൃതിവാതകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാജ്യം വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക്

World

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ധാര്‍ഷ്ട്യം’ ;സാമ്പത്തിക ഉപരോധം കൊണ്ട് റഷ്യയെ തകര്‍ക്കാമെന്നത് വ്യാമോഹം : പുടിന്‍

India

റഷ്യയിലെ എണ്ണ-പ്രകൃതി വാതക മേഖലയില്‍ ഇന്ത്യയുടെ നിക്ഷേപം തേടി റഷ്യ: ഇന്ത്യയ്‌ക്ക് വളരാനുള്ള അവസരമെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.