Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലഹരിക്കായി സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന എഥനോള്‍ കഴിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

നികുതിയില്ലാതെ ലഭിക്കുന്ന വ്യവസായിക ആവശ്യത്തിനായുള്ള ഇവയുടെ ദുരുപയോഗം തടയുന്നതിനായി ഇതില്‍ മെഥനോളെന്ന വിഷ ദ്രാവകം ചേര്‍ക്കാറുണ്ട്. ഇത്തരത്തിലുള്ള 500 എംഎലിന്റെ രണ്ട് കുപ്പിയാണ് വാങ്ങിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 30, 2020, 06:19 pm IST
inKerala
1. എക്സൈസ് സംഘം കണ്ടെടുത്ത ആമസോണില്‍ നിന്ന് ഈഥൈല്‍ ആല്‍ക്കഹോള്‍ വന്നതിന്റെ പാഴ്സല്‍ കവര്‍. 2. വാങ്ങിയ ആല്‍ക്കഹോളിന്റെ പരസ്യത്തില്‍ ലാബോററ്റി ആവശ്യങ്ങള്‍ക്ക് എന്ന് എഴുതിയിരിക്കുന്നു

1. എക്സൈസ് സംഘം കണ്ടെടുത്ത ആമസോണില്‍ നിന്ന് ഈഥൈല്‍ ആല്‍ക്കഹോള്‍ വന്നതിന്റെ പാഴ്സല്‍ കവര്‍. 2. വാങ്ങിയ ആല്‍ക്കഹോളിന്റെ പരസ്യത്തില്‍ ലാബോററ്റി ആവശ്യങ്ങള്‍ക്ക് എന്ന് എഴുതിയിരിക്കുന്നു

അടിമാലി: മൂന്നാറിന് സമീപം ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ഹോം സ്റ്റേ ഉടമയും ട്രാവല്‍ ഏജന്റും അടക്കം മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍. കഴിച്ചത് തേന്‍ ചേര്‍ത്ത സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന എഥനോളെന്ന് കണ്ടെത്തി. രണ്ട് ഹോം സ്റ്റേകള്‍ പോലീസ് സീല്‍ ചെയ്തു. ഇന്ന് വൈകിട്ട് ലഭിച്ച വിവരത്തിലും ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയില്ല.

ചെകുത്താന്‍ മുക്കിലെ മിസ്റ്റി ഹോം സ്റ്റേ ഉടമയ ചിത്തിരപുരം കൊട്ടാരത്തില്‍ തങ്കപ്പന്‍(72), തങ്കപ്പന്റെ ഡ്രൈവറും സഹായിയുമായ കണ്ണൂര്‍ കല്ലുപറമ്പില്‍  ജോബി(28), ഹോം സ്റ്റേയില്‍ താമസിക്കുവാന്‍ എത്തിയ ട്രാവല്‍ ഏജന്റ് തൃശൂര്‍ ഇരിങ്ങാലക്കുട കുഴികാട്ടുശ്ശേരി മാനിക്കല്‍ മനോജ് മോഹനന്‍(48) എന്നിവരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

തീവൃ പരിചരണ വിഭാഗത്തിലുള്ള മൂവരുടെയും വൃക്കകള്‍ക്ക് തകരാര്‍ സംഭവിച്ചതായും, കാഴ്‌ച്ചക്കുറവ് നേരിടുന്നതായുമാണ് വിവരം. ഭാര്യക്കൊപ്പം മൂന്നാറിലെത്തിയ മനോജ് ആണ് വ്യവസായിക ആവശ്യത്തിനുപയോഗിക്കുന്ന വിഷം കലര്‍ന്ന ആല്‍ക്കഹോള്‍ കൊണ്ടുവന്നത്. മൂവരും ശനിയാഴ്‌ച്ച വൈകിട്ട് ഹോം സ്റ്റേയില്‍ ഒന്നിച്ചിരുന്ന് ഇത് കുടിച്ചിരുന്നു. അന്നേ ദിവസം തന്നെ ഉച്ചയ്‌ക്ക് സമീപത്തെ മറ്റൊരു ഹോം സ്റ്റേയിലും മനോജ് എത്തി അവിടെ വെച്ചും മദ്യപിച്ചിരുന്നു.

ഇവിടേയും പോലീസ് പരിശോധന നടത്തി. ആല്‍ക്കഹോള്‍ വൈനും, തേനും കലര്‍ത്തി ചെമ്മീന്‍ കൂട്ടി കഴിച്ചതായി മൊഴിയുണ്ട്. സ്ഥാപന ഉടമയും, സഹായിയും കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലും, മനോജ് അങ്കമാലിയിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ട് ആശുപത്രികളിലും വെള്ളത്തൂവല്‍ പോലീസ് എത്തി.

മനോജും ഭാര്യയും ഞായറാഴ്‌ച്ച മടങ്ങിപ്പോകുകയും ചെയ്തു. ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള കടുത്ത ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോംസ്റ്റേ ഉടമയെയും സഹായിയേയും തിങ്കളാഴ്‌ച്ച അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും, നില വഷളായതിനാല്‍ രാത്രി കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സമാന ശാരീരിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ച തൃശൂര്‍ സ്വദേശിയായെ ഇതേ സമയം അങ്കമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മനോജിന്റെ ഭാര്യയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്.

വെള്ളത്തൂവല്‍ സിഐയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി പോലീസ് ആശുപത്രികളില്‍ എത്തിയെങ്കിലും മൂവരും ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനാല്‍ മൊഴിയെടക്കാനായിട്ടില്ല. സംഭവത്തില്‍ പോലീസും എക്സൈസും വിശദമായ അന്വേഷണം തുടരുകയാണ്. മുമ്പും സമാനമായി ഇത്തരത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ആല്‍ക്കഹോള്‍ ദുരുപയോഗം ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

കഴിച്ചത് മെഥനോല്‍ ചേര്‍ത്ത ഈഥൈല്‍ ആല്‍ക്കഹോള്‍

ആമസോണില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ വ്യവസായിക ആവശ്യത്തിനായുള്ള വിഷം കലര്‍ന്ന ഈഥൈല്‍ ആല്‍ക്കഹോള്‍ ആണ് മൂവരും കഴിച്ചതെന്ന് കണ്ടെത്തിയതായി ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് ജി. ജന്മഭൂമിയോട് പറഞ്ഞു. മനോജ് മോഹനനാണ് സാനിറ്റൈസറിനും ലാബോറട്ടറി ഉപയോഗത്തിനുമായുള്ള ഈഥൈല്‍ ആല്‍ക്കഹോള്‍ വാങ്ങിയത്.

നികുതിയില്ലാതെ ലഭിക്കുന്ന വ്യവസായിക ആവശ്യത്തിനായുള്ള ഇവയുടെ ദുരുപയോഗം തടയുന്നതിനായി ഇതില്‍ മെഥനോളെന്ന വിഷ ദ്രാവകം ചേര്‍ക്കാറുണ്ട്. ഇത്തരത്തിലുള്ള 500 എംഎലിന്റെ രണ്ട് കുപ്പിയാണ് ഇയാള്‍ വാങ്ങിയത്. മനോജിന്റെ വീട്ടില്‍ എക്സൈസും പോലീസും നടത്തിയ പരിശോധനയില്‍ കൊറിയര്‍ വന്നതിന്റെ കവറുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മദ്യപിച്ചതിന്റെ സാമ്പിള്‍ ലഭിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം മദ്യപിക്കാനെത്തിയ മറ്റൊരാള്‍ കയ്‌പ്പായതിനാല്‍ താന്‍ അല്‍പ്പം കഴിച്ച ശേഷം നിര്‍ത്തിയതായാണ് പറഞ്ഞത്. ഇയാളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: drugസാനിറ്റൈസറുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.