Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈഫ് മിഷന്‍: നിര്‍മാണ കരാര്‍ റെഡ്ക്രസന്റ് അറിയാതെ; പിടിമുറുക്കി സിബിഐ; യൂണിടാകിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് വഴിയാണ് ദുബായ് കോണ്‍സലിനെ സ്വാധീനിച്ചതെന്നും യൂണിടാകിനു വേണ്ടി റെഡ്ക്രസന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. ഇത് സംബന്ധിച്ച പ്രധാന തെളിവുകള്‍ക്കായി സ്വപ്നയെയും മറ്റൊരു പ്രതി സന്ദീപ് നായരെയും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് സിബിഐ. ധാരണാപത്രത്തില്‍ ഒപ്പിട്ട ലൈഫ് മിഷന്‍ സിഇഒ യു. വിജോസിനെയും സിബിഐ ചോദ്യം ചെയ്യും.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 29, 2020, 01:46 pm IST
inKerala

തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫഌറ്റുകളുടെ നിര്‍മാണച്ചുമതല യൂണിടാക്കിന് നല്‍കിയത് റെഡ്ക്രസന്റ്  അറിയാതെയാണെന്ന് സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍. യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷനാണ് എന്ന ആരോപണം ശരിവക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  ധാരണാപത്രമനുസരിച്ച് നിര്‍മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നല്‍കുന്ന യുഎഇ റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍, ഈ വ്യവസ്ഥ അട്ടിമറിച്ച് സര്‍ക്കാരിലെ ഉന്നതരുടെ താത്പര്യപ്രകാരം ദുബായ് കോണ്‍സല്‍ ജനറല്‍ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നുവെന്നാണ് സിബിഐ നിഗമനം. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് വഴിയാണ് ദുബായ് കോണ്‍സലിനെ സ്വാധീനിച്ചതെന്നും യൂണിടാകിനു വേണ്ടി റെഡ്ക്രസന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.  ഇത് സംബന്ധിച്ച പ്രധാന തെളിവുകള്‍ക്കായി സ്വപ്നയെയും മറ്റൊരു പ്രതി സന്ദീപ് നായരെയും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് സിബിഐ. ധാരണാപത്രത്തില്‍ ഒപ്പിട്ട ലൈഫ് മിഷന്‍ സിഇഒ യു. വിജോസിനെയും സിബിഐ ചോദ്യം ചെയ്യും.

ഫഌറ്റുകളുടെ നിര്‍മ്മാണച്ചുമതല യൂണിടാക്കിന് കൈമാറിയതെങ്ങനെയെന്ന രേഖകളുടെ പരിശോധനയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും നടത്തിയത്. ലൈഫ് മിഷന്‍ ആസ്ഥാനം, വടക്കാഞ്ചേരി നഗരസഭ, യൂണിടാക്ക് ഓഫീസ്, എം.ഡി.സന്തോഷ് ഈപ്പന്റെ വീട് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകള്‍ ഇതില്‍ നിര്‍ണായകമായി.  

ഹാബിറ്റാറ്റാണ് നിര്‍മ്മാണം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ റെഡ്ക്രസന്റിനെ അറിയിച്ചിരുന്നത്. യുഎഇയിലെ സ്‌പോണ്‍സര്‍ 15 കോടി രൂപ നല്‍കുമെന്നും ഈ പണത്തിന് നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാന്‍ സമര്‍പ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് സര്‍ക്കാര്‍ കത്തയച്ചിരുന്നു. സ്‌പോണ്‍സര്‍ റെഡ്ക്രസന്റാണെന്ന കാര്യവും നല്‍കുന്നത് 20 കോടിയാണെന്ന കാര്യവും മറച്ചുവെച്ചു. അഞ്ചു കോടി കുറച്ചാണ് കാണിച്ചത്. കോണ്‍ഫിഡന്‍ഷ്യല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത്  2019 ഏപില്‍ 30നാണ് ഹാബിറ്റാറ്റിന് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഏജന്‍സിയായ ലൈഫ് മിഷന്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഹാബിറ്റാറ്റിനുള്ള കത്തിലുണ്ട്.

ഹാബിറ്റാറ്റ് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അയച്ച കത്തും അന്വേഷണ സംഘം കണ്ടെത്തി.  2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് പ്ലാന്‍ സമര്‍പ്പിക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്ത ശേഷം റെഡ്ക്രസന്റ് അറിയാതെ യൂണിടാകിനെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും റെഡ്ക്രസന്റിനെ അറിയിച്ചിരുന്നില്ല. ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാനനുസരിച്ച് നിര്‍മ്മാണം നടത്താന്‍ യൂണിടാകിനെ ചുമതലപ്പെടുത്തിയ ശേഷം അവരെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ റെഡ്ക്രസന്റിന് കത്തയക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ മാത്രമാണ് ഹാബിറ്റാറ്റല്ല യൂണിടാക്കാണ് നിര്‍മ്മാണം നടത്തുന്നതെന്ന് റെഡ്ക്രസന്റിന് അറിവ് ലഭിക്കുന്നത്.

Tags: കേരള സര്‍ക്കാര്‍Life missionCBIറെഡ്ക്രസന്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.