Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നിന്നെയും കാത്ത്

അഡ്വ. ലിഷ ജയനാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 03:00 am IST
in Literature

ഓരോ പേമാരിയും

അന്നത്തെ

പേറ്റുനോവിന്റെ

തടവറകള്‍ ഭേദിച്ച്

ഇന്നും ആര്‍ത്തലയ്‌ക്കുന്നുണ്ട് !

       

കാണാക്കിനാവുകളിലേയ്‌ക്കും

കാരാഗൃഹങ്ങള്‍ക്കപ്പുറത്തേയ്‌ക്കും!

ഓരോ കാളിന്ദിയും

അന്നത്തെപ്പോലെ

ഏതു മലവെള്ളപ്പാച്ചിലിലും

നിന്റെ വരവു കാണുമ്പോ

വഴി മാറാറുണ്ട് !

ഇന്നുമീ കണ്ണുനീരിന്റെ

കൂലം കുത്തിയ ഒഴുക്കിലും

ചുടുനിശ്വാസത്തിന്റെ

ഹൂംകാരാവത്തിലും !

       

ഓരോ തവണയും

സഹസ്രജിഹ്വകളൊതുക്കി

ഏത് അനന്തനും

കുട പിടിക്കാറുണ്ട് !

ഇനിയുമടങ്ങാത്ത

വേപഥുവിനു തണലായും

സങ്കടപ്പെരുമഴപ്പെയ്‌ത്തിനും !

ഓരോ തോരാമഴയും

നിര്‍ത്താതെ കരയാറുണ്ട്

വെറുമൊരു

ചെറുവിരലാല്‍

ഏതൊരു ഗോവര്‍ദ്ധനത്തെയും    

ഉയര്‍ത്തുന്നതിന്!

അന്നത്തെപ്പോലെയാ

പുല്ലാങ്കുഴല്‍ നാദത്തില്‍

മയക്കി

ഏതൊക്കെയോ വ്യര്‍ത്ഥ

പൂജകള്‍ക്കുമപ്പുറത്ത് !

ഓരോ കാളിയനും ഒടുവില്‍

അഹങ്കാരമുന്മത്തമായ

പത്തികള്‍ കുനിഞ്ഞു

നമിക്കാറുണ്ട്!

ചിറകടിച്ചാര്‍ക്കുമേതോ  

കൂര്‍ത്ത

നഖങ്ങള്‍ കോറുന്ന

ഗരുഡന്റെ  

ചിറകടിയില്‍ നിന്ന് !

ഓരോ കാതുകളും

സശ്രദ്ധം

കൂര്‍പ്പിക്കാറുണ്ട്

അന്നത്തെപ്പോലെ

വിഷാദ യോഗത്തിന്റെ

ജാഡ്യത്തില്‍

നിന്നുമുയിര്‍ത്ത്

എന്നും മുഴങ്ങും

ഗീതാ ശ്രവണത്തിന്!

പ്രിയമെഴുന്നോര്‍ ചൂഴും

സേനാ വ്യൂഹങ്ങള്‍ക്കും

തകര്‍ന്ന തേര്‍ത്തട്ടിനുമിടയില്‍ നിന്ന്!

ഓരോ ആര്‍ത്തനാദവും

കാത്തുവെക്കുന്നുണ്ട്

അന്നത്തെപ്പോലോടിയെത്തി

മാനാഭിമാനങ്ങള്‍ക്കുമീടുവെപ്പായ

ചേലകള്‍ പെയ്‌തൊഴിയുന്നതിന് !

ചൂതാട്ടങ്ങള്‍ക്കും  

കള്ളക്കളികള്‍ക്കും

രാജനീതികള്‍ക്കുമപ്പുറത്തു നിന്ന് !

ഓരോ പ്രളയവും

കാത്തു വെയ്‌ക്കുന്നുണ്ട്!

നിറവോടെയന്നത്തെ

കാല്‍വിരലുണ്ണുമുണ്ണിക്കു

മെത്തയായ് മനസ്സൊരു

അരയാലിലയായ് ഇന്നും      

പൊന്തിക്കിടക്കുന്നതിന്!

       

ചിരംജീവിക്കുമീ  

നിര്‍മ്മമതയുടെ  

സാക്ഷ്യപ്പെടുത്തലുകളില്‍ നിന്നും!

ഓരോ നിമിഷവും

കാത്തു കാത്തിരിക്കുന്നുണ്ട്

         

പാഴായിപ്പോയോരോ  

വിഫല പുത്രസൗഭാഗ്യങ്ങള്‍ക്കപ്പുറത്ത്

മേഘ ശ്യാമളനായി

നീയെത്തുന്നതും കാത്ത്!

       

ഏതു തടവറയുടെ  

താഴുകള്‍ ഭേദിച്ചും

കൂച്ചുവിലങ്ങുകള്‍ തകര്‍ത്തും

മേഘ ശ്യാമള നായി

നീയെത്തുന്നതും കാത്ത് !

ഒടുവില്‍ നീയെത്തുന്നതും കാത്ത് !

കണ്ണ്ണ്ണാ…

ഒടുവില്‍  

ഒടുവില്‍  

നീയെത്തുന്നതും

കാത്തു കാത്ത്…

അഡ്വ. ലിഷ ജയനാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

Kerala

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

Kerala

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

പുതിയ വാര്‍ത്തകള്‍

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.