Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്‌ക്കിടെ കുട്ടിയുടെ മരണം: ആശുപത്രിക്കു മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരുവിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറോട് തിരക്കിയപ്പോഴാണ് ശസ്ത്രക്രിയയ്‌ക്കിടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായി അറിയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 12:04 pm IST
inKerala
ആശുപത്രിക്ക് മുന്നിലെ പ്രതിഷേധം

ആശുപത്രിക്ക് മുന്നിലെ പ്രതിഷേധം

കൊല്ലം: കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്‌ക്കിടെയുണ്ടായ ഏഴു വയസുകാരിയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി.

22നാണ് എഴുകോണ്‍ മാറനാട് കുറ്റിയില്‍ വീട്ടില്‍ സി.എസ്. സജീവ്കുമാറിന്റെയും വിനിതയുടെയും മകള്‍ ഏഴ് വയസുകാരി ആദ്യ എസ്. ലക്ഷ്മിയെ കടപ്പാക്കടയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന്റെ കാലിലെ വളവ് മാറ്റാമെന്ന് ഡോക്ടര്‍മാര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചിരുന്നു. ഇതിനായി ലക്ഷങ്ങള്‍ ചെലവാകുമെന്നും ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു. നിര്‍ധന കുടുംബമായ ഇവര്‍ പലരില്‍നിന്നും പലിശയ്‌ക്കു കടം വാങ്ങിയാണ് ശസ്ത്രക്രിയയ്‌ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

23ന് ഉച്ചയ്‌ക്ക് 2.30ന് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരുവിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറോട് തിരക്കിയപ്പോഴാണ് ശസ്ത്രക്രിയയ്‌ക്കിടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായി അറിയിച്ചത്. മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ മേവറത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തുംമുമ്പേ കുട്ടി മരിച്ചു. അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ചികിത്സയിലും അനസ്‌തേഷ്യ നല്‍കിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാന്‍ എത്തുമെന്നറിഞ്ഞതോടെ ആശുപത്രിക്ക് മുന്നില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് നിന്നും മൃതദേഹവുമായി എത്തിയ ആംബുലന്‍സ് കല്ലുംതാഴം ജംഗ്ഷനില്‍ പോലീസ് തടഞ്ഞ് പോലീസ് അകമ്പടിയോടെ കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചയച്ചു. അറസ്റ്റു ചെയ്തവരെ വിട്ടയയ്‌ക്കാതെ വീട്ടിലെത്തിയ ആംബുലന്‍സില്‍ നിന്നും മൃതദേഹം പുറത്തെടുക്കാന്‍ നാട്ടുകാരും ബന്ധുക്കളും തയാറായില്ല. എഴുകോണ്‍ സിഐ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബന്ധുക്കളെ വിട്ടയച്ച ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി എടുത്തത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ആശുപത്രിക്ക് മുന്നില്‍ എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

Tags: കലാപംhospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.