ന്യൂദല്‍ഹി : സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ഗിഗ് തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, ഇളവുകള്‍ ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ചട്ടക്കൂട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കുന്നതായി സൂചന. ഇതു സംബന്ധിച്ച് ഇപിഎഫ്ഒ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
നിലവില്‍ ഇപിഎഫ്ഒ നെറ്റ്വര്‍ക്കിന് പുറത്തുള്ളവര്‍ക്ക് വരുമാനത്തിന്റെ ഒരു ഭാഗം വിരമിക്കല്‍ ആനുകൂല്യത്തിനായി സ്വമേധയാ നിക്‌ഷേപിക്കാന്‍ കഴിയുന്ന യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതിയാണ് ലക്ഷ്യമെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ടു ചെയ്തു. ദിവസമോ, വര്‍ഷത്തിലൊരിക്കലോ നിക്‌ഷേപിക്കാവുന്ന വിധമായിരിക്കും പദ്ധതി. തുകയ്‌ക്ക് വാര്‍ഷിക പലിശ ലഭിക്കും.
ഇപിഎഫിന് സമാനമായ നികുതി ആനുകൂല്യങ്ങളും നിര്‍ദ്ദിഷ്ട പദ്ധതി വാഗ്ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
















