Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്‌ക്ക് ഹാജരാകണം; പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്‌ക്ക് ഹാജരാകണമെന്നും ഓഫീസുകളില്‍ ഹാജര്‍ നില പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 12:37 pm IST
inKasargod

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്‌ക്ക് ഹാജരാകണമെന്നും ഓഫീസുകളില്‍ ഹാജര്‍ നില പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. കൊറോണ കോര്‍ കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. 

കൊറോണയോടൊപ്പം ജീവിക്കുക എന്നതാണ് നിലപാട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രകാരം നൂറു ശതമാനം ഹാജര്‍ ഉറപ്പു വരുത്തണം. കൊവിഡ് പ്രതിരോധത്തില്‍ പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരേയും കളക്ടര്‍ അഭിനന്ദിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ കൊവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസത്തെ ക്വാറന്റീന് ശേഷം കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ പിന്നീട് ക്വാറന്റീന്‍ നിര്‍ബന്ധമല്ല. 

പരിശോധന നടത്താത്തവര്‍ ക്വാറന്റീന്‍ 14 ദിവസം തുടരണം. സ്‌പെഷ്യാലിറ്റി സംവിധാനങ്ങളോടെ ടാറ്റാ കൊവിഡ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ അനുബന്ധ സംവിധാനങ്ങളെ കുറിച്ച് പ്രൊപ്പോസല്‍ ഉടന്‍ സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അമിത ജോലിഭാരം വരാതെ ക്രമീകരിക്കുകയും ആവശ്യമായ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകളില്‍ നിയമനത്തിന് നടപടി സ്വീകരിക്കുകയും വേണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

സമ്പര്‍ക്ക രോഗവ്യാപനം തടയുന്നതിന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് നൂതന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകര്‍ക്ക് പൂര്‍ണ സഹകരണം നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും നഗരസഭ സെക്രട്ടറിമാരോടും കളക്ടര്‍ നിര്‍ദ്ദേശിച്ചു. രോഗവ്യാപനം രൂക്ഷമാവുകയും മരണസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിലൂടെ സമ്പര്‍ക്കരോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിയണമെന്ന് കളക്ടര്‍ പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ ബോധവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് യോഗം തീരുമാനിച്ചു.

കാഞ്ഞങ്ങാട് മാര്‍ക്കറ്റ് ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ വീതം എന്ന ക്രമത്തില്‍ തുറക്കാം. മാര്‍ക്കറ്റിനകത്ത് ആകെയുള്ള കച്ചവടക്കാരില്‍ 50 ശതമാനം പേര്‍ മാത്രമേ ഒരു ദിവസം കച്ചവടം നടത്താന്‍ പാടുള്ളൂ. ഒരു സമയത്ത് പരമാവധി 50 പേര്‍ മാത്രമേ മാര്‍ക്കറ്റിനകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടത് നഗരസഭാ സെക്രട്ടറിയാണ്. ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഒക്ടോബര്‍ ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെയും, മൂന്ന് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയുമാക്കും.

ജ്വല്ലറികളില്‍ എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല
ജില്ലയിലെ ജ്വല്ലറികളില്‍ ഒരു കാരണവശാലും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സ്ഥാപനങ്ങളില്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ സ്റ്റാഫും കസ്റ്റമര്‍മാരും അടക്കം പരമാവധി 15 പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. ഒരു സമയം സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്നവരുടെ എണ്ണം ഇത്തരത്തില്‍ നിയന്ത്രിക്കേണ്ടതാണ്. സ്ഥാപനത്തിലെ മുതലാളിയും തൊഴിലാളികളും മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.ജ്വല്ലറികളിലെ ആഭരണങ്ങള്‍ അണിഞ്ഞ് ട്രയല്‍ നോക്കുന്നത് രോഗ വ്യാപനത്തിന് വഴിവെക്കും. അതിനാല്‍ കൃത്യമായി അണുനശീകരണം നടത്തണം. ഇതിനായി അള്‍ട്രാ വയലറ്റ് സാങ്കേതിക വിദ്യയുള്ള കണ്ടെയിനറുകള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചു കൊണ്ട് ജ്വല്ലറി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്നും ഇതില്‍ വീഴ്ച കണ്ടെത്തിയാല്‍ 14 ദിവസത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജ്വല്ലറി ഉടമസ്ഥരുടെ പ്രതിനിധികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, എഡിഎം എന്‍.ദേവീദാസ്, സബ് കളക്ടര്‍ ഡിആര്‍ മേഘശ്രീ ഡിഎംഒ ഡോ.എ.വി.രാംദാസ് കോര്‍ കമ്മറ്റി അംഗങ്ങള്‍ പങ്കെടുത്തു.  

Tags: kasargodgoldcovidസര്‍ക്കാര്‍ ജീവനക്കാര്‍Coronacoronavirusആഭരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.