Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശശി തരൂരിനെ ‘ഒഴിവാക്കി’ കോണ്‍ഗ്രസ്; കുടുംബവാഴ്ചക്കെതിരെ കത്തെഴുതിയതില്‍ സോണിയയുടെ കുത്ത്; പാര്‍ലമെന്ററി നയരൂപീകരണ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല

തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കൊടിക്കുന്നില്‍ സുരേഷിനെ യോഗത്തില്‍ പങ്കെടുപ്പിച്ചുകൊണ്ട് വ്യക്തമായ സന്ദേശമാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 04:08 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ നെഹ്രു കുടുംബത്തിന്റെ അധിപത്യം ചോദ്യം ചെയ്ത തിരുവനന്തപുരം എംപി ശശി തരൂരിനെ പാര്‍ട്ടി വേദികളില്‍ നിന്ന് ഒഴിവാക്കി ദേശീയ നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് തരൂര്‍ അടക്കമുള്ള 23 പേര്‍ ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇത് സോണിയയെയും രാഹുലിനെയും ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗത്തില്‍  ശശി തരൂരിനെ മാറ്റി നിര്‍ത്തിയത്. അംഗങ്ങളല്ലാത്ത പലരെയും ക്ഷണിച്ചപ്പോഴാണ് തരൂരിനെ നേതൃത്വം പങ്കെടുപ്പിക്കാതിരുന്നത്.  

കത്തില്‍ ഒപ്പുവെച്ച ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് തരൂരിനെ മാറ്റി നിര്‍ത്തിയത്. സോണിയയ്‌ക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും തരൂര്‍ ഭീഷണിയാകുമെന്ന് കണ്ടാണ് ഈ ഒഴിവാക്കലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കൊടിക്കുന്നില്‍ സുരേഷിനെ യോഗത്തില്‍ പങ്കെടുപ്പിച്ചുകൊണ്ട് വ്യക്തമായ സന്ദേശമാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.  

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ദയനീയമാണെന്നും ആരോപിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കി തീര്‍ക്കാനാണ് സോണിയയും രാഹുല്‍ ഗാന്ധിയും നിലവില്‍ ശ്രമിക്കുന്നത്.  വിമത സംഘത്തിലെ പ്രമുഖരായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ഉപനേതാവ് ആനന്ദ് ശര്‍മ്മ എന്നിവരെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാജ്യസഭയില്‍ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും രാഷ്‌ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേല്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാല്‍ എന്നിവരെയും നിയമിച്ചു കഴിഞ്ഞു.  

കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ചയാണെന്നും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞശേഷം സോണിയ താത്കാലിക പ്രസിഡന്റായാണ് ഈ പദവിയിലേക്ക് എത്തിയത്. എന്നാല്‍ ഇത് കൂടാതെ സ്ഥിരം സംവിധാനം കൊണ്ടുവരണം. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ദയനീയമാണെന്നും ഇവര്‍ അയച്ച കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രവര്‍ത്തകരുടെ മൂന്ന് കത്തുകളാണ് സോണിയഗാന്ധിക്ക് കൈമാറിയിട്ടുള്ളത്.

അതേസമയം ലോക്‌സഭയില്‍ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും വിപ്പായി പഞ്ചാബില്‍നിന്നുള്ള രണ്‍വീത് സിങ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ്. ഗൗരവ് ഗൊഗോയിയും മാണിക്കം ടാഗോറുമായിരുന്നു ലോക്‌സഭയിലെ വിപ്പുമാര്‍. ഗൊഗോയിയെ ഉപനേതാവാക്കിയതോടെ ബിട്ടു വിപ്പായി. 

കഴിഞ്ഞ ലോക്‌സഭയില്‍ അംഗവും ലോക്‌സഭാ ഉപനേതാവുമായിരുന്ന അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി ആയതുമുതല്‍ ലോക്‌സഭയില്‍ ഉപനേതൃത്വസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വേണുഗോപാല്‍ രാജ്യസഭയില്‍ പുതുമുഖമാണെങ്കിലും ലോക്‌സഭയില്‍ നേരത്തേ ഡെപ്യൂട്ടി വിപ്പായിരുന്നു. നേതൃത്വത്തോട് വളരെ അടുപ്പംപുലര്‍ത്തുന്ന അധീര്‍ രഞ്ജന്‍ ചൗധരിയെ കക്ഷിനേതാവായും കൊടിക്കുന്നില്‍ സുരേഷിനെ ചീഫ് വിപ്പായും ലോക്‌സഭയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കത്ത് നല്‍കിയതില്‍ ഉള്‍പ്പെട്ട മനീഷ് തിവാരി, ശശി തരൂര്‍ എന്നിവര്‍ക്ക് ഇനി അവസരം ലഭിക്കാനും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 

Tags: Rahul Gandhiതിരുവനന്തപുരംcongressസോണി് ഗാന്ധിശശി തരൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.