Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

‘ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും; നാം എന്തിന്റെ നമ്പര്‍ വണ്ണാണ്’; പിണറായി മറുപടി പറയണമെന്ന് കുമ്മനം

ആറന്മുളയില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം പീഡകരുടെ നാടാണ് കേരളമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. കൊറോണ ബാധിച്ച രോഗിക്ക് സര്‍ക്കാരിന്റെ ആംബുലന്‍സില്‍ നിര്‍ഭയം യാത്ര ചെയ്യാന്‍ വയ്യാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. രോഗികള്‍ക്ക് സുരക്ഷയോ സഹായമോ ലഭിക്കുന്നില്ല. കാമാസക്തരുടെ പീഡനമേറ്റ് പിടയുന്ന സ്ത്രീകളുടെ മാനം കാക്കാനോ ജീവന്‍ രക്ഷിക്കാനോ സര്‍ക്കാര്‍ മെനക്കെടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 08:54 pm IST
inBJP

തിരുവനന്തപുരം: വ്യവസായ റാങ്കിങ്ങില്‍ 28 ആം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന – കൊലപാതക സംഭവങ്ങളില്‍ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും? നാം എന്തിന്റെ നമ്പര്‍ വണ്ണാണ്?് ഇതിന്  മുഖ്യമന്ത്രി മറുപടി പറയണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.  

ആറന്മുളയില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം പീഡകരുടെ നാടാണ് കേരളമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. കൊറോണ ബാധിച്ച രോഗിക്ക് സര്‍ക്കാരിന്റെ ആംബുലന്‍സില്‍ നിര്‍ഭയം യാത്ര ചെയ്യാന്‍ വയ്യാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. രോഗികള്‍ക്ക് സുരക്ഷയോ സഹായമോ ലഭിക്കുന്നില്ല. കാമാസക്തരുടെ പീഡനമേറ്റ് പിടയുന്ന സ്ത്രീകളുടെ മാനം കാക്കാനോ ജീവന്‍ രക്ഷിക്കാനോ സര്‍ക്കാര്‍ മെനക്കെടുന്നില്ല.

വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ നിരുത്തരവാദപരമായി പെരുമാറുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തതിന്റെ പേരില്‍ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റവും ബഹുമതിയും നല്‍കിയ സര്‍ക്കാരില്‍ നിന്നും പീഡിതരായ സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്നും അദേഹം ചോദിച്ചു.  

ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീപീഡനം നടക്കുന്ന സംസ്ഥാനം കേരളമാണ്, മദ്യക്കച്ചവടം, ലഹരി – മയക്കുമരുന്ന് കടത്ത് , സ്വര്‍ണ്ണക്കള്ളക്കടത് , ബോംബുനിര്‍മ്മാണം, കൊലപാതകം , അഴിമതി , വെട്ടിപ്പ്, തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും കേരളത്തില്‍ അരങ്ങുതകര്‍ക്കുന്നു. അതേസമയം വികസനരംഗത്ത് കടുത്ത മാന്ദ്യവും ശോഷിപ്പും അനുഭവപ്പെടുക നിമിത്തം കേരളം സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ കൂപ്പുകുത്തി താഴെവീണുകിടക്കുന്നു. വ്യാവസായിക പരിഷ്‌കാരങ്ങളുടെ വാര്‍ഷിക റാങ്കിങ്ങില്‍ ആകെയുള്ള 29 ഇല്‍ 28 ആം സ്ഥാനത്താണ് കേരളം. കഴിഞ്ഞ വര്‍ഷത്തെ 21 ആം റാങ്കിങ്ങില്‍ നിന്നാണ് 28 ലേക്ക് നിലംപതിച്ചത്.

മഹത്തായ സംസ്‌ക്കാരവും പൈതൃകവും പാരമ്പര്യവുമുള്ള നാടാണ് നമ്മുടേത്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ഒരു കാലത്ത് തല ഉയര്‍ത്തി നിന്നു. സീതാദേവിയെ രാവണന്‍ ബലാല്‍ക്കാരമായി വലിച്ചിഴച്ചു കൊണ്ട് പോയപ്പോള്‍, ആഴ്ന്നുപറന്നുയര്‍ന്ന് സര്‍വ്വ ശക്തിയുമുപയോജിച്ച് പോരാട്ടം നടത്തി വീരമൃത്യു വരിച്ച ജടായു എന്ന പക്ഷിയുടെ വീരേതിഹാസം നിറഞ്ഞ ധീരകൃത്യത്തിന്റെ സാക്ഷിയായി കൊല്ലം ജില്ലയില്‍ ജടായുരാമപ്പാറ തല ഉയര്‍ത്തി നില്‍ക്കുന്നു. 

സ്ത്രീ സുരക്ഷയ്‌ക്ക് എന്നും പ്രാധാന്യം നല്‍കിയവരാണ് നമ്മള്‍. ഒരു സ്ത്രീ മാത്രമേ ഭാര്യയായുള്ളു ബാക്കിയുള്ള സ്ത്രീകളെല്ലാം അമ്മമാരാണെന്നും ലോകത്തെ പഠിപ്പിച്ച സംസ്‌കാരമാണ് നമ്മുടേത് . അങ്ങനെയുള്ള നാട്ടില്‍ സ്ത്രീകളുടെ തോരാക്കണ്ണീരും രോദനവും നമുക്ക് സഹിക്കാനാവുകയില്ല. ഇതിന് അറുതി വരുത്തുവാന്‍ ജന സമൂഹം ഉണരണം. പീഡകര്‍ക്കെതിരെ ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.  

Tags: Kummanam Rajasekharanpinarayiആറന്‍മുള വള്ളസദ്യ108 ആമ്പുലന്‍സുകള്‍Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.