Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇവിടെ വന്നാല്‍ നീലക്കുറിഞ്ഞി പറിക്കാം… ആരും ചോദിക്കില്ല.!

റവന്യൂ ഭൂമിയെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് വനംവകുപ്പ്, പോലീസും തിരിഞ്ഞ് നോക്കുന്നില്ല. കഴിഞ്ഞമാസമാണ് ദേവികുളം റേഞ്ചിന് കീഴിലെ സംസ്ഥാന അതിര്‍ത്തി മേഖലയായ പൂപ്പാറയില്‍ നീലക്കുറിഞ്ഞി പൂവിടാന്‍ ആരംഭിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 28, 2020, 10:39 am IST
inKerala
പൂപ്പാറ തോണ്ടിമലയില്‍ നിലക്കുറിഞ്ഞി പൂവിട്ടപ്പോള്‍

പൂപ്പാറ തോണ്ടിമലയില്‍ നിലക്കുറിഞ്ഞി പൂവിട്ടപ്പോള്‍

രാജാക്കാട്: പൂപ്പാറ തോണ്ടിമലയ്‌ക്ക് സമീപം കാലംതെറ്റി പൂവിട്ട നീലക്കുറിഞ്ഞി പൂക്കള്‍ സഞ്ചാരികള്‍ പറിച്ചെടുക്കുന്നതായി പരാതി. കൊറോണ മാനദണ്ഡം പോലും പാലിക്കാതെ ദിവസവും ഇവിടെ എത്തുന്നത് നൂറുകണക്കിനാളുകളാണ്.  

കഴിഞ്ഞമാസമാണ് ദേവികുളം റേഞ്ചിന് കീഴിലെ സംസ്ഥാന അതിര്‍ത്തി മേഖലയായ പൂപ്പാറയില്‍ നീലക്കുറിഞ്ഞി പൂവിടാന്‍ ആരംഭിച്ചത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി 2018-ലായിരുന്നു ഇതിന് മുമ്പ് പൂവിട്ടത്. അന്ന് പെയ്ത കനത്ത മഴയും പ്രളയവും നീലക്കുറിഞ്ഞി പൂവിടുന്നതിനെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ കൊളുക്കുമല പോലുള്ള സ്ഥലങ്ങളില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു.  

മുമ്പ് പൂവിട്ടതായി റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലത്താണ് ഇപ്പോള്‍ വ്യാപകമായി കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. വിദ്ഗധര്‍ ഇത് നീലക്കുറിഞ്ഞിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പൂക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ വനംവകുപ്പോ പോലീസോ ഇതുവരെ തയാറായിട്ടില്ല. താഴെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സ്ഥലത്തേക്ക് നടന്നാണ് സഞ്ചാരികളെത്തുന്നത്. കാഴ്ച കണ്ടതിന് ശേഷം മടങ്ങുന്നവരാണ് ചുവടോടെ പോലും ചെടികള്‍ പറിച്ചെടുക്കുന്നത്.

നീലക്കുറിഞ്ഞി പറിക്കുന്നത് 2000 രൂപ പിഴയീടാക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുമ്പ് ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ ഇത്തരത്തില്‍ പൂക്കള്‍ പറിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ജീവനക്കാരുടെ കുറവ് മൂലം പൂപ്പാറയില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താനായിട്ടില്ല. തമിഴ്‌നാടിന്റെ പരിധിയിലുള്ള സ്ഥലത്തും വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരും ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ഇതിനാല്‍ തന്നെ മുഖാവരണം പോലും ധരിക്കാതെയാണ് ഇവിടെ സഞ്ചാരികള്‍ അധികവും എത്തുന്നത്. ഇത് കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന പരാതിയും വ്യാപകമാണ്.  

നിലവില്‍ ഇതര ജില്ലകളില്‍ നിന്ന് പോലും സ്ഥലത്തെത്തുന്ന സഞ്ചാരികള്‍ പൂക്കള്‍ പറിച്ചെടുത്ത് മടങ്ങുകയാണ്. പൂക്കള്‍ വാടിയ ശേഷം ഇവ കൊഴിഞ്ഞാണ് അടുത്ത സീസണില്‍ വിരിയാനുള്ള വിത്തുകള്‍ ഉണ്ടാകുന്നത്. ഇത് മണ്ണില്‍ വീണ ശേഷം അടുത്ത മഴക്കാലത്താണ് സാധാരണയായി മുളയ്‌ക്കുക. നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ 2018ല്‍ പൂവിടുന്നത് കുറഞ്ഞതിനാല്‍ ഇവിടെ ചെടികള്‍ നട്ട് പിടിപ്പിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം തോണ്ടിമലയില്‍ തുടരുന്നത്. കൊറോണ ഡ്യൂട്ടിയായതിനാല്‍ പോലീസ് ഉദ്യോഗസ്ഥരും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല. ശാന്തമ്പാറ പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍പ്പെട്ടതാണ് സ്ഥലം.

സ്ഥലം റവന്യൂ ഭൂമി: ഡിഎഫ്ഒ

പൂപ്പാറ തോണ്ടിമലയില്‍ നീലക്കുറിഞ്ഞി പൂത്ത സ്ഥലം വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയല്ലെന്നും ഇത് റവന്യൂ ഭൂമിയാണെന്നും മൂന്നാര്‍ ഡിഎഫ്ഒ എംവിജി കണ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇവിടെ സംരക്ഷണം ഒരുക്കേണ്ടത് റവന്യൂ അധികൃതരാണ്. പൂക്കള്‍ പറിച്ചെടുക്കുന്ന കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: idukkiNeelakurinji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.