Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഗ്‌നിബാധ അന്വേഷണവും കേന്ദ്ര ഏജന്‍സിക്കാവട്ടെ

പിണറായി പ്രതിയായ എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസിലും ഫയലുകള്‍ക്ക് തീയിട്ട് നശിപ്പിച്ച പാരമ്പര്യം ഇടതു സര്‍ക്കാരിനുണ്ട്. സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തന്നെ അതില്‍ പങ്കുണ്ടെന്നും വന്നപ്പോള്‍ സര്‍ക്കാര്‍ ചില അന്വേഷണ പ്രഹസനങ്ങള്‍ നടത്തിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 28, 2020, 05:00 am IST
inEditorial

മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് അപ്രതീക്ഷിതമല്ലെന്നും ആസൂത്രിതമാണെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം വ്യക്തമായി വരികയാണ്. ഫയലുകള്‍ കത്തിയതല്ല, കത്തിച്ചതാണെന്ന് മനസ്സിലാവാന്‍ സാമാന്യ ബുദ്ധി മാത്രം മതി. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി കെ.ടി.ജലീലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉണ്ടായ ഈ തീപിടിത്തത്തെ നിസ്സാരവത്കരിച്ചും, പരസ്പര വിരുദ്ധമായ പ്രതികരണങ്ങളിലൂടെ പുകമറ സൃഷ്ടിച്ചും സത്യം മൂടിവയ്‌ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീപിടിത്തമുണ്ടായതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനുമേല്‍ കെട്ടിവച്ച്, പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇത് നിയമവാഴ്ചക്കെതിരായ കടന്നുകയറ്റവും ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതുമാണ്.

തീപിടിത്തത്തേക്കുറിച്ച് അറിഞ്ഞെത്തിയ ബിജെപി നേതാവ് കെ.  സുരേന്ദ്രന്‍ അടക്കമുള്ളവര്‍,  ആയുധങ്ങളുമായി കലാപത്തിന് എത്തിയവര്‍ ആണെന്ന സര്‍ക്കാര്‍ നിലപാട് ദുരുദ്ദേശ്യപരമാണ്. ഇത്ര ഗൗരവമുള്ള സംഭവം നടന്നിട്ടും മന്ത്രിമാര്‍ ആരും അങ്ങോട്ട് എത്തിയില്ല എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സര്‍കാരിനെ പ്രതിനിധീകരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്തത് ചീഫ് സെക്രട്ടറിയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ  ഭരണമാണോ?  

ഇപ്പോള്‍ ഇങ്ങനെയൊരു തീപിടിത്തമുണ്ടായതിന്റെ സാഹചര്യം സുവ്യക്തമാണ്. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് എന്‍ഐഎയും സിബിഐയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന്റെ ദിശ മുഖ്യമന്ത്രിയിലേക്കും മന്ത്രി ജലീലിലേക്കും തിരിയുകയാണ്. തുടക്കത്തില്‍ എന്‍ഐഎ അന്വേഷണത്തിന് കത്തെഴുതിയത് പൊക്കിപ്പിടിച്ച് നടക്കുകയായിരുന്നു ഭരണപക്ഷം. ഈ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ലാതിരുന്നിട്ടും ഇങ്ങനെയൊരു കത്തെഴുതിയത് തന്ത്രമായിരുന്നു. എന്‍ഐഎ അന്വേഷിക്കാന്‍ കാലതാമസമെടുക്കുമെന്നും, അതിനിടെ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ കണ്ണികളെ വിദേശത്തേക്ക് കടത്താമെന്നുമായിരുന്നു പദ്ധതി. എന്നാല്‍ സ്വപ്‌ന സുരേഷിനെയും കൂട്ടാളികളെയും രക്ഷപ്പെടാനനുവദിക്കാതെ ഒന്നിനുപുറകെ ഒന്നായി എന്‍ഐഎ അറസ്റ്റു ചെയ്തതോടെ ഈ പദ്ധതി പൊളിഞ്ഞു. ആരോപണ വിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ സസ്പെന്റു ചെയ്ത് ദുഷിപ്പ് അവിടം വരെയേയുള്ളൂവെന്ന് വാദിച്ചുകൊണ്ടിരിക്കെയാണ് അന്വേഷണം മന്ത്രി ജലീലിലേക്കും മുഖ്യമന്ത്രിയിലേക്കും നീളുന്നതായി അറിയുന്നത്. വന്‍ സ്രാവുകള്‍ പിടിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള അറ്റകൈ പ്രയോഗം എന്ന നിലയ്‌ക്കാണ് ബന്ധപ്പെട്ട ഫയലുകള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം.  

പിണറായി പ്രതിയായ എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസിലും ഫയലുകള്‍ക്ക് തീയിട്ട് നശിപ്പിച്ച പാരമ്പര്യം  ഇടതു സര്‍ക്കാരിനുണ്ട്. സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തന്നെ അതില്‍ പങ്കുണ്ടെന്നും വന്നപ്പോള്‍ സര്‍ക്കാര്‍ ചില അന്വേഷണ പ്രഹസനങ്ങള്‍ നടത്തിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവത്തിലും ഇതുപോലെ ഒരന്വേഷണം പ്രഖ്യാപിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ നോക്കുന്നത്. കുറ്റകൃത്യം ചെയ്തവര്‍ തന്നെ അതിനെക്കുറിച്ച് അന്വേഷിക്കുന്ന വിരോധാഭാസമാണിത്.

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. അതുമായി ബന്ധമുണ്ടെന്ന് ഉറച്ചു വിശ്വസിക്കാവുന്ന സെക്രട്ടേറിയറ്റിലെ തീപിടിത്തവും എന്‍ഐഎയോ സിബിഐയോ തന്നെ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ക്ലിഫ് ഹൗസിലെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. ഇവിടങ്ങളിലെ ക്യാമറകള്‍ക്ക് ഇടിമിന്നലില്‍ തകരാറു പറ്റിയെന്ന് പറയുന്നു. ഈ രണ്ടിടങ്ങളിലെ ക്യാമറകള്‍ക്കു മാത്രം ഇടിവെട്ടേറ്റതുപോലെയാണ് പൊ

തുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ സെക്ഷനില്‍ മാത്രം തീപിടിത്തം ഉണ്ടായതും. ഭരണചക്രം തിരിക്കുന്നവര്‍ തന്നെയാണ് കള്ളന്മാര്‍ എന്നതില്‍  സംശയം വേണ്ട. അതിനാല്‍, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒരന്വേഷണവും വിശ്വാസ്യയോഗ്യമായി കരുതാനാവില്ല.

Tags: keralaഎൻ‌ഐ‌എകേരള സര്‍ക്കാര്‍cpimസെക്രട്ടറിയേറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.