Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോവിഡ് കുതിച്ച് ഉയരുന്നു; ആരോഗ്യ പ്രവർത്തകർ തളരുന്നു, ജൂനിയർ ഡോക്ടർമാർക്ക് അമിത ജോലിഭാരം, മാനസിക പിന്തുണ വേണമെന്ന് ആരോഗ്യ വിദഗ്ധർ

വീടും വീട്ടുകാരെയും ഉപേക്ഷിച്ചാണ് ആരോഗ്യ പ്രവർത്തകരിൽ പലരും ജോലി ചെയ്യുന്നത്. ഇത് മാനസിക സംഘർഷത്തിന് വഴിവയ്‌ക്കുന്നുണ്ട്. ഇത് കൂടാതെയാണ് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പഴിയും കേൾക്കേണ്ടിവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 01:34 pm IST
inPathanamthitta

തിരുവല്ല: കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുമ്പോൾ താങ്ങാവേണ്ട ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ തളരുന്നു. അമിത ജോലിഭാരം, സമ്മർദ്ദം, പൊതുസമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ അവരെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഓരോ ദിവസവും പോസിറ്റീവാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഉയരുമ്പോൾ അവർക്കിടെയിൽ മാനസിക സംഘർഷം കൂടുകയാണ്. കോവിഡിനൊപ്പം ഡങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ജില്ലയിൽ ഇതുവരെ ഏഴ് മരണമാണ് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്.

വീടും വീട്ടുകാരെയും ഉപേക്ഷിച്ചാണ് ആരോഗ്യ പ്രവർത്തകരിൽ പലരും ജോലി ചെയ്യുന്നത്. ഇത് മാനസിക സംഘർഷത്തിന് വഴിവയ്‌ക്കുന്നുണ്ട്. ഇത് കൂടാതെയാണ് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പഴിയും കേൾക്കേണ്ടിവരുന്നത്. രോഗത്തിനെതിരെയുളള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ജൂനിയർ ഡോക്ടർമാർ വിവേചനം നേരിടുകയാണെന്ന ആക്ഷേപമുണ്ട്. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അവർക്ക് പരാതിയുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരുമ്പോൾ ഇപ്പോൾ ആരോഗ്യ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന്  ആരോഗ്യ പ്രവർത്തകരുടെ സംഘടന നേതൃത്വം വിശദീകരിക്കുന്നു.ജോലിഭാരം കുറയ്‌ക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുക, ആവശ്യത്തിന് അവധി നൽകുക, ഗുണമേന്മയുള്ള പിപിഇ കിറ്റ് ലഭ്യമാക്കുക എന്നിവ ഉറപ്പ് വരുത്തണമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

ആരോഗ്യ പ്രവർത്തകരുടെ സ്രവ പരിശോധന സംബന്ധിച്ചും അവർക്ക് ഒട്ടേറെ പരാതികളുണ്ട്. കോവിഡ് സംശയമുള്ള  ആശുപത്രി ജീവനക്കാരുടെ സ്രവം പരിശോധനയ്‌ക്ക് എടുത്താലും ഫലം കിട്ടുന്നതു വരെ ജീവനക്കാർ ആശുപത്രിയിൽ ജോലി ചെയ്യാൻ നിർബന്ധിതരാകും. ഫലം പോസിറ്റീവാണെന്ന് അറിയുമ്പോഴത്തേക്കും അവർ ഒട്ടെറെ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടാകും. േരാഗം സംശയമുള്ള ജീവനക്കാർ സാമ്പിൾ പരിശോധനയ്‌ക്ക് നൽകിയ ശേഷമാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നത്.

വരും ദിനങ്ങൾ നിർണ്ണായകം  

ഉത്സാവാഘോഷങ്ങളിലേക്ക് നാട് കടന്നതോടെ വരുന്ന ദിനങ്ങൾ നിർണ്ണായകമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ. നിയന്ത്രണം വിട്ട് ആളുകൾ ഇറങ്ങുന്നതോടെ സമ്പർക്കത്തിന് സാധ്യത കൂടുതലാണ്. ഇത് രോഗ വ്യാപനത്തിന് വഴിവച്ചേക്കും. ഇതോടപ്പം വെളളപ്പൊക്കത്തിന് ശേഷം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതും ആശങ്കയുണ്ടാക്കുന്നു. ആരോഗ്യമേഖല ഇരട്ട വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

സിഎഫ്എൽസികൾക്ക് ബാലാരിഷ്ടത  

രോഗലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉളളവരെയും ചികിത്സിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ ബാലാരിഷ്ടത മാറിയില്ല. ജീവനക്കാരുടെ കുറവാണ് ഇത്തരം കേന്ദ്രങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. ആരോഗ്യ പ്രവർത്തകർ, ഫാർമസിസ്റ്റ് തുടങ്ങിയവരെ താത്ക്കാലികടിസ്ഥാനത്തിൽ നിയമിക്കാനുള്ള നടപടികൾ ഇഴയുകയാണ്. പരിചയ സമ്പത്തില്ലാത്തവരെ ആരോഗ്യ പ്രവർത്തകരായി നിയമിക്കുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.  

Tags: pathanamthittahealthcovidകൊറോണCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.