Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍സുലേറ്റുമായി അനധികൃത ബന്ധം; എല്ലാം സംസ്ഥാന ഭരണസംവിധാനം അറിഞ്ഞുകൊണ്ട്; പി ആന്‍ഡ് ആര്‍ഡി സെക്രട്ടറിയുടെ നിര്‍ദേശം അവഗണിച്ചു

നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാര്‍ ബന്ധം സ്ഥാപിക്കുന്നുവെന്ന ചീഫ് സെക്രട്ടറിയുടെ 2019 ആഗസ്റ്റ് ഏഴിലെ കത്ത് പ്രകാരമായിരുന്നു സര്‍ക്കുലര്‍.

അനീഷ് അയിലംbyഅനീഷ് അയിലം
Aug 17, 2020, 08:25 am IST
inKerala

തിരുവനന്തപുരം: വിദേശ നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാരായ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പലരും അനധികൃത ബന്ധം സ്ഥാപിച്ചത് സംസ്ഥാന സര്‍ക്കാരിന് അറിയാമായിരുന്നു എന്ന് തെളിവ്. അനധികൃതമായി  നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധം പാടില്ലെന്ന് സംസ്ഥാന പി ആന്‍ഡ് ആര്‍ഡി സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധം തുടര്‍ന്നു.  

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,  വകുപ്പ് തലവന്മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്നത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാണെന്ന് പി ആന്‍ഡ് ആര്‍ഡി (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്) സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് സര്‍ക്കുലര്‍ ഇറക്കിയത് 2019 നവംബര്‍ 20ന്.

നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാര്‍ ബന്ധം സ്ഥാപിക്കുന്നുവെന്ന ചീഫ് സെക്രട്ടറിയുടെ 2019 ആഗസ്റ്റ് ഏഴിലെ കത്ത് പ്രകാരമായിരുന്നു സര്‍ക്കുലര്‍. ഇതിന് മുമ്പുതന്നെ കെ.ടി. ജലീലും അന്നത്തെ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യുഎഇ കോണ്‍സുലേറ്റുമായി  ബന്ധം സ്ഥാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ  പ്രതി സ്വപ്‌ന സുരേഷ് അക്കാലത്ത് കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരുന്നു.  

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ  മുന്‍കൈ എടുത്ത് ലൈഫ് പദ്ധതിക്കായി റെഡ്ക്രസ്ന്റ് കരാര്‍ ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശന വേളയിയിലും  സ്വപ്‌ന സുരേഷ് പങ്കെടുത്തു. ഇതിലെല്ലാം അനധികൃതമായി പലതുമുണ്ടെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു എന്നാണ് സര്‍ക്കുലര്‍ സൂചിപ്പിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പേരിന് ഒരു സര്‍ക്കുലര്‍ ഇറക്കി എന്നതല്ലാതെ അനധികൃത ബന്ധങ്ങള്‍ നിരീക്ഷിക്കാനോ തടയാനോ നടപടികള്‍ ഉണ്ടായില്ല എന്നാണ് തുടര്‍ സംഭവങ്ങള്‍ തെളിയിക്കുന്നത്.  

സര്‍ക്കുലര്‍ പുറത്തു വന്നതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയിലേക്ക് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസും ഉള്‍പ്പെട്ടു. ഏതു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയത് എന്ന് ടോം ജോസ് വിശദീകരിക്കേണ്ടി വരും. സര്‍ക്കുലര്‍ പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ടോം ജോസിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌തേക്കും.

കോണ്‍സുലേറ്റു വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച്  സര്‍ക്കാരിന് ഒന്നും അറിയില്ല എന്ന സിപിഎമ്മിന്റെ വാദവും ഈ സര്‍ക്കുലര്‍ പുറത്തു വന്നതോടെ പൊളിയുകയാണ്.  

Tags: UAEകേരള സര്‍ക്കാര്‍സര്‍ക്കാര്‍കെ.ടി. ജലീല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.