Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തിക സംവരണത്തിലെ ഇരട്ടത്താപ്പ് ഒഴിവാക്കണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് എന്തുകൊണ്ടും ആശ്വാസം പകരുന്നതാണ് ഈ ഉത്തരവ്. എന്നിരുന്നാലും, ഈ ഉത്തരവിലും സ്പഷ്ടമായ ഒരു വിവേചനമുണ്ട് എന്ന് പറയാതെ വയ്യ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 14, 2020, 05:00 am IST
in Editorial

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങള്‍ക്ക്, കേന്ദ്രം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയിട്ട് നാളുകളായി. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇത് നടപ്പാക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു, ഇടത് സര്‍ക്കാര്‍. വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നടപ്പാക്കിയ നടപടി സ്വാഗതാര്‍ഹം. എന്നാല്‍ അതിലുമുണ്ട് ഇരട്ടത്താപ്പ്. സംവരണം ജാതിയുടേയോ, മതത്തിന്റേയോ അടിസ്ഥാനത്തിലല്ല, സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാവണം എന്നതാണ് നീതിയുക്തം എന്ന് ആഴത്തില്‍ പരിശോധിച്ചാല്‍ മനസ്സിലാകും.  

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശുഭസൂചന നല്‍കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് അത് എന്തുകൊണ്ടും ആശ്വാസം പകരുന്നതാണ്. എന്നിരുന്നാലും, ഈ ഉത്തരവിലും സ്പഷ്ടമായ ഒരു വിവേചനമുണ്ട് എന്ന് പറയാതെ വയ്യ. സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കണമെന്നായിരുന്നു ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഈ വേര്‍തിരിവ് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. കാരണം, മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  ന്യൂ

നപക്ഷങ്ങളും സാമ്പത്തികമായി മേല്‍ഗതിയില്‍ നില്‍ക്കുന്നവരും മാത്രമല്ല പ്രവേശനം തേടുന്നത്.  അവിടേയും സാമ്പത്തിക ശേഷി തീരെയില്ലാത്ത, മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരും പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ബാധകമാവില്ല.

വിദ്യാഭ്യാസം എന്നത് അനുദിനം ചിലവേറിക്കൊണ്ടിരിക്കുന്ന മേഖലയാണിന്ന്. കാശുള്ളവര്‍ പഠിച്ചാല്‍ മതിയെന്ന വീക്ഷണമാണ് സമൂഹത്തില്‍ ഒരു വിഭാഗത്തിന് ഇപ്പോഴുമുള്ളത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ സംവരണം നല്‍കി, ആ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പണ്ടത്തെ സാമൂഹ്യ, സാമ്പത്തിക, ജീവിത ചുറ്റുപാടുകളില്‍ ഇപ്പോള്‍ കാതലായ മാറ്റം സംഭവിച്ചു. ആ മാറ്റം കൂടി ഉള്‍ക്കൊണ്ടുകൊണ്ടാവണം സംവരണം നിശ്ചയിക്കേണ്ടത്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഇത്തരം സംവരണങ്ങളുടെ പ്രയോജനം ലഭിച്ചിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.  മുന്നാക്ക വിഭാഗത്തില്‍ ജനിച്ചു എന്ന സാങ്കേതിക കാരണത്താല്‍, ജീവിക്കാന്‍ വേണ്ടത്ര ചുറ്റുപാടില്ലാതെ, ജീവിതം വഴിമുട്ടിയ നിരവധി പേരുണ്ട്. സാമ്പത്തിക പരാധീനതയാല്‍ വിദ്യാഭ്യാസം പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരും ഇതിലുണ്ട്. അതുകൊണ്ടൊക്കെ തന്നെ, സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇപ്പോഴത്തെ ഉത്തരവ് ഒരു പരിധിവരെ ആശ്വാസകരമാണ്. എങ്കിലും അവിടെയും ഒരു വിവേചനം നിലനില്‍ക്കുന്നു എന്നത് കാണാതെ പോവരുത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന് കീഴില്‍ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുമില്ല. സമൂഹത്തില്‍ സംവരണം നടപ്പാക്കേണ്ടത് ഇപ്പോഴത്തെ സാമൂഹിക പരിതസ്ഥികള്‍ എല്ലാം പരിഗണിച്ചുകൊണ്ടാവണം. ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള അന്തരം കുറയ്‌ക്കുന്നതിന് സാമ്പത്തിക സംവരണമാണ് അനിവാര്യം. അതിലേക്കുള്ള ചുവടുവയ്‌പ്പുകളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതും. കേരളം ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനവും അതിന് സഹായകമാണ്.  

വിദ്യാഭ്യാസം എന്നത് അതാത് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമായതുകൊണ്ട് സംസ്ഥാനത്തിന് അത്തരം വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരമുണ്ട്. എന്നിരുന്നാലും ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം ബാധകമല്ലാത്തത് വിവേചനപരമാണ്. ആ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കാന്‍ തയ്യാറാവണം. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇതേ ആവശ്യം ഉയരുന്നുണ്ട് എന്നതും പരിഗണിക്കണം. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സാമുദായിക സംഘടനകളും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. പൗരന്മാരെ രണ്ട് തട്ടില്‍ നിര്‍ത്തുന്ന, രണ്ട് ചിന്തകളിലേക്കും രണ്ട് അഭിപ്രായങ്ങളിലേക്കും വഴിവയ്‌ക്കുന്ന ഏതൊരു തീരുമാനവും പുനപരിശോധിക്കേണ്ടതു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.