Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്‍ മേരിയുടെ മരണം കൊലപാതകം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍; ലക്ഷ്യമിട്ടത് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍

ആല്‍ബിന് സമീപമുള്ള ഒരു ദളിത് യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം സഹോദരിക്ക് അറിയാമായിരുന്നു. ഈ വിവരം മാതാപിതാക്കളോട് പറയുമെന്ന് കാരണത്താലാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 04:40 pm IST
in Kerala

കാസര്‍ഗോഡ്: കാസര്‍ഗോഡ് വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി (16)യുടെ മരണമാണ് കൊലപാതമാണെന്ന് തെളിഞ്ഞത്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമിച്ചതിനാണ് മൂത്തസഹോദരന്‍ ആല്‍ബിന്‍ ബെന്നി(22)യെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.  

ആന്‍ മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ആല്‍ബിന് സമീപമുള്ള ഒരു ദളിത് യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം സഹോദരിക്ക് അറിയാമായിരുന്നു. ഈ വിവരം മാതാപിതാക്കളോട് പറയുമെന്ന് കാരണത്താലാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. മാത്രമല്ല, മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആല്‍ബിന്‍. ആല്‍ബിനെ ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.  

ആന്‍മേരിയുടെ മരണത്തില്‍ നേരത്തെ തന്നെ ദുരൂഹത ഉയര്‍ന്നിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍മേരി മരിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ആന്‍മേരിയുടെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിലായതോടെയാണ് പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുയര്‍ന്നത്. ഐസ്‌ക്രീം കഴിച്ച ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ആന്‍മേരി കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. ഇതിനിടെ പെണ്‍കുട്ടിക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. നേരത്തെ ആന്‍മേരിയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചിരുന്നെങ്കിലും അസുഖത്തിന് കുറവില്ലാതിരുന്നതിനാല്‍ നാടന്‍ ചികിത്സയും നല്‍കിയിരുന്നു. അതിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ആന്‍മേരി മരിച്ച് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഓലിക്കല്‍ ബെന്നിക്കും ഛര്‍ദ്ദിയും വയറുവേദനയും വന്നു. ബെന്നി ഗുരുതരാവസ്ഥയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് അവശനിലയിലായ അമ്മ ബെസിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനലക്ഷണങ്ങളോടെ ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിനെ വ്യാഴാഴ്ച രാവിലെ വെള്ളരിക്കുണ്ട് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിരുന്നു. എന്നാല്‍, സംശയം തോന്നാതിരിക്കാനാണ് തനിക്കും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആല്‍ബിന്‍ പറഞ്ഞതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ പാസായിരുന്നു.  

Tags: കൊലപാതകംdeathപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Kerala

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.