Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണത്തിലെ ഹംപി

'കല്ലിലെഴുതിയ മഹാകാവ്യമായ്' തകര്‍ന്നും തലയുയര്‍ത്തിയും വിസ്മയിപ്പിക്കുന്ന നിര്‍മിതികളാണ് ഹംപിയുടെ എക്കാലത്തെയും പ്രതാപം. അതിലേക്ക് രാമപാദങ്ങള്‍ കൂടി പതിയുമ്പോള്‍ ഹംപി പവിത്രമാകുന്നു.

ഹരിbyഹരി
Aug 7, 2020, 05:20 pm IST
inSamskriti

ഉത്തര കര്‍ണാടകത്തില്‍ തുംഗഭദ്രാതീരത്തുള്ള ഹംപിയെ ചരിത്ര പ്രസിദ്ധമാക്കിയത് വിജയനഗര സാമ്രാജ്യമാണ്. ഐതിഹ്യപ്രസിദ്ധമാക്കിയത് ത്രേതായുഗത്തിലെ ഒരു വാനരസാമ്രാജ്യവും. ലോക പൈതൃകഭൂപടത്തിലൂടെ വിഖ്യാതമായ ഹംപിയാണ് രാമായണത്തില്‍ ആദികവി വര്‍ണിക്കുന്ന ബാലിസുഗ്രീവ ഹനുമാന്‍മാരുടെ കിഷ്‌കിന്ധ. രംഗമണ്ഡപത്തൂണുകളില്‍ സംഗീതമുയരുന്ന വിട്ടലക്ഷേത്രവും വിരൂപാക്ഷക്ഷേത്രവുമുള്‍പ്പെടെ എണ്ണമറ്റ അത്ഭുതങ്ങള്‍ കാണാനെത്തുന്നവരില്‍ അധികമാര്‍ക്കും അറിയില്ല ഹംപിയുടെ ഈ രാമായണ ബന്ധം.  

‘കല്ലിലെഴുതിയ മഹാകാവ്യമായ്’ തകര്‍ന്നും തലയുയര്‍ത്തിയും  വിസ്മയിപ്പിക്കുന്ന നിര്‍മിതികളാണ് ഹംപിയുടെ എക്കാലത്തെയും പ്രതാപം. അതിലേക്ക് രാമപാദങ്ങള്‍ കൂടി പതിയുമ്പോള്‍ ഹംപി പവിത്രമാകുന്നു.  

കൃത്യമായി പറഞ്ഞാല്‍, ഹംപിയോടു ചേര്‍ന്നുള്ള അനേഗുന്ധിയാണ് കിഷ്‌കിന്ധ. ഹനുമാന്റെ ജന്മസ്ഥലമായ ആഞ്ജനേയകുന്നും ബാലികേറാമലയെന്ന ഋശ്യമൂകാചലവും മഴക്കാലം തീരും വരെ രാമലക്ഷ്മണന്മാര്‍ തങ്ങിയ മാല്യവന്തമലയും ബാലിയെ ശപിച്ച മാതംഗമുനിയുടെ മാതംഗമലയുമുള്‍പ്പെടുന്ന കിഷ്‌കിന്ധ.  

സീതാപഹരണമാണ് രാമലക്ഷ്മണന്മാരുടെ കിഷ്‌കിന്ധായാത്രയ്‌ക്ക് നിമിത്തമാകുന്നത്. സീതയെ തിരഞ്ഞുള്ള രാമലക്ഷ്ണന്മാരുടെ പുറപ്പാട്. യാത്രയ്‌ക്ക് കിഷ്‌കിന്ധയിലെത്തുമ്പോഴുള്ള ഗതിമാറ്റം. മാതംഗമുനിയുടെ ശിഷ്യയും രാമന്റെ പരമഭക്തയുമായ ശബരിയാണ് കിഷ്‌കിന്ധയെന്ന വാനരസാമ്രാജ്യത്തെക്കുറിച്ച് രാമനോടു പറയുന്നത്. ബാലിയുടെയും  സുഗ്രീവന്റെയും സാമ്രാജ്യമായ കിഷ്‌കിന്ധയില്‍ രാമനും ലക്ഷ്മണനുമെത്തുന്നു.  ഋശ്യമൂകാചലത്തില്‍ രാമന്‍ ഭക്തോത്തമനായ ഹനുമാനെ കണ്ടുമുട്ടുന്നു. വാനരരാജാവായ സുഗ്രീവന്റെ സചിവപ്രവരനാണ് ഹനുമാന്‍. ജ്യേഷ്ഠന്‍ ബാലിക്ക് സുഗ്രീവനോടുള്ള വൈരാഗ്യം, തുടര്‍ന്നുള്ള യുദ്ധം, ബാലിവധം, സീതയെ കണ്ടെത്താന്‍ ഹനുമാന്റെ ലങ്കായാത്ര തുടങ്ങി രാമായണത്തിലെ സുപ്രധാന കഥാസന്ദര്‍ഭങ്ങള്‍ക്കെല്ലാം ഹംപിയുടെ പരിസരം സാക്ഷ്യമാകുന്നുണ്ട്. അവിടെയുള്ള  ചെറുതും വലുതുമായ കുന്നുകളോരോന്നും പറയുന്നുണ്ട് രാമകഥകള്‍.  

രാമനെത്തുമ്പോള്‍, ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തില്‍ ഹനുമാനൊപ്പം കഴിയുകയാണ് സുഗ്രീവന്‍. രാമലക്ഷ്മണന്മാരുടെ യാത്രാദൗത്യം ഹനുമാന്‍ സുഗ്രീവനെ ധരിപ്പിക്കുന്നു. രാവണന്‍ ബലാല്‍ക്കാരമായി കൊണ്ടു പോകുന്നതിനിടയില്‍ പുഷ്പക വിമാനത്തില്‍ നിന്ന്  കിഷ്‌കിന്ധയില്‍ വീണ സീതയുടെ ആഭരണങ്ങള്‍ സുഗ്രീവന്‍ ഒരു ഗുഹയ്‌ക്കകത്ത് സൂക്ഷിച്ചിരുന്നു. അത് രാമനെ കാണിക്കുന്നു. ആഭരണങ്ങള്‍ സീതയുടേതാണെന്ന് രാമന്‍ തിരിച്ചറിയുന്നു. തുംഗഭദ്രാതീരത്തിലൂടെ ഹംപിയിലെ വിട്ടലക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ഈ ഗുഹയുള്ളത്.  

സീതയെ കണ്ടെത്തിയ വാര്‍ത്തയുമായി ഹനുമാന്‍ തിരികെ എത്തിയെങ്കിലും രാമനും, സഹായത്തിന് സദാ സന്നദ്ധരായ വാരനരസേനയ്‌ക്കും ലങ്കയിലേക്ക് പുറപ്പെടാനായില്ല. വിഘാതമായത് മഴക്കാലം. അതുതീരും വരെ രാമലക്ഷ്മണന്മാര്‍ തങ്ങിയത് മാല്യവന്തമലയിലായിരുന്നു.  മഴക്കാലം കഴിഞ്ഞായിരുന്നു ലങ്കായാത്ര.  

അനേഗുന്ധിയിലെങ്ങും കാണാം വലിയ വലിയ ഉരുളന്‍ കല്ലുകള്‍. ഇവ സേതുബന്ധനശേഷം വാനരന്മാര്‍ ഉപേക്ഷിച്ചതാണെന്നാണ് വിശ്വാസം. മുഗളന്മാര്‍ തകര്‍ത്തതുള്‍പ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട് ഹംപിയില്‍. ശില്‍പ്പഭംഗിയാല്‍ മനോഹരങ്ങളയവ. അവയിലെ കൊത്തുപണികളില്‍ പലതിലും രാമായണ സന്ദര്‍ഭങ്ങള്‍ കാണാം. ഹനുമാനും സുഗ്രീവനുമുള്‍പ്പെടെ വാനരന്മാരേയും കൊത്തിവച്ചിരിക്കുന്നു.  

വിജയനഗര രാജകുടുംബത്തിന് ആരാധിക്കാന്‍ മാത്രമായി പണിതതാണ് ഹംപിയിലെ പ്രസിദ്ധമായ ഹസാരരാമക്ഷേത്രം. യന്ത്രോദ്ധാരക ആഞ്ജനേയ ക്ഷേത്രം, മാല്യവന്തയിലെ രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങി രാമായണ ചരിതവുമായി പിന്നെയുമെത്രയോ രാമമന്ദിരങ്ങള്‍. ആരാധനാമൂര്‍ത്തികളില്‍ ഹംപിയിലെ ജനതയ്‌ക്ക് ഇന്നും പ്രിയങ്കരരാണ് രാമനും ആഞ്ജനേയനും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.