Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

പ്രഥമ സേവകനായി വന്നു; രാമസേവകനായി തിളങ്ങി

ന്യൂദല്‍ഹിയില്‍നിന്ന് ലഖ്നൗവിലെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റ് ഔദ്യോഗിക വൃന്ദങ്ങളും ചേര്‍ന്ന് നല്‍കിയ സ്വീകരണം ഏല്‍ക്കുംവരെ രാജ്യത്തെ പ്രഥമ സേവകനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 03:00 am IST
inMain Article

പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ പോകരുത്, രാമക്ഷേത്ര നിര്‍മാണം നടത്തരുത്, അത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്‍ശന്‍ വഴി സംപ്രേഷണം ചെയ്യരുത് എന്നായിരുന്നു പലരുടെയും വിമര്‍ശനവും ആവശ്യവും. പ്രധാനമന്ത്രിയായിരിക്കെ, അടല്‍ ബിഹാരി വാജ്പേയി, ‘കാം അധൂരി ഹെ’ എന്ന്, ജോലി പൂര്‍ത്തിയായിട്ടില്ല എന്ന് അയോധ്യയെക്കുറിച്ച് പറഞ്ഞതിന് ‘നിര്‍ത്തിപ്പൊരിച്ചു’ അന്നത്തെ രാഷ്‌ട്രീയം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വാജ്പേയി പറഞ്ഞ രണ്ടാം പാതിയും പൂര്‍ത്തിയാക്കുന്നതിന് തുടക്കമിടുകയായിരുന്നു.

ന്യൂദല്‍ഹിയില്‍നിന്ന് ലഖ്നൗവിലെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റ് ഔദ്യോഗിക വൃന്ദങ്ങളും ചേര്‍ന്ന് നല്‍കിയ സ്വീകരണം ഏല്‍ക്കുംവരെ രാജ്യത്തെ പ്രഥമ സേവകനായിരുന്നു. അവിടുന്ന് അയോധ്യയിലെത്തിയപ്പോള്‍മുതല്‍ അദ്ദേഹം രാമസേവകനുമായി. ശ്രീരാമന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഹനുമാനായിരുന്നു. കലികാലത്തിലും രാമന്റെ ആദര്‍ശം കാക്കുന്നത് ഹനുമാന്‍ സ്വാമിയാണ്. ആ ഹനുമാന്റെ ആശീര്‍വാദത്തോടെയാണ് ഭൂമിപൂജ തുടങ്ങിയതെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തു. രാമസേവകന്‍, അയോധ്യയിലെ പുജാ ചടങ്ങില്‍ കുശലതയേറെയുള്ള കര്‍മ്മിയായി. നടപ്പിലും ഇരിപ്പിലും ധ്യാനത്തിലും കര്‍മത്തിലും രാമസേവകനായി.

പിന്നീട് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പണ്ഡിതനായ രാമസേവകനായി. രാമതത്ത്വവും ഭക്തിയും കഥയും സാഹിത്യവും സംസ്‌കാരവും സാമൂഹികതയും വിവരിച്ച് അതിശയിപ്പിച്ചു. പിന്നെ, രാമക്ഷേത്രം എങ്ങനെ യുപിയുടെയും രാജ്യത്തിന്റെ സാംസ്‌കാരിക-സാമ്പത്തിക ഭദ്രതയെ സഹായിക്കുമെന്ന് വിവരിച്ച് ജനവിശ്വാസം കൂട്ടി. ഒടുവില്‍ ആനുകാലിക വിഷയമായ കൊവിഡിലെത്തി, മുഖാവരണം ധരിക്കേണ്ടതിന്റെ നിയമങ്ങളും മര്യാദകളും പാലിക്കേണ്ടതിന്റെ സത്യം കൈവിടാതെ ധര്‍മമാര്‍ഗത്തില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചു. അങ്ങനെ രാമസേവകന്‍ അയോധ്യ വിടുമ്പോള്‍ വീണ്ടും രാജ്യത്തിന്റെ പ്രഥമ സേവകനായി, മാതൃകയായി. ലങ്കയില്‍ പേടിച്ചരണ്ടിരുന്ന സീതാ ദേവിയുടെ മുന്നില്‍ അണിമയും മഹിമയും ഗരിമയും കാണിച്ച് രാമദൂതനായ ഹനുമാന്‍ ആത്മവിശ്വാസം നല്‍കിയതുപോലെ.

ഇതെല്ലാം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഈ കൊവിഡ് കാലത്തെ നിരാശയിലും പ്രതീക്ഷയും പ്രത്യാശയും നല്‍കലായിരുന്നു. ലോകത്തോട് ഇന്ത്യന്‍ ജനതയോട് മഹാസമ്മേളന വേദിയില്‍ സംവദിക്കുകയായിരുന്നു. പ്രധാനമന്ത്രി ഒരു പ്രമുഖ കര്‍ത്തവ്യം നിര്‍വഹിക്കുകയായിരുന്നു. അല്ലാതെ ചിലര്‍ കൊച്ചു കണ്ണുകള്‍കൊണ്ട് കണ്ട ഇടുങ്ങിയ രാഷ്‌ട്രീയ നേട്ടത്തിന് ശ്രമിക്കുകയല്ലായിരുന്നു.

Tags: narendramodiAyodhyaരാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.