Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

സാഹോദര്യത്തിന്റെ സൂര്യവംശം ഒരിക്കല്‍ കൂടി അവതരിക്കുന്നു; വൈറലായി എ.പി. അഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഐ പോഷക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന രക്ഷാധികാരി എ.പി. അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 06:39 pm IST
inSocial Trend

മലപ്പുറം: ‘ഒടുവില്‍ അയോധ്യയില്‍ ഒരു പുതിയ പ്രഭാതം വിടരുന്നു. സാഹോദര്യത്തിന്റെ സൂര്യവംശം ഒരിക്കല്‍കൂടി അവതരിക്കുന്നു. ഈ സമാധാനക്രിയയില്‍ പ്രാര്‍ഥനയര്‍പ്പിക്കുക തന്നെയാണ് ഇന്ത്യന്‍ മുസല്‍മാന്റെ ബാധ്യത.’

സിപിഐ പോഷക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന രക്ഷാധികാരി എ.പി. അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു. തീവ്ര മുസ്ലിം സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് സിപിഎമ്മും കേരളത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ കള്ളക്കഥകള്‍ മെനയുമ്പോഴാണ് എ.പി.അഹമ്മദിന്റെ നിലപാട് വ്യത്യസ്തമാകുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

അയോധ്യയില്‍ നാളെ ചരിത്രം കുറിക്കുന്നത് യഥാര്‍ത്ഥത്തില്‍ രണ്ട് മുസല്‍മാന്മാരാണ്. ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങില്‍ അതിഥികളായി ആദരിക്കപ്പെടുന്ന രണ്ടുപേര്‍. ഇഖ്ബാല്‍ അന്‍സാരിയും മുഹമ്മദ് ഷരീഫും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവരോടൊപ്പം ഇവരും വേദിയിലുണ്ടാവും. ബാബറി മസ്ജിദിന് വേണ്ടി പതിറ്റാണ്ടുകള്‍ കേസ് നടത്തിയ എതിര്‍കക്ഷിയാണ് ഇഖ്ബാല്‍ അന്‍സാരി. പിതാവ് ഹാശിം അന്‍സാരി ആരംഭിച്ച നിയമനടപടികള്‍, അദ്ദേഹത്തിന്റെ മരണത്തോടെ പുത്രന്‍ ഏറ്റെടുക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള ഈ കേസ് എണ്ണമറ്റ അക്രമങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനും അധികാര മാറ്റത്തിനുമൊക്കെ വഴിയൊരുക്കി. ഒടുവില്‍ 2019 നവംബര്‍ ഒന്‍പതിന് സുപ്രീം കോടതി വിധി വന്നു. പള്ളി തകര്‍ക്കപ്പെട്ട സ്ഥാനത്ത് ക്ഷേത്രവും മറ്റൊരിടത്ത് പള്ളിയും പണിയുക.

വിധിയനുസരിച്ച് ക്ഷേത്ര നിര്‍മാണം തുടങ്ങുന്നു. 100 ഏക്കറിലേറെ ഭൂമിയില്‍, ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒരു മഹാദേവാലയമാണ് വിഭാവനംചെയ്തിരിക്കുന്നത്. തൊട്ടടുത്ത സൊഹവാല്‍ താലൂക്കിലെ ധന്നിപ്പൂരില്‍ പള്ളിനിര്‍മാണവും ആരംഭിക്കാനിരിക്കുന്നു. പരമോന്നത കോടതിയുടെ വിധി വന്നതോടെ സംഘര്‍ഷത്തിന്റെ കാലം കഴിഞ്ഞുവെന്ന് ഇഖ്ബാല്‍ അന്‍സാരി പറയുന്നു. പുതിയ ക്ഷേത്രം നാടിന്റെ മുഖഛായ മാറ്റും. ഞങ്ങളുടെ മക്കള്‍ക്ക് പുതിയൊരു ജീവിതവും കിട്ടും. ഭൂമിപൂജയില്‍ അതിഥിയാവാന്‍ കഴിഞ്ഞത് ശ്രീരാമന്റെ അനുഗ്രഹമാവാം. പ്രധാനമന്ത്രിക്ക് ഞാന്‍ രണ്ട് സമ്മാനങ്ങള്‍ നല്‍കും. രാമനാമം തുന്നിച്ചേര്‍ത്ത അങ്കിയും തുളസീദാസിന്റെ ‘രാമചരിതമാനസം’ എന്ന ഗ്രന്ഥവും- അന്‍സാരി പറഞ്ഞു.

അനാഥ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് മറവുചെയ്യുന്നത് ആരാധനയാക്കിയ പത്മശ്രീ മുഹമ്മദ് ഷരീഫിനേയും നാളെ അയോധ്യയിലെ ഭൂമിപൂജാ വേദിയില്‍ ആദരിക്കുന്നു. ഇസ്ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ സന്ദേശവാഹകനായ കാരുണ്യപ്രതീകമായി.ഒടുവില്‍ അയോധ്യയില്‍ ഒരു പുതിയ പ്രഭാതം വിടരുന്നു. സാഹോദര്യത്തിന്റെ സൂര്യവംശം ഒരിക്കല്‍കൂടി അവതരിക്കുന്നു. ഈ സമാധാനക്രിയയില്‍ പ്രാര്‍ഥനയര്‍പ്പിക്കുക തന്നെയാണ് ഇന്ത്യന്‍ മുസല്‍മാന്റെ ബാധ്യത.

Tags: Ayodhyarammandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.