Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തിക തട്ടിപ്പിന്റെ വഞ്ചിയൂര്‍ മോഡല്‍

ധനകാര്യ സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം എല്ലാമാവുന്നില്ല. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പ് നടന്നത് മെയ് 27നാണ്. എന്നാല്‍ ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് മെയ് 30നും. എന്തുകൊണ്ട് രണ്ട് ദിവസത്തെ കാലതാമസമുണ്ടായി?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 4, 2020, 05:00 am IST
in Editorial

കളക്ടറുടെ അക്കൗണ്ടില്‍നിന്ന് രണ്ട് കോടി രൂപ വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് തട്ടിയെടുത്ത സംഭവം മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് നടന്ന ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. ഉദ്യോഗത്തില്‍നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ്‌വേര്‍ഡും യൂസര്‍നെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേര്‍ഡ് എന്തുകൊണ്ട് റദ്ദാക്കിയില്ലെന്നത് അത്യന്തം ദുരൂഹമായിരിക്കുന്നു. വിരമിക്കലിന് മുന്നോടിയായി ഈ ഉദ്യോഗസ്ഥന്‍ രണ്ടുമാസമായി അവധിയിലായിരുന്നു എന്ന വിവരവും ചേര്‍ത്തു വായിക്കുമ്പോള്‍ രണ്ട് കോടിയുടെ തട്ടിപ്പിനു പിന്നില്‍ മറ്റ് കരങ്ങളുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ചമഞ്ഞു നടക്കുന്ന ധനമന്ത്രി തോമസ് ഐസക് വാചകമടി അവസാനിപ്പിച്ച് ജനങ്ങളോട് ഇതിനൊക്കെ സമാധാനം  പറയണം.

ധനകാര്യ സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം എല്ലാമാവുന്നില്ല. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പ് നടന്നത് മെയ് 27നാണ്. എന്നാല്‍ ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് മെയ് 30നും. എന്തുകൊണ്ട് രണ്ട് ദിവസത്തെ കാലതാമസമുണ്ടായി? ട്രഷറിയിലെ ഡേ ബുക്ക് ഓരോ ദിവസവും പരിശോധിച്ചാണ് ക്ലോസു ചെയ്യുക. അതിനാല്‍ തട്ടിപ്പു നടന്ന ദിവസംതന്നെ കണക്കിലെ പൊരുത്തക്കേട് കണ്ടെത്താവുന്നതേയുള്ളൂ. ഇങ്ങനെയൊരു പരിശോധന കൂടാതെയാണോ കണക്ക് ക്ലോസ് ചെയ്തത്? എങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? ഇതില്‍നിന്ന് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്‍ ഒറ്റയ്‌ക്കല്ല ഇതൊക്കെ ചെയ്തിട്ടുള്ളത് എന്നു വ്യക്തമാകുന്നു. റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായത് ആസൂത്രിതമാവാനേ തരമുള്ളൂ. കേസില്‍ പ്രതിയായിരിക്കുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മേലുദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെയാണ് ഈ തട്ടിപ്പ് നടന്നത്. തട്ടിപ്പ് നടത്തിയ എം.ആര്‍. ബിജുലാല്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ ഇടതു സംഘടനയായ കേരള എന്‍ജിഒ യൂണിയന്‍ അംഗമാണെന്ന് പറയപ്പെടുന്നു. സര്‍ക്കാരിനുവേണ്ടി സമൂഹ മാധ്യമങ്ങളില്‍ തീവ്രമായി പ്രതികരിക്കുന്ന സൈബര്‍ പോരാളിയുമാണ് ഇയാള്‍. ഭരണ-രാഷ്‌ട്രീയ തലത്തിലെ ഈ പിന്‍ബലമാണ് ഇത്രയും ഗുരുതരമായ ഒരു തട്ടിപ്പ് നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രതി ഒളിവില്‍ പോയിരിക്കുന്നുവെന്നതും സംശയാസ്പദമാണ്. തുക തിരിച്ചേല്‍പ്പിച്ച് കേസ് ഒതുക്കാനുള്ള നീക്കം യൂണിയന്‍ തലത്തില്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷിതമായതിനാല്‍ ട്രഷറിയില്‍ പണം നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്യുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചയാളാണ് പ്രതിയെന്നത് മറ്റൊരു വിരോധാഭാസം.

ഇടതുമുന്നണി ഭരണം തട്ടിപ്പിന്റെ ഒരു കൂടാരമായി മാറിയിരിക്കുന്നു. ഭരണത്തിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ഖജനാവില്‍നിന്ന് ആകാവുന്നത്ര ചോര്‍ത്താനുള്ള തിരക്കിലാണ് പല ഉദ്യോഗസ്ഥരും. സഹസ്ര കോടികളുടെ തട്ടിപ്പു നടത്തുന്ന ഭരണാധികാരികളാണ് ഇവര്‍ക്ക് മാതൃക. തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പോലും കേസ് അട്ടിമറിക്കാനുള്ള അതിവിദഗ്‌ദ്ധ ശ്രമങ്ങളായി മാറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഇതാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്. ആരോപണവിധേയരായ ഒന്നോ രണ്ടോ പേരില്‍ തട്ടിപ്പിന്റെ ഉത്തരവാദിത്വം മുഴുവന്‍ കെട്ടിവച്ച് വമ്പന്മാര്‍ രക്ഷപ്പെടും. വഞ്ചിയൂരിലേതിന് സമാനമായ സംഭവങ്ങള്‍ വിവിധ ട്രഷറികളില്‍ നടന്നിട്ടുണ്ടെങ്കിലും ട്രഷറിയുടെ സല്‍പ്പേര് നിലനിര്‍ത്താനെന്നു പറഞ്ഞ് അവയെല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവത്രേ. ഇതുകൊണ്ടുതന്നെ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പിന്റെ കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം.

Tags: കേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.