Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അയോധ്യ സമരം തണുപ്പിക്കാന്‍ രാജീവ് ഗാന്ധിയുടെ ആഗ്രഹം: ശങ്കരാചാര്യരെ സ്വാധീനിക്കാന്‍ കരുണാകരന്റെ വിഫല ശ്രമം

ചന്ദ്രശേഖര സരസ്വതിയെ കാര്യം ബോധ്യപ്പെടുത്താനുള്ള ചുമതല കരുണാകരനെ തന്നെ രാജീവ് ഗാന്ധി ഏല്‍പിച്ചു. സ്വാമിയുമായി കരുണാകരന് നല്ല ബന്ധമാണുണ്ടായിരുന്നത്. മഠത്തിലേക്ക് രണ്ട് ആനകളേയും കരുണാകരന്‍ മുന്‍കൈ എടുത്ത് നല്‍കിയിരുന്നു.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Aug 2, 2020, 05:07 pm IST
in Article

തിരുവനന്തപുരം: അയോധ്യ പ്രക്ഷോഭം തണുപ്പിക്കാന്‍ കെ കരുണാകരനെ കൂട്ടു പിടിച്ച് രാജാവ് ഗാന്ധി ശ്രമം നടത്തിയിരുന്നു. കാഞ്ചി ശങ്കരാചാര്യരെ സ്വാധീനിച്ച് വിശ്വഹിന്ദു പരിഷത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രക്ഷോഭം നീട്ടി വെകിപ്പിക്കാനായിരുന്നു ശ്രമം. കരുണാകരന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. 

1989 മെയിലാണ് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി രാജ്യവ്യാപകമായി ശിലകള്‍ സമാഹരിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിക്കുന്നത്. അടുത്ത മാസം അയോധ്യ പ്രശ്‌നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം പാസാക്കി. 

രാഷ്‌ട്രീയമായി വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. നവംബറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുന്നതിനാല്‍ അതുവരെ അയോധ്യ സമരം എങ്ങനെ തണുപ്പിച്ചു നിര്‍ത്താം എന്നതായിരുന്നു പ്രധാന വിഷയം. സന്യാസിമാരെ കൊണ്ട് പറയിപ്പിച്ചാല്‍ കാര്യം നടക്കുമെന്ന അഭിപ്രായം വന്നു . യോഗത്തിലുണ്ടായിരുന്ന കെ കരുണാകരനാണ് കാഞ്ചി പരമാചാര്യ ചന്ദ്രശേഖര സരസ്വതി പറഞ്ഞാല്‍ വിശ്വഹിന്ദു പരിഷത്ത് അനുസരിച്ചേക്കും എന്ന നിര്‍ദ്ദേശം വെച്ചത്. പ്രമുഖ സന്യാസിമാരില്‍ കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്ന സന്യാസിയും അദ്ദേഹമാണ്. കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസ് സ്വീകരിച്ചത് സ്വാമി നിര്‍ദ്ദേശിച്ചതനുസരിച്ചാണെന്നു പോലും പറഞ്ഞിരുന്നു.

ചന്ദ്രശേഖര സരസ്വതിയെ കാര്യം ബോധ്യപ്പെടുത്താനുള്ള ചുമതല കരുണാകരനെ തന്നെ രാജീവ് ഗാന്ധി ഏല്‍പിച്ചു. സ്വാമിയുമായി കരുണാകന് നല്ല ബന്ധമാണുണ്ടായിരുന്നത്. മഠത്തിലേക്ക് രണ്ട് ആനകളേയും കരുണാകരന്‍ മുന്‍കൈ എടുത്ത് നല്‍കിയിരുന്നു. രാഷ്‌ട്രീയ വിവാദം ഭയന്ന് കരുണാകരന് കാഞ്ചി ആശ്രമത്തിലെത്തി സ്വാമിയെ കണ്ട് കാര്യം പറയാന്‍ പ്രയാസം. ശങ്കരാചാര്യരുടെ പരമ ഭക്തനായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനെയാണ് കരുണാകരന്‍ ദൂതനായി ഉപയോഗിച്ചത്. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിന്റെ സെക്രട്ടറിയും റവന്യൂ സെക്രട്ടറിയുമൊക്കെയായിരുന്ന ഡോ ടി വി സ്വാമിനാഥനെ ചെന്നൈയ്‌ക്ക് അയച്ചു. സ്വാമിനാഥന്‍ മഠത്തില്‍ ചെല്ലുമ്പോള്‍, ശങ്കരാചാര്യരെ കാണാന്‍ വിഐപി വന്നിട്ടുണ്ടെന്നും കുറച്ചു സമയം കാത്തിരിക്കണം എന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

അരമണിക്കൂറിനകം വിഐപി പുറത്തേക്കുവന്നു. കയ്യില്‍ പട്ടില്‍ പൊതിഞ്ഞ ഒരു ശിലയും ഉണ്ടായിരുന്നു. സ്വാമിനാഥന് പെട്ടന്ന് ആളെ പിടികിട്ടി. വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക സിംഗാള്‍. ശിലാപൂജയ്‌ക്ക് ശങ്കരാചാര്യരുടെ അനുഗ്രഹം വാങ്ങി മടങ്ങുകയാണ്.

ശങ്കരാചാര്യരുടെ മുന്നിലെത്തിയപ്പോള്‍ കരുണാകരന്‍ പറഞ്ഞയച്ചതാണെന്ന കാര്യം പറയാന്‍ പോലും സ്വാമിനാഥനും കഴിഞ്ഞില്ല. വെറുതെ കാണാന്‍ എത്തി എന്നു പറഞ്ഞൊഴിഞ്ഞ അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് ശങ്കരാചാര്യരുടെ ചോദ്യം’അയോധ്യ സമരം മാറ്റിവെക്കണമെന്ന് സൂചിപ്പിക്കാനല്ലല്ലോ വന്നത്’ എന്ന്.

Tags: രാമജന്മഭൂമി പൂജrajiv gandhiAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.