Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൃതദേഹത്തെ അപമാനിച്ച സഭയ്‌ക്ക് കുഴപ്പമില്ല; കോളനി നിവാസികളെ പറ്റിച്ച വാസവനും മിടുക്കന്‍; ജനങ്ങള്‍ക്കൊപ്പം നിന്ന ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്

മൃതദേഹം സംസ്‌ക്കരിക്കുന്നതുകൊണ്ട് കോവിഡ് പകരില്ലെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:06 pm IST
inKerala

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നട്ടപാതിരയ്‌ക്ക് സംസ്‌കരിച്ചത് വിവാദമാകുന്നു. സി എസ് ഐ സഭാംഗമായ ചുങ്കം നടുമാലില്‍ ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. മുട്ടമ്പലം ശ്മശാനത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു സംസ്‌കാരം നടത്തിയത്.  ഔസേപ്പ് ജോര്‍ജിനെ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കാതെ മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിഎംഎസ് കോളേജ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളും നിരവധി പള്ളികളും ഉള്ള കോട്ടയത്തെ പ്രധാന സഭയാണ് സി എസ് ഐ. സഭാംഗമായ ഓസേഫിനെ ചാലുകുന്ന് സിഎസ്‌ഐ സെമിത്തേരിയിലാണ് അടക്കേണ്ടത്. എന്നാല്‍ കോവിഡ് മരണമായതിനാല്‍ സെമിത്തേരിയില്‍ ശവം കയറ്റില്ലന്ന പള്ളി അധികൃതര്‍ നിലപാടെടുത്തു. ഔസേഫ് ജോര്‍ജ്ജ്  പെന്തക്കോസ്ത സഭയില്‍ ചേര്‍ന്നിരുന്നു എന്നാണ് സി എസ് ഐ സഭാ നേതൃത്വം വിശദീകരിക്കുന്നത്. തുടര്‍ന്ന് മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കളക്ട്രേറ്റിനു സമീപം റയില്‍വേ പുറംപോക്കിനടുത്താണ് ശ്മശാനം. 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്ക്കര്‍ കോളനിയിലുടെയാണ് ശ്മശാനത്തിലേയ്‌ക്കുള്ള വഴി.

കോവിഡ് മൂലം മരിച്ചയാളെ പള്ളിയില്‍ അടക്കാതെ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നതിനെ കോളനി നിവാസികള്‍ എതിര്‍ത്തു. സ്ത്രീകളടക്കം കോളനി നിവാസികള്‍ ശ്മശാനത്തിലേക്കുള്ള വഴി മുളകൊണ്ട് കെട്ടിയടച്ച് റോഡില്‍ കുത്തിയിരുന്നു. സ്ഥലം കൗണ്‍സിലറും ബിജെപി നേതാവുമായ ടി എന്‍ ഹരികുമാര്‍, എംഎൽഎ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവര്‍ സ്ഥലത്തെത്തി കോളനി നിവാസികളോട് ചര്‍ച്ച നടത്തി. നഗരത്തിലെ ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് പ്രധാന ആശങ്ക. മൃതദേഹം സംസ്‌കരിക്കാന്‍ പളളിയുടെ സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു.

മൃതദേഹം സംസ്‌ക്കരിക്കുന്നതുകൊണ്ട് കോവിഡ് പകരില്ലെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടില്ല. എങ്കില്‍ സെമിത്തേരിയില്‍ അടക്കിയാല്‍ പോരെ എന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരം മുട്ടി. പ്രതിഷേധക്കാരുമായി നാലുമണിക്കൂറിലേറെ സമയം നടത്തിയ ചര്‍ച്ചകള്‍ക്കും അനുനയ നീക്കങ്ങള്‍ക്കുമൊടുവില്‍ സംസ്‌കാരം മാറ്റിവെക്കാന്‍ തീരുമാനിച്ചു. മൃതദേഹം സംസ്‌കരിക്കാന്‍ മറ്റൊരു ഉചിതസ്ഥലം ജില്ല ഭരണകൂടം കണ്ടെത്തുമെന്ന് എം.എല്‍.എ അറിയിക്കുകയും ചെയ്തു. നേതാക്കളും അധികൃതരും മടങ്ങി. എന്നാല്‍ രാത്രി 12 മണിയോടെ 300 ഓളം പോലീസുകാരുടെ അകമ്പടിയോടെ മൃതദേഹം കൊണ്ടുവന്നു. മതാചാരം ഒന്നുമില്ലാതെ ദഹിപ്പിച്ചു.

സംഭവത്തില്‍ രാഷ്‌ട്രീയവും മതവും ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കോളനി നിവാസികള്‍ക്കൊപ്പം നിലകൊണ്ടതിന് സ്ഥലം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലംഘിച്ചതിനും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

സെമിത്തേരിയില്‍ കയറ്റാതെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സഭാ അധികൃതര്‍ക്കെതിരെ നടപടി എടുക്കാതെ ബിജെപി നേതാവിനെതിരെ കേസ്സെടുത്തത് വിഷയത്തെ വര്‍ഗ്ഗിയമായി മുതലെടുക്കുകയാണ് സിപിഎം. ഹരിക്കും 10 കോളനി നിവാസികള്‍ക്കും എതിരായിട്ടാണ് കേസ്. ജനങ്ങള്‍ക്കൊപ്പം നിന്നതിന് ജയിലില്‍ പോകാന്‍ മടിയില്ലന്ന് ഹരികുമാര്‍ പ്രതികരിച്ചു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടി അധികനാള്‍ നീളില്ലെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ സമരത്തിലേക്ക് മുട്ടമ്പലം നിവാസികളെ തള്ളിവിടാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയത് നാണംകെട്ട കുപ്രചരണമെന്നായിരുന്നു വി എന്‍ വാസവന്റെ പ്രതികരണം. 

Tags: bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.