Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അട്ടിമറി; ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നു സൂചന; ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്തു പറഞ്ഞ് വീണ്ടും എന്‍ഐഎ കത്ത്

സെക്രട്ടേറിയറ്റിനുള്ളിലെ ജൂണ്‍ മാസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലേറ്റ് ക്യാമറാ സംവിധാനം നശിച്ചെന്ന് മറുപടി. അട്ടിമറി സാധ്യത മുന്നില്‍ കണ്ട സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് എന്‍ഐഎ കത്ത് നല്‍കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.

അനീഷ് അയിലംbyഅനീഷ് അയിലം
Jul 25, 2020, 12:01 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍. ഭീകരപ്രവര്‍ത്തന ബന്ധം സംശയിക്കുന്ന കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഐഎയ്‌ക്കു കൈമാറാതെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു.  

സെക്രട്ടേറിയറ്റിനുള്ളിലെ ജൂണ്‍ മാസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലേറ്റ് ക്യാമറാ സംവിധാനം നശിച്ചെന്ന് മറുപടി. അട്ടിമറി സാധ്യത മുന്നില്‍ കണ്ട സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് എന്‍ഐഎ കത്ത് നല്‍കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.  

മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എന്‍ഐഎ അന്വേഷണം എത്തുമെന്ന് ഉറപ്പായി. എന്നാല്‍ അതിനു മുമ്പു തന്നെ അട്ടിമറി നീക്കം ആരംഭിച്ചിരുന്നു.  ചീഫ് സെക്രട്ടറിയുടെ മുറിക്കു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി എന്‍ഐഎയ്‌ക്കു ലഭിച്ചാല്‍ പ്രതികളും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം വ്യക്തമാവും. തൊട്ടു പിന്നാലെയാണ് സിസിടിവി ക്യാമറയുടെ സ്വിച്ച് മിന്നലേറ്റു നശിച്ചതിന്റേയും അത് നന്നാക്കാന്‍ ശ്രമിക്കുന്നതിന്റേയും വിവരങ്ങള്‍  അസാധാരണ ഉത്തരവിലൂടെ പുറത്തു വന്നത്. രണ്ട് മാസത്തെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുവെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഈ നീക്കത്തിനു പിന്നില്‍. ശിവശങ്കറിന്റെ ഓഫീസിലേക്കുള്ള വഴിയുടെ അടക്കം ജൂണ്‍ മാസം മുതലുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ വ്യാഴാഴ്ച ആവശ്യപ്പെട്ടത്.  

എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിസിടിവി ഇടിമിന്നലില്‍ നഷ്ടപ്പെട്ടു എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെത്തി അന്വേഷണം നടത്തി. ചീഫ് സെക്രട്ടറിയുടെ ഓഫീസിനുള്ളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം നഷ്ടമായി എന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ആയിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.  

തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയതോടെ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് എന്‍ഐഎ കത്ത് നല്‍കി. ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവിയിലേയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ പൂര്‍ണമായും വെട്ടിലായി. സെക്രട്ടേറിയേറ്റ് പരിസരത്തെ മുഴുവന്‍ സിസിടിവിയും കേടായി എന്ന് പറഞ്ഞാല്‍ കടുത്ത സുരക്ഷാവീഴ്ചയിലേക്ക് ആകും വിരല്‍ ചൂണ്ടുക. ഇതോടെ പതിമൂന്നു ദിവസത്തെ സെക്രട്ടേറിയറ്റിലെ മുഴുവന്‍ ദൃശ്യങ്ങളും നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.  

ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികള്‍ കേന്ദ്രീകരിച്ചാണ് നയതന്ത്രബാഗേജിലെത്തിയ സ്വര്‍ണം കടത്താന്‍ ഗൂഢാലോചന നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. സ്വര്‍ണം വാങ്ങാനെത്തിയ ജലാലും റമീസും സമീപത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ മുറിയെടുത്തതും ഇതേ ദിവസങ്ങളിലാണ്. മാത്രമല്ല പ്രതികള്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതികള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

Tags: Pinarayi Vijayanഎൻ‌ഐ‌എസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Editorial

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.