Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രീ, പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍ തന്നെയല്ലേ?

പ്രളയകാലത്തായാലും ഇപ്പോള്‍ മഹാമാരിയുടെ സമയത്തായാലും സര്‍ക്കാരിന്റെ തിട്ടൂരം കാക്കാതെയും സൗജന്യങ്ങളും സാമ്പത്തികനേട്ടങ്ങളും കണക്കിലെടുക്കാതെയും പ്രയത്‌നിക്കുന്ന സേവന സംഘടനകളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 03:00 am IST
in Editorial

പ്രതീക്ഷിച്ചതിലും വേഗത്തില്‍ സംസ്ഥാനത്ത് കൊറോണ പകരുകയാണ്. മരണം അന്‍പതായി. രോഗികളുടെ എണ്ണത്തിലെ പ്രതിദിന വര്‍ധന എവിടെ ചെന്ന് നില്‍ക്കുമെന്നതിന് ഒരു നിശ്ചയവുമില്ല. രാജ്യത്താകെ 49 ജില്ലകളിലാണ് കോവിഡ് 19 ന്റെ കലശലായ വര്‍ധന.  സമൂഹ വ്യാപനത്തിന്റെ സ്ഥിതി ഉണ്ടാകില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിലെ രോഗികളുടെയും മരണത്തിന്റെയും ശതമാന കണക്ക് നിരത്തി മികച്ച പ്രതിരോധമെന്ന് മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വിസ്തരിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല. രാജ്യത്താകമാനമുള്ള രോഗവ്യാപ്തിയും മരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നവരുടെ മുന്നില്‍ മുഖ്യമന്ത്രിയുടെ വാചകമടി, അഭിമാനത്തോടെയല്ല ജനം വീക്ഷിക്കുന്നതെന്ന് മനസ്സിലാക്കണം.

സംസ്ഥാന സര്‍ക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മിടുക്ക് കൊണ്ടാണ്  കേരളം കരകയറുന്നതെന്ന അവകാശവാദം അല്‍പം കടന്നകൈ ആയിപ്പോയി. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയും മുന്നണിയും കഴിവിനൊത്ത് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളിയായില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം.  കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനം കോണ്‍ഗ്രസിന്റെ സമീപനം നിഷേധാത്മകമാണ്. നാഥനില്ലാതായ ആ കക്ഷിയുടെ തലപ്പത്ത് ഇന്നുള്ളവരെല്ലാം ഗ്യാലറിയിലിരുന്ന് കളി കാണുക മാത്രമാണ് ചെയ്യുന്നത്. അണികളോട് സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്ന് ആഹ്വാനം ചെയ്യാന്‍ പോലും അവര്‍ കൂട്ടാക്കുന്നില്ല. ദിവസത്തില്‍ 24 മണിക്കൂറും എന്ന വണ്ണം രാജ്യത്തിനും ലോകത്തിനും വേണ്ടിയും പ്രയത്‌നിക്കുന്ന പ്രധാനമന്ത്രിയെ പരിഹസിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നിരന്തരം ശ്രമിക്കുന്നത്. പക്ഷേ, ജനങ്ങള്‍ അതിനെയെല്ലാം തൃണവത്ഗണിച്ച് സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണെങ്ങും. ലോക രാജ്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍  നമ്മുടെ രാജ്യത്തെ രോഗ വ്യാപനവും മരണനിരക്കും താഴ്ന്ന നിലയിലായത് അതുകൊണ്ടാണ്. രോഗമുക്തി നേടുന്നവരുടെ ശതമാനം ഇപ്പോള്‍ 63 ല്‍ ആണെന്നോര്‍ക്കണം. കേരളത്തിലത് 42 ശതമാനമാണ്.

പ്രതിപക്ഷത്തെ അടച്ചാപേക്ഷിക്കും വിധം ചൊവ്വാഴ്ച മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് ഒട്ടും ശരിയായില്ല. പ്രളയകാലത്തായാലും ഇപ്പോള്‍ മഹാമാരിയുടെ സമയത്തായാലും സര്‍ക്കാരിന്റെ തിട്ടൂരം കാക്കാതെയും സൗജന്യങ്ങളും സാമ്പത്തികനേട്ടങ്ങളും കണക്കിലെടുക്കാതെയും പ്രയത്‌നിക്കുന്ന സേവന സംഘടനകളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതി. സര്‍ക്കാരിന്റെ അടുക്കളയെയോ ഭക്ഷ്യകിറ്റുകളെയോ ആശ്രയിക്കാതെ ലക്ഷക്കണക്കിനാളുകള്‍ക്ക് അന്നം നല്‍കിയ പ്രസ്ഥാനമാണത്. അതിനെ അഭിനന്ദിക്കാന്‍ മുഖ്യമന്ത്രിക്കും ഇടത് സര്‍ക്കാരിനും വൈമനസ്യം ഉണ്ടാക്കുന്നത് സ്വാഭാവികം. സര്‍ക്കാരിന്റെ പ്രശംസ വരുന്നതും കാത്തിരിക്കുന്ന പ്രസ്ഥാനമല്ല അതെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം.

കോവിഡ് കാലത്തെ പ്രവര്‍ത്തനവും പെരുമാറ്റവും പ്രോട്ടോക്കോളുമെല്ലാം അവഗണിച്ച് സര്‍ക്കാര്‍ ചെയ്യുന്ന നടപടികള്‍ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നതിന്റെ തെളിവാണ് ‘കിം’ പരീക്ഷ. ആയിരക്കണക്കിന് ആളുകള്‍ക്ക് ഒത്തുകൂടാനും തിക്കിത്തിരക്കാനും അത് വഴിവച്ചു എന്നത് തിരുവനന്തപുരത്തും കോഴിക്കോട്ടുമൊക്കെ കണ്ടതാണല്ലൊ. ഈ പരീക്ഷയില്‍ പങ്കെടുത്ത അഞ്ചു വിദ്യാര്‍ത്ഥികള്‍ രോഗബാധിതരായി. തിരക്കുകൂട്ടി, അകലം പാലിച്ചില്ല എന്നതിന്റെ പേരില്‍ ഏതാനും രക്ഷിതാക്കള്‍ക്കും കണ്ടാലറിയാവുന്ന കുറേ പേര്‍ക്കും എതിരെ കേസ്സെടുത്തതായും പറയുന്നു. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്‌ക്കുകയും വിദ്യാലയങ്ങള്‍ തുറക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എന്തിനാണ് ഈ പരീക്ഷ നടത്താന്‍ നിര്‍ബന്ധം പിടിച്ചത്? മുഖ്യമന്ത്രിക്കതില്‍ പങ്കില്ലേ? അഭിപ്രായം പറയേണ്ട, സ്വര്‍ണക്കടത്തിനെ കുറിച്ച് മിണ്ടരുത്,  സമരം വേണ്ടേ വേണ്ടെ എന്നൊക്കെ പറയുന്ന മുഖ്യമന്ത്രി രോഗവ്യാപനത്തിന്റെ പ്രതികളെ  തേടുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ജനങ്ങളത് തിരിച്ചറിയുക തന്നെ ചെയ്യും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.