Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണസാരാംശം -5; ബാലിവധം

എന്നാല്‍ ബാലി മരിക്കുന്നത് ശ്രീരാമനില്‍ നിന്ന് കിട്ടിയ മറുപടിയില്‍ ഇതഃപര്യന്തമായ തന്റെ പ്രവര്‍ത്തിയില്‍ പുനര്‍വിചിന്തനം നടത്തി പശ്ചാത്താപത്തോടെ ഭഗവാനെ സ്തുതിച്ചുകൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 03:00 am IST
inSamskriti

സുഗ്രീവനും ശ്രീരാമനുമായുള്ള സന്ധിപ്രകാരം ബാലിയെ ശ്രീരാമന്‍ വധിക്കണം. ബാലി ശ്രീരാമന് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. പരസ്പരം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. സുഗ്രീവനും ബാലിയും തമ്മില്‍ ദ്വന്ദ്വയുദ്ധം നടത്തുമ്പോള്‍ ഒരു വൃക്ഷത്തിന്റെ മറവിലൊളിച്ചു നിന്നാണ് ശ്രീരാമന്‍ ബാലിയെ അമ്പെയ്തു കൊല്ലുന്നത്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ ഇങ്ങനെ ചെയ്തത് ശരിയാണോ? എന്ത് സന്ദേശമാണീ പ്രവര്‍ത്തി മാനവകുലത്തിന് നല്‍കുക? രാമായണപാരായണാനന്തരം ഇന്നും അനുവാചകര്‍ തമ്മിലും പണ്ഡിതര്‍ തമ്മിലും തര്‍ക്ക വിതര്‍ക്കങ്ങള്‍ തുടരുന്നു. ശ്രീരാമന്റെ ബാണമേറ്റ് വീണ ബാലിയും ഈ ചോദ്യം ശ്രീരാമന് നേരെ തൊടുത്താക്ഷേപിക്കുന്നുണ്ട്. നിന്നോട് യാതൊരു ദ്രോഹത്തിനും വരാത്ത എന്നോടെന്തിനിത് ചെയ്തു? ഭീരു! നിനക്ക് നേരിട്ടെന്നോട് യുദ്ധത്തിന് വരാമായിരുന്നില്ലേ? അങ്ങനെയെങ്കില്‍ നിന്നെ ഞാന്‍ കാലപുരിക്കയക്കുമായിരുന്നു.  

എന്നാല്‍ ബാലി മരിക്കുന്നത് ശ്രീരാമനില്‍ നിന്ന് കിട്ടിയ മറുപടിയില്‍ ഇതഃപര്യന്തമായ തന്റെ പ്രവര്‍ത്തിയില്‍ പുനര്‍വിചിന്തനം നടത്തി പശ്ചാത്താപത്തോടെ ഭഗവാനെ സ്തുതിച്ചുകൊണ്ടാണ്. മനഃപൂര്‍വമല്ലാതെ ചെയ്തുപോയ ഒരു തെറ്റിന്‍മേല്‍ അനുജന്‍ സുഗ്രീവനെ ബാലി കിഷ്‌കിന്ദയില്‍ നിന്ന് ആട്ടി പുറത്താക്കി സുഗ്രീവന്റെ സുന്ദരിയായ ഭാര്യയെ തട്ടിയെടുക്കുകയും പിന്നീട് തന്റേതാക്കി അനുഭവിക്കുകയുമായിരുന്നു. ബാലി ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ അധര്‍മ്മമതാണെന്നാണ് ഭഗവാന്‍ ബാലിയോട് വെളിപ്പെടുത്തുന്നത്.  

മകള്‍, സഹോദരി, സഹോദരഭാര്യ, മരുമകള്‍, അമ്മ, ഭാര്യാമാതാവ് തുടങ്ങിയവരോട് അപമാനം പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കണം എന്നാണ് ധര്‍മ്മശാസ്ത്രവ്യാഖ്യാനം. ആ നിലയ്‌ക്ക് ഈ മരണം നീ അര്‍ഹിക്കുന്നു. ഇതിലും വലിയ അപരാധങ്ങള്‍ നീ ചെയ്തിട്ടുണ്ടാകാം. ചെറിയ ദാനത്തിന് മഹത്തായ ഫലം ലഭിക്കുന്നതുപോലെ ചെറിയ തെറ്റിനും വലിയ ശിക്ഷ അനുഭവിക്കേണ്ടിവരും. വിധിയെ ആര്‍ക്കും എളുപ്പം നിര്‍വചിക്കാനാവില്ല. സഹോദരന്റെ ഭാര്യയെ സ്വന്തം സോദരിയായ് കണ്ട് സംരക്ഷിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ വലിയ  പുണ്യം നേടാമായിരുന്നു.  

ബാലിയോടുള്ള ശ്രീരാമന്റെ ചെയ്തിയില്‍ ന്യായം ബാലിയുടെ ഭാഗത്താണ്. അതില്‍ സംശയമില്ല. ധര്‍മ്മവും അധര്‍മ്മവും, ന്യായവും അന്യായവും ചിലപ്പോള്‍ പരസ്പരം ചുറ്റിപ്പിണഞ്ഞ് ഒരാളുടെ വിവേചനശക്തിയെ പരീക്ഷിക്കാറുണ്ട്. ഇവിടെ അസാധാരണമായ സന്ധാരണം ആവശ്യമാണ്. ബാലിയോട് ഭഗവാന്‍ അതും മനസ്സിലാക്കികൊടുക്കുന്നുണ്ട്. ന്യായവും സത്യവും ഒന്നാവാന്‍ വിരോധമില്ല. എന്നാല്‍ ചിലപ്പോഴൊക്കെ രണ്ടായിട്ടിരിക്കാനും മതി. ന്യായം പറയാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമുള്ളതാണ്.  

സത്യം ആത്യന്ത്യകമായി അനുഭവിക്കാനുള്ളതാണ്. ന്യായം ആപേക്ഷികമാണ്. സത്യം സ്ഥിതമാണ്. സത്യത്തിന് ചഞ്ചലരൂപമില്ല.  

ന്യായത്തെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാം. സത്യത്തെ അത് സാധ്യമല്ല. മാത്രമല്ല അസത്യം ചിലപ്പോള്‍ ന്യായമാവാം. എന്നാല്‍ സത്യം ഒരിക്കലും അന്യായമാവില്ല. ഈ ലോകം ന്യായമാണ്. അതിനാല്‍ ലോകത്തുള്ളവര്‍ക്ക് ന്യായമാണ് സത്യത്തേക്കാള്‍ ആവശ്യം. പക്ഷെ ഈശ്വരന് ഹിതം സത്യമാണ്. ന്യായത്തെ പരിപാലിക്കാനല്ല സത്യത്തെ സംരക്ഷിക്കാനാണ് ഈശ്വരന്റെ മനുഷ്യാവതാരങ്ങള്‍.  

ആയതിനാല്‍ ഇവിടെ സത്യത്തിന്റെ ദൃഷ്ടിയില്‍ ബാലിയെ വധിച്ചത് ശരിയാണ്. ന്യായത്തിന്റെ ദൃഷ്ടിയില്‍ തെറ്റും. അതായത് സത്യവും ന്യായവും വിരുദ്ധമായ് തീര്‍ന്ന് ഒന്നിനെ തള്ളി കളയേണ്ട അവസ്ഥ സംജാതമാകുമ്പോള്‍ ഓര്‍ക്കുക. സത്യത്തെയല്ല  ന്യായത്തെയാണ് തള്ളിക്കളയേണ്ടത്. ശ്രീരാമന്‍ ചെയ്തത് അതാണ്. ഈ തരത്തിലുള്ള സന്ധികള്‍ വിവിധ തരത്തില്‍ രൂപപ്പെട്ട് എക്കാലവും മനുഷ്യരെ പരീക്ഷിക്കുകയും ആശയക്കുഴപ്പത്തിലാഴ്‌ത്തുകയും ചെയ്യാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ബാലിവധം സ്മരിക്കുന്നത് ആളെ ശരിയായ തീരുമാനമെടുക്കാന്‍  പ്രാപ്തനാക്കും.  

പ്രദീപ് പേരശ്ശന്നൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.