Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണസാരാംശം; രാമജന്മം

രാമായണതത്വത്തെ ഒരാള്‍ക്ക് യഥാവിധം ഗ്രഹിപ്പാന്‍ കഴിഞ്ഞാല്‍ അതുകൊണ്ടു തന്നെ ജന്മം സഫലമായി തീരുന്നു. പല ജന്മത്തില്‍ ആര്‍ജിച്ച സുകൃതം വഴി ദുരിതം നശിച്ച പുണ്യാത്മാവായ ഒരാള്‍ക്ക് ഭാഗ്യകാലത്ത് മാത്രമേ രാമതത്വാന്വേഷണവും അറിവും ഉണ്ടായിത്തീരൂവെന്ന് ശ്രീ പരമേശ്വരന്‍ പാര്‍വതീദേവിയോട് പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:00 am IST
inSamskriti

ഈശ്വരന്‍ മനുഷ്യരിലേക്കിറങ്ങുന്നത് ഒരത്ഭുതമല്ല. മനുഷ്യന്‍ ഈശ്വരനോളം ഉയരുകയാണ് മഹത്തരം. അതിന് പ്രാപ്തവും ജ്ഞാനിയുമാക്കലാണ് രാമായണപാരായണം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിഹാസത്തിലെ ശ്രീരാമന്‍ ഒരു വ്യക്തിയല്ല. പരമമായ തത്വമാണ്. സാധാരണ മനുഷ്യര്‍ക്ക് ദുര്‍ഗ്രഹമായ് തോന്നിയേക്കാവുന്ന വേദാന്തതത്വം അവര്‍ക്ക് കൂടി കരഗതമാകാന്‍ പ്രതീകാത്മകഥനത്തിലൂടെ മനുഷ്യരായും മനുഷ്യാനുബന്ധപ്രകാരമായും വാല്മീകി മഹര്‍ഷി കാവ്യമായ് അവതരിപ്പിച്ചിരിക്കുകയാണ് രാമായണത്തിലൂടെ. ഇതിനാസ്പദമായ സംഭവങ്ങള്‍ ഭൂമിയില്‍ നടന്നോ ഇല്ലയോ എന്ന് അതിശയോക്തി പെടേണ്ടതില്ല. ഭാവനയേക്കാള്‍ വലുത് ഇവിടെ നടന്നിട്ടുണ്ട്. ഇനി നടക്കാനും സാധ്യത. യുഗങ്ങള്‍ക്കനുസരിച്ച് പ്രകൃതിയും സന്ധാരണവും മാറിക്കൊണ്ടിരിക്കും. പണ്ട് പണ്ട് സംഭവിച്ചതെല്ലാം അത്ഭുതവും അവിശ്വസനീയവുമായ് തോന്നുന്നതതുകൊണ്ടാണ്.

രാമായണതത്വത്തെ ഒരാള്‍ക്ക് യഥാവിധം ഗ്രഹിപ്പാന്‍ കഴിഞ്ഞാല്‍ അതുകൊണ്ടു തന്നെ ജന്മം സഫലമായി തീരുന്നു. പല ജന്മത്തില്‍ ആര്‍ജിച്ച സുകൃതം വഴി ദുരിതം നശിച്ച പുണ്യാത്മാവായ ഒരാള്‍ക്ക് ഭാഗ്യകാലത്ത് മാത്രമേ രാമതത്വാന്വേഷണവും അറിവും ഉണ്ടായിത്തീരൂവെന്ന് ശ്രീ പരമേശ്വരന്‍ പാര്‍വതീദേവിയോട് പറയുന്നു. പരമമായ ജ്ഞാനത്തിലെത്താനുള്ള മാര്‍ഗ്ഗങ്ങളാണ് രാമായണഗാഥ മുഴുവന്‍. ജലാശയത്തില്‍ കാണുന്ന ആകാശം യഥാര്‍ത്ഥ ആകാശമല്ല. അത് പ്രതിബിംബം മാത്രമാണ്. പക്ഷെ അജ്ഞാനികള്‍ അത് ആകാശമായ് തെറ്റിദ്ധരിക്കുന്നു. ഇതുപോലെയാണ് ജ്ഞാനത്തിന്റെയും ബോധോദയത്തിന്റെയും കാര്യത്തില്‍ സമകാലികഭൂരിഭാഗവും. മനുഷ്യമനസ്സിലെ സത്യവും അസത്യവും, ധര്‍മ്മവും അധര്‍മ്മവും, മമതയും നിര്‍മമതയും, പൊരുളും വ്യഥയുമൊക്കെയാണ് രാമസീതാരാവണഹനുമാനാദികളിലൂടെ ആദികവി ചിത്രീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ ദുഷ്ടതകളും അധര്‍മ്മങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ജീവികളുടെ മനം തപിക്കാനിടയാക്കുന്നു. ഈ തപം ആദ്ധ്യാത്മികതയിലും ഭക്തിയിലും അധിഷ്ഠിതമായാല്‍ അധിഭൂതമായ ഭൂമിയേയും അധിദൈവമായ ബ്രഹ്മദേവനേയും ബാധിക്കുന്നു. അവതാരപ്പിറവികളുടെ ആധാരം ഇതത്രെ!

തന്റെ തന്നെ വരപ്രസാദം കൊണ്ട് അജയ്യനായി മൂന്ന് ലോകത്തെയും വിറപ്പിക്കുന്ന രാവണനെ നിഗ്രഹിക്കാന്‍ ബ്രഹ്മദേവന്‍ മഹാവിഷ്ണുവിനോടഭ്യര്‍ത്ഥിക്കുന്നതില്‍ നിന്ന് ശ്രീരാമന്റെ ജന്മചോദന ആരംഭിക്കുന്നു. ബ്രഹ്മാവ് നല്‍കിയ വരപ്രകാരം ദേവനില്‍ നിന്നോ അസുരനില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ (മനുഷ്യേതരമായ ഒന്നില്‍ നിന്നും) രാവണനാപത്തുണ്ടാകാന്‍  പാടില്ല. ദുര്‍ബ്ബലരായ മനുഷ്യരെ നിസ്സാരമായ് കാണുന്നതി

നാല്‍ ആ വഴിയ്‌ക്ക് തനിക്കാപത്തുണ്ടാവില്ലായെന്ന് രാവണനുറപ്പിക്കുന്നു. ഈ കഥകളില്‍ നിന്ന് മനസ്സിലാക്കേണ്ടത് പരിപൂര്‍ണമായ ഒരു സൃഷ്ടിയും ജഗത്തില്‍ സാധ്യമാവില്ല എന്നാണ്. പ്രകൃതി സിദ്ധാന്തപ്രകാരം എന്തെങ്കിലുമൊക്കെ ബലഹീനത ഇല്ലാതെ (നശീകരണത്തിനുള്ള പഴുതുകളില്ലാതെ) ഒന്നും തന്നെ ഭൂമുഖത്ത് സൃഷ്ടിക്കപ്പെടുന്നില്ല. ഇത് മരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല.  

രാവണനെ കൊല്ലാന്‍ സാധാരണ മനുഷ്യനായ് ജനിച്ചാല്‍ പോരാ. അസാമാന്യനായിരിക്കണം. എന്നാല്‍ ദേവനായാല്‍  പോലും മനുഷ്യനായ് പിറന്നാല്‍ പരിമിതികളുണ്ടാവണം. ഭഗവാന്  പോലും പ്രകൃതി നിയമത്തില്‍ നിന്ന് വിടുതിയില്ല. ഇതിന്  

പോംവഴിയായി മഹാവിഷ്ണു രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നീ നാല് സ്വരൂപങ്ങളില്‍ അവതരിച്ച് ബലഹീനതകളില്‍ നിന്ന് ഒരുവിധം മുക്തി നേടുന്നു. ഒരാള്‍ക്കില്ലാത്ത കഴിവ് മറ്റൊരാള്‍ക്കുണ്ട്. മനുഷ്യപരമായ എല്ലാ കഠിനദുരിതങ്ങളുമനുഭവിച്ച് ഒടുവില്‍ തിന്മയുടെ മേല്‍ നന്മ വിജയം നേടുന്നതാണ് ശ്രീരാമജീവിതത്തിന്റെ അഥവാ രാമായണത്തിന്റെ രത്‌നചുരുക്കം.

പ്രദീപ് പേരശ്ശന്നൂര്‍

Tags: രാമായണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.