Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൃഷി ഓഫീസര്‍മാരില്ല, കാര്‍ഷികപദ്ധതികള്‍ താളം തെറ്റുന്നു

കൊട്ടാരക്കര മേഖലയില്‍ കരീപ്രയിലും വെളിയത്തും മാത്രമാണ് നിലവില്‍ കൃഷി ഓഫീസര്‍മാരുള്ളത്. കരീപ്ര കൃഷിഓഫീസര്‍ക്ക് കൊട്ടാരക്കര ഡെപ്യൂട്ടി ഡയറക്ടറുടെയും എഴുകോണ്‍, നെടുവത്തൂര്‍ കൃഷിഭവനുകളുടെയും അധികചുമതല നല്‍കിയിരിക്കയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 11:36 am IST
inKollam

കൊട്ടാരക്കര: കൃഷി ഓഫീസര്‍മാരില്ല, കൊട്ടാരക്കര ബ്ലോക്ക് പരിധിയില്‍ കാര്‍ഷികപദ്ധതികളെല്ലാം താളം തെറ്റുന്നു. ഓണപ്രതീക്ഷയില്‍ കൃഷിയിറക്കിയവരും വലയുകയാണ്. സുഭിക്ഷകേരളം പദ്ധതിയെന്ന പേരില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കാര്‍ഷികപദ്ധതികളും അവതാളത്തിലാകുന്നു.

കൊട്ടാരക്കര മേഖലയില്‍ കരീപ്രയിലും വെളിയത്തും മാത്രമാണ് നിലവില്‍ കൃഷി ഓഫീസര്‍മാരുള്ളത്. കരീപ്ര കൃഷിഓഫീസര്‍ക്ക് കൊട്ടാരക്കര ഡെപ്യൂട്ടി ഡയറക്ടറുടെയും എഴുകോണ്‍, നെടുവത്തൂര്‍ കൃഷിഭവനുകളുടെയും അധികചുമതല നല്‍കിയിരിക്കയാണ്. വെളിയം കൃഷി ഓഫീസര്‍ക്ക് വെളിയത്തിന് പുറമെ കൊട്ടാരക്കര കൃഷിഭവന്റെയും ചുമതല നല്‍കി. പൂയപ്പള്ളി കൃഷിഓഫീസര്‍ തിരുവനന്തപുരം സ്വദേശിയായതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. കൃഷി ഓഫീസര്‍മാരില്ലാത്തതിനാല്‍ കാര്‍ഷികപദ്ധതികളെല്ലാം പലവഴിക്കായി.  

നെല്‍ക്കൃഷി, സമ്മിശ്രകൃഷി, പച്ചക്കറി കൃഷിയടക്കം ഒട്ടേറെ പദ്ധതികളാണ് സുഭിക്ഷകേരളം പദ്ധതിയിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. വിത്തും വളവും സാമ്പത്തിക സഹായവുമൊക്കെ പ്രതീക്ഷിച്ചാണ് കര്‍ഷകരും പുതുകര്‍ഷകരും മണ്ണിലേക്കിറങ്ങാന്‍ തീരുമാനിച്ചത്. തരിശ് ഭൂമികളില്‍ കൃഷിയിറക്കാന്‍ യുവജന സംഘടനകളും ഗ്രന്ഥശാലകളും സമുദായ സംഘടനകളും ക്ഷേത്രഭരണസമിതികളുമൊക്കെ മുന്നോട്ടുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും പരിശീലനങ്ങളും നല്‍കാന്‍ കൃഷി ഓഫീസര്‍മാരില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

നെല്‍ക്കൃഷിക്ക് വിത്തും വളവും അനുബന്ധസൗകര്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ട സമയത്ത് ലഭ്യമാക്കാന്‍ കഴിയുന്നില്ല. കാറ്റും മഴയും കനത്തനാശം വിതച്ച കൃഷിയിടങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തുന്നില്ല. നഷ്ടങ്ങളുടെ കണക്കുപുസ്തകം മാറ്റി കാര്‍ഷിക ലാഭത്തിന് നാളെണ്ണിയിരുന്നവര്‍ ഇപ്പോള്‍ സങ്കടക്കടലിലാണ്. ഓണത്തിന് ഒരുമുറം പച്ചക്കറിപോലും വിളയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിഷമങ്ങളുണ്ടാക്കും. അടിയന്തരമായി കൃഷിഓഫീസര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാലവര്‍ഷത്തെ അവഗണിച്ച് കൃഷിയിറക്കിയവരും ഇപ്പോള്‍ നഷ്ടക്കണക്ക് പറഞ്ഞ് തുടങ്ങി. ദുരിതങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ അലംഭാവം കാര്‍ഷികകുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.

Tags: krishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.