Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെടുവത്തൂര്‍ സഹകരണബാങ്ക് ക്രമക്കേട്: ഇന്ന് നിര്‍ണായക ഭരണസമിതി യോഗം

നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഇന്ന് ബാങ്ക് ഭരണസമിതി യോഗം ചേര്‍ന്ന് നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ബാങ്കിന്റെ സെക്രട്ടറി, അവണൂര്‍, കല്ലേലി ശാഖകളുടെ മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പൊതുവെ ഉയര്‍ന്ന ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 12:57 pm IST
inKollam

കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഇന്ന് ബാങ്ക് ഭരണസമിതി യോഗം ചേര്‍ന്ന് നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ബാങ്കിന്റെ സെക്രട്ടറി, അവണൂര്‍, കല്ലേലി ശാഖകളുടെ മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പൊതുവെ ഉയര്‍ന്ന ആവശ്യം.

സ്ഥിരനിക്ഷേപങ്ങളുടെ അധികാരി എന്ന നിലയില്‍ സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ഭരണസമിതി അംഗങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയിട്ടുണ്ട്. മരണപ്പെട്ട ജീവനക്കാരന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ജീവനക്കാരുടെയും ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെയും നീക്കം മുന്നണിതല യോഗത്തിലും ഫലം കണ്ടില്ല. സെക്രട്ടറിയും അവണൂര്‍ ശാഖയുടെ മാനേജരും സിപിഐക്കാരായതിനാല്‍ ഇവര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് കഴിഞ്ഞദിവസം സിപിഐ ആലോചിച്ചത്. സിപിഎം പ്രവര്‍ത്തകനായ കല്ലേലി ശാഖയുടെ മാനേജരെ സസ്‌പെന്‍ഡ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഇത് സിപിഎമ്മിനും സ്വീകാര്യമായതുമില്ല.

തുടര്‍ന്ന് ഇന്നലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ബോര്‍ഡ് മെംബര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. ഇന്ന് ഭരണ സമിതി യോഗത്തില്‍ സെക്രട്ടറിയെയും അവണൂര്‍ ശാഖാ മാനേജരെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഎം ബോര്‍ഡ് മെംബര്‍മാര്‍ ആവശ്യപ്പെടും.  

മൂന്നുപേര്‍ക്കെതിരെയും നടപടിയെടുത്തില്ലെങ്കില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാനാണ് തീരുമാനം. ഭരണസമിതിയിലെ ചിലര്‍ക്ക് ക്രമക്കേടില്‍ ബന്ധമുണ്ടെന്ന് വ്യക്തമാകുന്നതിനാല്‍ അത്തരം വിഷയങ്ങളും ചര്‍ച്ച ചെയ്യും. ജന്മഭൂമി വാര്‍ത്തയിലൂടെ ബാങ്കിലെ ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവന്ന സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെയാണ് ഭരണസമിതി യോഗം ചേരുക.

മുന്നണി ബന്ധം വഷളാകാതിരിക്കാന്‍ നേതൃത്വത്തിന്റെ ഇടപെടല്‍ നേരത്തേതന്നെ ഉണ്ടായിരുന്നു. എന്നാല്‍ പുറത്ത് പ്രതിഷേധം ശക്തമാകുന്നതിനാല്‍ ഒത്തുതീര്‍പ്പുകള്‍ നടക്കില്ലെന്ന് വ്യക്തമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചതിന് പിന്നാലെ ഇന്നലെ മറ്റ് യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.  

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അവണൂര്‍ ബാങ്കിന്റെ മാനേജരെന്നതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലും ഇന്ന് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കോടികളുടെ ക്രമക്കേട് കണ്ടെത്തിയിട്ടും നാളിതുവരെ യാതൊരുവിധ നടപടിയുമെടുത്തിട്ടില്ല. ഇത് സഹകാരികളുടെ ഇടയില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട.

Tags: അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.