Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായ പെരുമണ്‍ ദുരന്തത്തിന് നാളെ 32 വയസ്; കാടുപിടിച്ച് റെയില്‍വേ സ്മൃതി മണ്ഡപം

ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മയിലാണ് ഇന്നും പെരുമണ്‍ നിവാസികള്‍. ഐലന്റ് എക്‌സ്പ്രസിന്റെ അഞ്ച് ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. അപകടം നടക്കുന്ന അന്നുവരെ ആരും കേട്ടിട്ടില്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പഠനറിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 01:08 pm IST
in Kollam
പെരുമണ്‍ ദുരന്ത സ്മാരകം

പെരുമണ്‍ ദുരന്ത സ്മാരകം

രാഹുല്‍രാജ്

അഞ്ചാലുംമൂട്: ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ച ഏറ്റവും വലിയ ട്രെയിന്‍ അപകടമായ പെരുമണ്‍ ദുരന്തത്തിന് നാളെ 32 വര്‍ഷം. 105 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് 1988 ജൂലൈ എട്ടിനാണ്.

റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍, റിട്ട. എയര്‍മാര്‍ഷല്‍ സി.എസ്. നായ്‌ക്ക് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് കമ്മീഷനുകളെയാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രാലയം അന്ന് നിയോഗിച്ചിരുന്നത്.

രണ്ട് കമ്മീഷനുകളുടെയും റിപ്പോര്‍ട്ടില്‍ ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു പറഞ്ഞത്. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിനും ഫലം കണ്ടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നു.

ദുരന്തദിനത്തില്‍ കോരിച്ചൊരിയുന്ന മഴയില്‍ പതിവിലും നേരത്തെയാണ് ഐലന്റ് എക്‌സ്പ്രസ് എത്തിയത്. സംഭവദിവസം രാവിലെ മുതല്‍ പെരുമണ്‍ പാലത്തിന് സമീപം വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരിക്കാനായുള്ള ജോലി ആരംഭിച്ചിരുന്നു. ജാക്കി വച്ച് പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന ജോലിയായിരുന്നു നടന്നിരുന്നത്.  

ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാരന്‍ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗം പത്തുകിലോമീറ്ററില്‍ താഴെയായി കുറയ്‌ക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ അപകടസമയം സിഗ്‌നല്‍ കൊടുക്കേണ്ട ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു. ഐലന്റ് എക്‌സ്പ്രസ് 80 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററില്‍ ഇത് രേഖപ്പെടുത്തപ്പെട്ടു. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു. ഇത് അന്നത്തെ റെയില്‍വെ മന്ത്രി മാധവറാവു സിന്ധ്യയ്‌ക്ക് ബോധ്യമായി.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ അദ്ദേഹമോ റെയില്‍വേയോ തയ്യാറായില്ല. ദുരന്തം നടന്ന സ്ഥലത്ത് റെയില്‍വേ നിര്‍മിച്ച സ്മൃതിമണ്ഡപം വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു.  

റെയില്‍വേയുടെ കൈവശമുള്ള ഈ ഭൂമി തങ്ങള്‍ക്ക് കൈമാറണമെന്ന് സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനത്തിന്റെ പേരില്‍ അധികൃതര്‍ സ്മൃതിമണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു.

Tags: തീവണ്ടിkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

പുതിയ വാര്‍ത്തകള്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.