Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മഹാഭാരതം വ്യാസന്റേതു മാത്രം

നാളെ വ്യാസപൂര്‍ണിമ (ഗുരു പൂര്‍ണിമ)

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 4, 2020, 10:05 pm IST
inSamskriti

കാവ്യജഗത്തിലെ മഹാത്ഭുതമേതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. വേദവ്യാസനെന്നു പേര്‍കൊണ്ട കൃഷ്ണദൈ്വപായനന്റെ മഹാഭാരതം. മാനവ സംസ്‌കൃതിക്കും മനുഷ്യപ്രതിഭയ്‌ക്കും വളര്‍ന്നെത്താവുന്നതിന്റെ പരമാവധിയാണത്. അതിനപ്പുറം ആരും പോയിട്ടില്ല. ഇനി പോകുമെന്ന് കരുതാനും മാര്‍ഗമില്ല. അത്രകണ്ട് സമ്പൂര്‍ണമാണ് മഹാഭാരതം. മാനവമനസ്സിന്റെ സമ്പൂര്‍ണ തലങ്ങളെല്ലാം കണ്ടെത്തി സകല സമസ്യകള്‍ക്കും ഉത്തരമേകിക്കൊണ്ട് ഉപനിഷത്ദര്‍ശനത്തെ വിശദമായവതരിപ്പിച്ചതാണ് വ്യാസന്റെ മികവ്.  

പ്രപഞ്ചമാകമാനം അതില്‍ പ്രതിഫലിക്കുന്നു. കൃഷ്ണദൈ്വപായനന്‍ പറയാത്തതായി യാതൊന്നും മനുഷ്യ സ്വഭാവത്തില്‍ അവശേഷിച്ചിരിപ്പില്ല.      ‘ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ഥങ്ങളില്‍ എന്തെല്ലാം ഇതിലുണ്ടോ അവ ലോകത്ത് പലയിടങ്ങളിലും കാണാം. ഇതിലില്ലാത്തത് മറ്റെങ്ങും കിട്ടുകയില്ല’ എന്ന വ്യാസപ്രസ്താവം ഇന്നും മഹാസത്യമായി തന്നെ അവശേഷിക്കുന്നു. വെടിക്കോപ്പും വഞ്ചനയും കൊണ്ട് ഭാരതത്തെ കീഴ്‌പ്പെടുത്തുവാന്‍ പണ്ടൊരു കാലത്ത് ബ്രിട്ടീഷുകാര്‍ക്കായി. എങ്കിലും ഈ നാടിന്റെ സാംസ്‌കാരിക സമ്പത്തിനു മുന്നില്‍ അവര്‍ക്കു പകച്ചു നില്‍ക്കേണ്ടി വന്നു. മഹാഭാരതമായിരുന്നു ആ വലിയ തലവേദന. കീഴമര്‍ത്തപ്പെട്ട ജനതയുടെ സാംസ്‌കാരികൗന്നത്യം പ്രതിപാദിക്കുന്ന ആ ബൃഹത്കൃതി ഉണ്ടായിട്ടില്ലെന്നു പറയാന്‍ നിവൃത്തിയില്ലാതെ പോയി. ആകെ സാധിക്കുന്നത് ഒരു പറ്റം വളച്ചൊടിക്കലുകളും ദുര്‍വ്യാഖ്യാനങ്ങളും മാത്രം. അതിന്റെ ഭാഗമായി മഹാഭാരതത്തെയും വേദവ്യാസനെയും ആസ്പദമാക്കിയുള്ള ഭാരതീയ സങ്കല്‍പ്പങ്ങളെയെല്ലാം അവര്‍ ചോദ്യം ചെയ്തു. തെളിവുകളുടെ പിന്‍ബലമില്ലാത്ത സത്യവിരുദ്ധമായ ആ വിഡ്ഢിത്തങ്ങളെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.  

എണ്ണമറ്റ കഥാപാത്രവ്യക്തിത്വങ്ങളും അതിസങ്കീര്‍ണമായ കഥാഗാത്രവും ഒരിന്ത്യക്കാരന്‍ നിര്‍മിച്ചതാണെന്നു സമ്മതിക്കാന്‍ ഇരുകൂട്ടരും തയ്യാറല്ല. ഭാരതം ഒരു രാഷ്‌ട്രമെന്ന് സമ്മതിക്കാന്‍ ഇനിയും തയ്യാറില്ലാത്ത ഇടതുപക്ഷങ്ങള്‍ക്ക് അത് സാധ്യവുമല്ല. മഹാഭാരതം ഒരാളുടെ സൃഷ്ടിയാണെന്ന് വന്നാല്‍ അത് ഭാരതരാഷ്‌ട്രത്തിന്റെ പൗരാണികതയ്‌ക്കുള്ള തെളിവായി മാറും.  

സര്‍പ്പസത്രത്തില്‍ പങ്കുകൊള്ളാന്‍ ശിഷ്യന്മാരോടൊപ്പം എത്തിച്ചേര്‍ന്ന വേദവ്യാസനോട് യജ്ഞദീക്ഷിതനായ ജനമേജയ മഹാരാജാവ് സ്വന്തം പിതാമഹന്മാരുടെ ചരിത്രം കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സന്തുഷ്ടനായ വ്യാസന്‍ ശിഷ്യനായ വൈശമ്പായനോട് താന്‍ പഠിപ്പിച്ച മഹാഭാരതം ചൊല്ലിക്കേള്‍പ്പിക്കാന്‍ ആജ്ഞാപിച്ചു. സര്‍പ്പസത്രത്തിനു വന്നു ചേര്‍ന്നവരെല്ലാം കേള്‍വിക്കാരായി. എല്ലാം കേട്ടു ധരിച്ച ഉഗ്രശ്രവസ്സ് എന്നു പേരായ സൂതന്‍ പിന്നീട് തന്റെ തീര്‍ഥാടനങ്ങള്‍ക്കിടയ്‌ക്ക് നൈമിഷാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. അക്കാലത്ത് ദ്വാദശവാര്‍ഷിക സത്രം നടത്തിക്കൊണ്ടിരുന്ന ശൗനകാദി ഋഷിവര്യന്മാരുടെ അഭ്യര്‍ഥന മാനിച്ച് സൂതന്‍ മഹാഭാരതം കേള്‍പ്പിച്ചു തുടങ്ങി.  

വ്യാസരചിതമായ മഹാഭാരതത്തിന്റെ പ്രസിദ്ധീകരണകഥ ഇതാണ്. ഇതിനെ  പിടിച്ചാണ് വ്യാസന്‍ മാത്രമല്ല, വൈശമ്പായനും സൂതനും ശൗനകാദികളും അങ്ങനെ മറ്റനേകം പേരും ചേര്‍ന്നതാണ് മഹാഭാരത രചയിതാക്കളുടെ പരമ്പരയെന്ന് കോളനിപണ്ഡിതന്മാരും ഇടതുപക്ഷങ്ങളും വാദിക്കുന്നത്. മുകളില്‍ കൊടുത്തിരിക്കുന്ന കഥയെ ആസ്പദമാക്കി ഇങ്ങനെ വാദിക്കാന്‍ പറ്റുമോ എന്ന് സ്വയം ചോദിക്കുക. വ്യാസന്‍ രചിച്ച കഥ പൊതുവേദിയില്‍ പാടിക്കേള്‍പ്പിച്ചവര്‍ മാത്രമാണ് വൈശമ്പായനും സൂതനും. മഹാഭാരതം പഠിച്ചു പാടിയവര്‍ എങ്ങനെ മഹാഭാരതം രചിച്ചവരാകും? മഹാഭാരതമെഴുതിയത് വ്യാസനാണെന്നതിന് ആയിരമായിരം തെളിവുകള്‍ അതില്‍ കിടക്കുന്നു. മഹാഭാരതമെന്ന വിശ്വോത്തരമായ ഇതിഹാസം രചിച്ച സത്യവതീ  പുത്രനായ കൃഷ്ണദൈ്വപായനന്‍ അഥവാ വേദവ്യാസനെന്ന മഹാപ്രതിഭയെ സ്മരിക്കാം.  

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

ഫോണ്‍: 9495627795

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.