Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കാലം ആവശ്യപ്പെടുന്നത് ആഘോഷങ്ങളല്ല, പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആര്‍ഷ ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉദ്‌ഘോഷിക്കുന്നതും അന്യനെ നമ്മളില്‍ തന്നെ ദര്‍ശിക്കാനും ചരാചരങ്ങളിലും ഈശ്വര ചൈതന്യം കണ്ടെത്താനുമാണ്. കേരളത്തില്‍ നിന്നുള്ള മഹാ ഗുരു ആദി ശങ്കരനും കപിലമഹര്‍ഷിയും സ്വാമി വിവേകാനന്ദനും ഉദ്‌ഘോഷിച്ചിട്ടുള്ളത് സമാനമായ ദര്‍ശനം തന്നെയാണ്. ഭഗവത് ഗീതയും മറ്റൊന്നല്ല സാക്ഷ്യപ്പെടുത്തുന്നത്. ഭാരത ദര്‍ശന ങ്ങളുടെ പൊരുള്‍ തന്നെ അഹം ബ്രഹ്മാസ്മി അഥവാ തത്വമസി എന്നാണ്.

ശ്രീകുമാർ ഉണ്ണിത്താൻbyശ്രീകുമാർ ഉണ്ണിത്താൻ
Jun 30, 2020, 07:51 am IST
inUS

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വ്യാപനത്തോടെ ലോകം  കേട്ടുകേള്‍വിയില്ലാത്ത ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോവിഡ് മഹാമാരി ലോകത്തെ ഇന്ന് കീഴ്‌മേല്‍ മറിച്ചിരിക്കുകയാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തോട് ഗവര്‍ണര്‍ ആദ്യമായാണ് ഓണ്‍ ലൈനില്‍ ആശയ വിനിമയം നടത്തുന്നത്.

ഭാരതീയരെ സംബന്ധിച്ച് ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്ന സമയം ആഘോഷങ്ങള്‍ക്കോ ഉത്സവ വേളകള്‍ക്കോ ഉള്ളതല്ല. കാരണം കോവിഡ് മഹാമാരിക്ക് പുറമേ കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി ഇന്ത്യ ഭീകരവാദത്തിന്റെ ഭീഷണമായ മുഖം കണ്ടു കൊണ്ടിരിക്കുകയാണ്. പുറമെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും നിലനിര്‍ത്താന്‍ അതിര്‍ത്തിയില്‍ വീരജവാന്‍മാര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിയും വന്നിരിക്കയാണ്. രാജ്യത്തോടും രാജ്യ രക്ഷയ്‌ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാര്‍ത്ഥനയോടെ കഴിയേണ്ട വേളയാണിതെന്നു  അദ്ദേഹം ഓര്‍മിപ്പിച്ചു.

ഈ കോവിഡ് കാലത്ത് കേരളത്തിലെ നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ മഹിമയില്‍ സ്വദേശത്തും വിദേശത്തും പ്രശംസിക്കപ്പെടുകയാണ്. വിലമതിക്കാത്ത സേവനമാണ് അവര്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും കാനഡയിലും അനുഷ്ഠിച്ചു വരുന്നത്.

കേരളീയ സംസ്‌കാരത്തെയും കേരളീയരെയും പ്രതിനിധീകരിക്കുന്ന ഫൊക്കാന എന്ന ഈ മലയാളി സംഘടന രൂപീകൃതമായിട്ട് 35 വര്‍ഷം കഴിഞ്ഞുവെന്നത് സന്തോഷകരമായ അറിവാണ്. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നാവും സേവകനുമായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സന്നദ്ധ സേവനങ്ങളിലും ഫൊക്കാന സമൂഹത്തിന് ഒട്ടേറെ സഹായങ്ങളാണ് ചെയ്തു വരുന്നത്. ഇത് ശ്ലാഘനീയമാണ്.

 കോവിഡാനന്തര ലോകം എങ്ങനെയാകുമെന്ന് പ്രവചിക്കുക ഇപ്പോള്‍ അസാധ്യമാണ്. സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ പ്രതിസന്ധികളെ നമുക്ക് അഭിമുഖീകരിക്കേണ്ടിവന്നേക്കാം. നഷ്ടങ്ങള്‍ വിലമതിക്കാനാവത്തതാണ് . ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളുടെ സുഗമമായ ജീവിതത്തിന് വേണ്ടി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളതും നടപ്പിലാക്കുന്നതും. മാറുന്ന സാഹചര്യത്തിന് അനുസൃതമായി പരസ്പരം സഹായമാകാനും താങ്ങാകാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

 ആര്‍ഷ  ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉദ്‌ഘോഷിക്കുന്നതും അന്യനെ നമ്മളില്‍ തന്നെ ദര്‍ശിക്കാനും ചരാചരങ്ങളിലും ഈശ്വര ചൈതന്യം കണ്ടെത്താനുമാണ്. കേരളത്തില്‍ നിന്നുള്ള മഹാ ഗുരു ആദി ശങ്കരനും കപിലമഹര്‍ഷിയും സ്വാമി വിവേകാനന്ദനും ഉദ്‌ഘോഷിച്ചിട്ടുള്ളത് സമാനമായ ദര്‍ശനം തന്നെയാണ്. ഭഗവത് ഗീതയും മറ്റൊന്നല്ല സാക്ഷ്യപ്പെടുത്തുന്നത്. ഭാരത ദര്‍ശന ങ്ങളുടെ പൊരുള്‍ തന്നെ അഹം ബ്രഹ്മാസ്മി അഥവാ തത്വമസി എന്നാണ്.

പേശിബലത്തിലോ , സാമ്പത്തിക ശക്തിയിലോ, ബുദ്ധി പ്രഭാവം കൊണ്ടോ അല്ല ഭാരതത്തിലെ ആത്മീയാചാര്യന്‍മാര്‍ സമൂഹത്തില്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കിയത്. അവര്‍ മാറ്റം സാധ്യമാക്കിയത് അവരുടെ ആത്മബലം കൊണ്ടായിരുന്നു. കോവിഡാനന്തരം ലോകം പുതിയൊരു ജീവിത ക്രമത്തിലേക്ക് വരുമ്പോള്‍ ഭാരതത്തിന്റെ സനാതന മൂല്യങ്ങളെയായിരിക്കും ദിശാബോധത്തിനായി ലോക രാഷ്‌ട്രങ്ങള്‍ അവലംബിക്കുക. ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിനും സഹിഷ്ണുതയ്‌ക്കും ശക്തി പകരുന്നത് രാഷ്‌ട്രത്തിന്റെ പാരമ്പര്യവും പൗരാണികതയുമാണ്. നേതൃത്വത്തിനായ് ലോക രാഷ്ടങ്ങള്‍ ഇന്ത്യയെ ആയിരിക്കും ഉറ്റു നോക്കുക.

പുതിയ ലോക സൃഷ്ടിയില്‍ കേരളീയര്‍ക്കും വലിയ പങ്കാണ് വഹിക്കാനുള്ളത്. കേരളീയരുടെ കഠിനാദ്ധ്വാനവും സ്വീകാര്യതയും ലോകം മുഴുവന്‍ അറിയുന്ന വസ്തുതയാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിലും കേരളീയരായ പ്രവാസികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ കാലത്തെയും നാം അതിജീവിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ സ്വാഗതം ആശംസിച്ചു.യു എസ് ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് കൃഷ്ണകിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ.സുജ ജോസ്  എന്നിവര്‍  മോഡറേറ്ററായി പ്രവര്‍ത്തിച്ചു .ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട് ആമുഖപ്രസംഗം നടത്തി . ട്രസ്റ്റി ബോര്‍ഡ്’ അംഗം മാമന്‍ സി ജേക്കബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ.ചെറിയാന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മന്‍മഥന്‍ നായര്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ തങ്കം അരവിന്ദ്, ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകാപള്ളി ല്‍ , ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് കാക്കനാട് , ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി, അനുപമ വെങ്കിടേഷ്, കണ്‍വന്‍ഷന്‍ ചെയര്‍ പേഴ്‌സണ്‍ ജോയി ചേക്കപ്പന്‍, ലോക കേരള സഭ അംഗം ഷിബു പിള്ള , നൈന പ്രസിഡന്റ് ആഗ്‌നസ് തേരടി, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍  ലൈസി അലക്‌സ് , ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം  സണ്ണി ജോസഫ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍  മുന്‍ പ്രസിഡന്റ് ജോഷ്വ  ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.ഡോ. രഞ്ജിത് പിള്ള , സുരേഷ് തുണ്ടത്തില്‍ എന്നിവര്‍  കോര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിച്ചു.എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി രേഖപ്പെടുത്തി.

Tags: governorFokana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.