Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഓര്‍മകള്‍ ഉണ്ടായിരിക്കണം

വിശ്വം മുഴുവനും വെട്ടിപ്പിടിച്ചിടാന്‍ അശ്വമഴിച്ചു വിടുന്നവരോര്‍ക്കുക നിശ്ചലമാക്കിയീ വിണ്ടലമെത്രയും ദൃശ്യമാകാത്തൊരീ കുഞ്ഞുവൈറസിനാല്‍

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Jun 28, 2020, 03:00 am IST
inLiterature

വിശ്വം മുഴുവനും വെട്ടിപ്പിടിച്ചിടാന്‍

അശ്വമഴിച്ചു വിടുന്നവരോര്‍ക്കുക

നിശ്ചലമാക്കിയീ വിണ്ടലമെത്രയും

ദൃശ്യമാകാത്തൊരീ കുഞ്ഞുവൈറസിനാല്‍

ഞാനെന്നഭാവേന ലോകം ഭരിക്കുന്ന

മാനവനെല്ലാം തകര്‍ന്നതിന്നോര്‍ക്കുക

ഒന്നിന്റെപേരിലുമിന്നുമനുഷ്യന്നു

മന്നിലഹങ്കരിക്കാനില്ല യോഗ്യത

ദൂരരാജ്യങ്ങളിലെത്രയോ കാലമായ്

ചോരനീരാക്കിപ്പണിയെടുത്തോര്‍ക്കുമേ

പോരേണ്ടിവന്നു ശിരസ്സുകുനിച്ചുകൊ-

ണ്ടാരോടു മോതിടാനാവാതെ യാത്രയും

ഒന്നിലുമൊന്നും പഠിച്ചിടാതുള്ളവ-

രിന്നെങ്കിലും പാഠഭാഗമാക്കീടണം

കണ്‍മുന്നിലെല്ലാം തകര്‍ന്നുപോകുന്നതു

കണ്ണാലെ കണ്ടെങ്കിലുമറിഞ്ഞീടണം

ഒന്നിനുമാര്‍ക്കും സമയമില്ലാതെനാ-

മിന്നേവരെയലഞ്ഞേറെ പാഞ്ഞീടവെ

എന്നാലൊരര്‍ഥനിമിഷ നേരത്തിനാല്‍

വന്നവില്ലന്‍ ലോകതാളം തകര്‍ത്തുപോയ്്്

മാരിവരുംപോലെയായിരുന്നുമഹാ-

മാരിതന്‍ രംഗപ്രവേശമീനാട്ടിലും

ദൂരെയിടിമുഴക്കം പിന്നെ മിന്നലും

കോരിത്തരിച്ച തണുത്തകാറ്റോടെയും

പേമാരിപെയ്തിടുന്നുണ്ടിന്നെവിടെയോ

നാമാശ്വസിച്ചതു ‘ദൂരദേശങ്ങളില്‍’

ആമനോധാരണയെല്ലാം തകര്‍ത്തെറി-

ഞ്ഞാമഴയിങ്ങെത്തിയാര്‍ത്തലച്ചാര്‍പ്പുമായ്്്

പാഞ്ഞൂ പരക്കം കയറിനില്‍ക്കാനൊരു

ചാഞ്ഞതാണെങ്കിലും കൂരകള്‍ തേടിനാം

പഞ്ഞമാസംപോലെയായൊരീ നാള്‍കളില്‍

കഞ്ഞിയുപ്പിട്ടു കുടിക്കാനറിഞ്ഞു നാം

അല്ലെങ്കിലും പണ്ടറിവുള്ളവര്‍ ചൊല്ലി-

യില്ലേമഹാത്ഭുതം ജീവിതസാഗരം

എല്ലായ്‌പ്പൊഴും കാത്തുവക്കും നമുക്കതായ്

വല്ലകാലത്തുമാരും നിനക്കാത്തവ

ജീവിതത്തീലുടനീളമുണ്ടേവരില്‍

പോവുന്നതങ്ങിനേയോരോനിമേഷവും

കേവലമിന്നതു ചിന്തയില്ലാത്തവര്‍

താവകനേട്ടമഹങ്കരിച്ചീടുമേ

നമ്മള്‍തന്‍ ഭാവിയറിഞ്ഞുവിന്നെങ്കിലോ

അമ്മദൈവങ്ങളും പൊട്ടിച്ചിരിച്ചുപോം

നമ്മള്‍ക്കു നമ്മളേയുള്ളെന്നറിയുവാ-

നിമ്മഹാമാരിയാലെങ്കിലുമോര്‍ക്കുക…

മണ്ണിലിന്നായിരമല്ലലക്ഷങ്ങളെ

വിണ്ണിലേക്കാനയിക്കുന്നൊരീനാള്‍കളില്‍

കണ്ണുതുറക്കുവാന്‍വേണ്ടിവന്നൂയിതാ

കണ്ണിനാല്‍കാണാത്ത  

കൊച്ചുരോഗാണുവും

ഇപ്പോളിവിടെ മതമില്ല,ജാതിയി-

ല്ലല്‍പ്പരാഷ്‌ട്രീയം വിഷയമല്ലാതെയായ്്

എപ്പോഴുമാരാഗ്യമുണ്ടെങ്കില്‍ മാത്രമേ

കൂപ്പുവാനമ്പലം പള്ളിയുമുള്ളുപോല്‍

കര്‍ത്തവ്യമാത്മാര്‍ഥമായി ചെയ്തിട്ടുനാം

നേത്രമടച്ചീശ്വരന്നെ ജപിക്കുകില്‍

വ്യര്‍ഥമാവില്ലാ വിളിയതെന്നോര്‍ക്കുക

കൃത്യമായീശനതു സ്വീകരിച്ചീടും

കോടിശ്വരനെങ്കിലും നമുക്കിത്തിരി

കേടുകൂടാത്തതാം ഭക്ഷണം കിട്ടണം

പേടിയില്ലാതെ കിടക്കുവാനായ് നമു-

ക്കോടുമേഞ്ഞോലയോ കെട്ടിയ കൂരയും

എന്തൊക്കെ സാഹസം ജീവിതവേദിയില്‍

പന്തുരുളുംപോലുരുണ്ടു നീങ്ങീടിലും

സ്വന്തമായുള്ളോരു നമ്മള്‍തന്‍ വീട്ടിലാ-

യന്ത്യനാളെത്തീടണം സത്യദര്‍ശനം..

പാമരന്‍ പാണ്ഡിത്യഭേദമില്ലാതെയായ്

കോമനും കേമനും തുല്യരായ്  

തീര്‍ന്നുപോയ്

സീമയില്ലാതെ കുചേലന്‍ കുബേരനും

ഓമനപ്പൂമുഖമാവരണത്തിലായ്

ഒന്നുമില്ലെങ്കിലുമെന്നും ദിവാകരന്‍

മന്നിലുദിച്ചസ്തമിച്ചു പതിവുപോല്‍

ഇന്നീപ്രകാശം പരത്തട്ടെ ഭൂമിയി-

ലന്നുമീ നാളുകളോര്‍മയുണ്ടാകണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.