Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അകലം മറന്നു, ആശങ്കയേറുന്നു, കൊറോണ വൈറസ് സമ്പർക്ക പട്ടികയും രോഗികളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു

ജില്ലയിൽ അവസാനം കോവിഡ് സ്ഥിരീകരിച്ച ആശാ വർക്കർക്ക് ഇത് ബാധിച്ചത് എങ്ങനെയാണ് എന്നറിയാത്തതിനാൽ സാമൂഹിക വ്യാപന സാധ്യത ഉണ്ടോ എന്ന സംശയവും ആരോഗ്യ വകുപ്പിനുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരവധി പേരുടെ സ്രവം പരിശോധനക്കായി എടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 11:58 am IST
in Pathanamthitta

ഹരി ഇലന്തൂർ

കോഴഞ്ചേരി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി സാമൂഹ്യ അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലയിൽ അട്ടിമറിക്കപ്പെടുന്നു. ഒപ്പം സമ്പർക്ക പട്ടികയും രോഗികളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. ഒരു നഴ്‌സിനും ഒരു ആശാ പ്രവർത്തകക്കും കോവിഡ് സ്ഥിരീകരിച്ചതും അവരുടെ സമ്പർക്ക ഉറവിടം കണ്ടെത്താൻ ആവാത്തതും ആരോഗ്യ വകുപ്പിനെ അലട്ടുന്നു.

ജില്ലയിൽ ആകെ 198 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ 122 പേർ രോഗികളായുണ്ട്. 119 പേർ ജില്ലയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മൂന്നു പേർ ജില്ലക്ക് പുറത്തും. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി രണ്ട്‌ലക്ഷത്തിലധികം പേർ നാട്ടിലെത്താൻ ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിൽ പത്തനംതിട്ടയിൽ രോഗ വ്യാപനത്തിന് സാധ്യതയേറും. സംസ്ഥാന സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടന്ന് പറയുമ്പോഴും യാത്രാനുമതി ഇതുവരെയും പരിമിതമായി തുടരുകയാണ്. പ്രവാസികൾ, ചെന്നൈ, മഹാരാഷ്‌ട്ര, ഗുജറാത്ത്, കർണാടകം എന്നിവിടങ്ങളിൽ നിന്നുമാണ് ഇനി ഏറെ പേർ പത്തനംതിട്ടയിലേക്ക് എത്താനുള്ളത്. ഇപ്പോൾ പലർക്കും യാത്രാനുമതി ലഭ്യമാവാത്തതാണ് മടക്കത്തിനുള്ള അമാന്തത്തിന് കാരണം.

ജില്ലയിൽ അവസാനം കോവിഡ് സ്ഥിരീകരിച്ച ആശാ വർക്കർക്ക് ഇത് ബാധിച്ചത് എങ്ങനെയാണ് എന്നറിയാത്തതിനാൽ സാമൂഹിക വ്യാപന സാധ്യത ഉണ്ടോ എന്ന സംശയവും ആരോഗ്യ വകുപ്പിനുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരവധി പേരുടെ സ്രവം പരിശോധനക്കായി എടുത്തു. എന്നാൽ കണ്ടൈൻമെന്റ് സോണിൽ പോലും റാൻഡം പരിശോധനക്കുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനിടെ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ആശാ വർക്കറുടെ സമ്പർക്ക പട്ടികയും പൂർണമല്ലന്ന് പഞ്ചായത്തംഗങ്ങൾ തന്നെ ആരോപിക്കുന്നു.

കോഴഞ്ചേരി പഞ്ചായത്തിലെ ഒരു ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചപ്പോൾ പഞ്ചായത്തിലും റാന്നിയിൽ സംസ്‌കാര ചടങ്ങുകളിലും ആശാ വർക്കറുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഈ സമ്പർക്ക പട്ടികയിൽ ആരും നിരീക്ഷണത്തിൽ പോയിട്ടുമില്ല എന്നത് ആശങ്ക ജനിപ്പിക്കുന്നു. പുറത്തു നിന്നു വരുന്നവരും നാട്ടിൽ സമ്പർക്ക രോഗവ്യാപനവും പത്തനംതിട്ട ജില്ലയെ വരും ദിവസങ്ങളിൽ വലിയ പ്രതിരോധത്തിലാക്കും എന്നാണ് ആരോഗ്യ പ്രവർത്തകരുടെ പക്ഷം.

4 രോഗബാധ  6 മുക്തി

പത്തനംതിട്ട: ജില്ലയിൽ നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആറുപേർ  രോഗമുക്തി നേടി. ഇതുവരെ ആകെ 198 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ആകെ രോഗമുക്തരായവരുടെ എണ്ണം 75 ആണ്. നിലവിൽ 122 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 119 പേർ ജില്ലയിലും 3 പേർ ജില്ലയ്‌ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയിൽ നിന്നുളള ഒരു രോഗി പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്.  

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 56 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 13, റാന്നി മേനാംതോട്ടം കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 63, സ്വകാര്യ ആശുപത്രികളിൽ 6 പേരും ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 138 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. പുതിയതായി 12 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.  

ഇന്നലെ 298 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. ഇതുവരെ ജില്ലയിൽ നിന്ന് 12741 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. ഇന്നലെ367 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളിൽ 194 എണ്ണം പോസിറ്റീവായും 11187 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 1029 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

ജാഗ്രത ശക്തമാക്കണം: കെ. രാജു

പത്തനംതിട്ട: ജില്ലയിൽ കൂടുതൽപേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ശക്തമാക്കണമെന്ന് മന്ത്രി കെ.രാജു. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തന അവലോകനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  

പഞ്ചായത്ത്-വാർഡ് തലത്തിലുള്ള നിരീക്ഷണ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണം. നിലവിൽ ജാഗ്രത കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല.  

വരുംദിവസങ്ങളിൽ ജില്ലയിലേക്കു കൂടുതൽ പ്രവാസികൾ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് ഓരോ നിയോജകമണ്ഡലത്തിലും കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കെയർ സെന്ററുകൾ ശുചീകരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. മൂന്നു ദിവസത്തിനുള്ളിൽ നിരീക്ഷണ സമിതി യോഗംചേർന്ന് കോവിഡ് കെയർ സെന്ററുകൾ ആക്കാനുള്ള കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തണമെന്നും രാജു പറഞ്ഞു.

Tags: covidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.