Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സായന്തനത്തിലെ ഹംസധ്വനി

ആരോഹണം : സരിഗപനി സ അവരോഹണം : സനിപഗരിസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
in Samskriti

കര്‍ണാടക സംഗീതത്തില്‍ വളരെ പ്രചാരത്തിലുളള ഒരു രാഗമാണ് ഹംസധ്വനി. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവായ രാമസ്വാമി ദീക്ഷിതരാണ് ഈ രാഗം ആദ്യമായി പ്രയോഗിച്ചത്. അദ്ദേഹത്തിന്റെ ‘ഛന്ദസില’ എന്ന കൈവാര പ്രബന്ധത്തില്‍ ഈ രാഗം ഉപയോഗിച്ചിട്ടുï്. 29 ാമത് മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യമായ ഉപാംഗരാഗമാണിത്.

ആരോഹണം : സരിഗപനി സ

അവരോഹണം : സനിപഗരിസ

ഷഡ്ജപഞ്ചമ സ്വരങ്ങള്‍ കൂടാതെ ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, കാകളി നിഷാദം എന്നിവയാണ് ഈ രാഗത്തിലെ സ്വരങ്ങള്‍. ആരോഹണത്തിലും അവരോഹണത്തിലും 5 സ്വരങ്ങള്‍ വീതം വരുന്നതുകൊï് ഇതൊരു ഔഡവ ഔഡവ രാഗമാണ്. മധ്യമം, ധൈവതം എന്നിവയാണ് വര്‍ജ്യസ്വരങ്ങള്‍. ഗ, നി എന്നിവയാണ് രാഗച്ഛായാ സ്വരങ്ങള്‍. വീരരസപ്രധാനമായ ഈ രാഗം ഒരു മൂര്‍ച്ഛനാകാരക രാഗം കൂടിയാണ്. ഇതിന്റെ രി, ഗ, പ, നി എന്നീ സ്വരങ്ങള്‍ ആധാരഷഡ്ജമാക്കി ഗ്രഹഭേദം ചെയ്താല്‍ യഥാക്രമം, ഗുഹാമനോഹരി, തരംഗം, നാഗസ്വരാവലി, ചിത്രകര്‍ഷിണി എന്നീ ജന്യരാഗങ്ങള്‍ ലഭിക്കും.

ഇതൊരു സാര്‍വകാലിക രാഗമാണെങ്കിലും സായന്തനമാണ് ആലാപനത്തിന് അനുയോജ്യമായ സമയം. പ്രസന്നമായ ഈ രാഗം ഒരു മംഗളരാഗം കൂടിയാണ്.  മധ്യമകാല പ്രയോഗങ്ങളിലാണ് ഈ രാഗം കൂടുതല്‍ ആകര്‍ഷകമാകുന്നത്.

ഹിന്ദുസ്ഥാനി സംഗീതത്തിലും ഈ രാഗം ഉപയോഗിക്കുന്നുï്. ഹംസധ്വനി എന്ന് തന്നെയാണ് ഹിന്ദുസ്ഥാനിയിലും ഈ രാഗത്തിന്റെ പേര്. ഭേïിബസാര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞനായ ഉസ്താദ് അമന്‍ അലിഖാനാണ് ഹംസധ്വനി രാഗത്തെ .. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ ഘരാനയിലെ മറ്റൊരു സംഗീതജ്ഞനായ ഉസ്താദ് അമീര്‍ഖാനാണ് ഹംസധ്വനി രാഗം  ഹിന്ദുസ്ഥാനി സംഗീതത്തില്‍ ജനകീയമാക്കിയത്. ഹിന്ദുസ്ഥാനിയില്‍ ഇത് ബിലാവല്‍ ഥാട്ടിന്റെ ജന്യമാണ്. ഗാനകാല നിയമമനുസരിച്ച് രാത്രിയുടെ ആദ്യ യാമങ്ങളില്‍ പാടേï രാഗമാണിത്. ലാഗി ലഗനു സഖി എന്ന തീന്‍ താളിലെ ചോട്ടാ ഖയാല്‍ (ഉസ്താദ് അമന്‍ അലി ഖാന്‍), ജയമാതെ വിളംബ് താജ് ദേ എന്ന ഖയാല്‍ (ഉസ്താദ് അമീര്‍ ഖാന്‍), ഹരി ഓ സഖി എന്ന ഖയാല്‍ (ജെ.ഡി.പട്കി) എന്നിവ ഹംസധ്വനി രാഗത്തിലെ ചില ഹിന്ദുസ്ഥാനി രചനകളാണ്.

വാതാപി ഗണപതിം, പാര്‍വതിപതിം (മുത്തുസ്വാമി ദീക്ഷിതര്‍), രഘുനായകാ, അഭീഷ്ടവരദ, ശ്രീരഘുകുല (ത്യാഗരാജന്‍), ശ്രീസുബ്രഹ്മണ്യം (രാമസ്വാമി ദീക്ഷിതര്‍), വിനായക (വീണ കുപ്പയ്യര്‍), ഗംഗണപതേ (മുത്തയ്യാ ഭാഗവതര്‍), മൂലാധാര മൂര്‍ത്തി, പരാശക്തി ജനനീ (പാപനാശം ശിവന്‍), വരവല്ലഭ (ജി.എന്‍.ബാലസുബ്രഹ്മണ്യം), ഗജവദന മാംപാഹി (എം.ഡി.രാമനാഥന്‍), ഭജാമഹേ (തുളസീവനം) എന്നിവ ഹംസധ്വനി രാഗത്തിലെ കര്‍ണാടക സംഗീതകൃതികളാണ്.  

നിരവധി ചലച്ചിത്രഗാനങ്ങള്‍ ഈ രാഗത്തിലുï്. രാഗങ്ങളേ മോഹങ്ങളേ (താരാട്ട്), മനതാരില്‍ എന്നും (കളിയില്‍ അല്പം കാര്യം),  

പാടുവാനായ് വന്നു നിന്റെ (എഴുതാപ്പുറങ്ങള്‍), ശ്രീപദം വിടര്‍ന്ന (ഏതോ ഒരു സ്വപ്‌നം), ശ്രീ വിനായകം (ഭരതം), നാദങ്ങളായ് നീ വരൂ (നിന്നിഷ്ടം എന്നിഷ്ടം), ആ രാഗം മധുമയമാം രാഗം (ഗാന്ധര്‍വം), മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), ഗോപീ ചന്ദനക്കുറിയണിഞ്ഞു (ഫുട്‌ബോള്‍ ചാമ്പ്യന്‍), അനുരാഗമേ അനുരാഗമേ (ഹലോ ഡാര്‍ലിംഗ്), രാവില്‍ രാഗനിലാവില്‍ (മഴനിലാവ്), ആശംസകള്‍ നൂറ് നൂറാശംസകള്‍ (ഹലോ മദ്രാസ് ഗേള്‍), വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ (ഒന്നാണ് നമ്മള്‍), സൗരയൂഥ പഥത്തിലെന്നോ (വെള്ളം), രാഗിണീ രാഗരൂപിണീ (കഥ ഇതുവരെ), പാഹിപരംപൊരുളേ (വടക്കുംനാഥന്‍), ഹേയ് കുറുമ്പേ (ഗീതം), ഒരു കോടി മംഗളം (രാഷ്‌ട്രം) തുടങ്ങി എത്ര മനോഹര ഗാനങ്ങളാണ് മലയാള ചിത്രങ്ങളെ അലങ്കരിച്ചിട്ടുള്ളത്. ശ്രീകുമാരന്‍ തമ്പി രവീന്ദ്രന്‍ ടീമിന്റെ ഹംസധ്വനി രാഗത്തിലുള്ള ഉത്രാടപ്പൂനിലാവേ വാ എന്ന ഉത്സവഗാനം മൂളാത്ത മലയാളികള്‍ നന്നേ കുറവാണ്.  

ഇളയരാജയുടെ  മലര്‍ഗളേ നാദസ്വരങ്കള്‍ (കിഴക്ക് പോഗും റയില്‍), മയിലേ മയിലേ ( കടവുള്‍ അമയ്ത മേടൈ) ഏ.ആര്‍. റഹ്മാന്റെ വെള്ളൈ പൂക്കള്‍ (കന്നത്തില്‍ മുത്തമിട്ടാല്‍) എന്നിവ ഹംസധ്വനിയിലുള്ള തമിഴ് ചലച്ചിത്രഗാനങ്ങളാണ്. സലില്‍ ചൗധരി ഈണം നല്‍കിയ പരിവാര്‍ എന്ന ചിത്രത്തിലെ ജാ തോസെ നഹി ബോലും… എന്ന ഹംസധ്വനിയിലുള്ള ഹിന്ദിഗാനം വളരെ പ്രശസ്തമാണ്.

ഡോ. സുനില്‍ വി.ടി.

Tags: Music
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.